ദില്ലി; രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഉയരും.കേന്ദ്ര സര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് കൊണ്ടുവന്നതോടെയാണ് ഇത്. ഇന്ധന വിലയിലെ തുടർച്ചയായ വർധനവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ മിനിമം ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്തിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളും സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ആര്‍സി-പിസിആര്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധിതമാക്കിയതിനെ തുടര്‍ന്നാണ് ഇത്. അതുകൊണ്ട് വിമാന യാത്രയുടെ നിലവിലുള്ള 80 ശതമാനം ശേഷി തന്നെ തുടരാനും മിനിമം വിമാന നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കാനും ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ തീരുമാനമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദ്ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.
എന്നാല്‍ മാസത്തില്‍ മൂന്നു ദിവസം 3.5 ലക്ഷം യാത്രക്കാര്‍ എന്ന നിലയില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണമെത്തിയാല് പിന്നീട് വിമാനത്തിന്റെ യാത്രക്കാരുടെ ശേഷി 100 ശതമാനമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.സർക്കാർ അനുവദിക്കുന്ന തുടർച്ചയായ രണ്ടാമത്തെ നിരക്ക് വർധനയാണിത്.
ഫെബ്രുവരിയില്‍ 1- മുതല്‍ 30 ശതമാനം വരെ വര്‍ധനവ് ആണ് ഉണ്ടായത്. ഇതനുസരിച്ച് ഏഴ് ബാന്‍ഡുകളാണു ഉള്ളത്. 40 മിനിറ്റില്‍ താഴെ യാത്രാ ദൈര്‍ഘ്യമുള്ള ആദ്യ ബാന്‍ഡിലെ കുറഞ്ഞ നിരക്ക് 2000 ആയിരുന്നു. ഇത് 2200 ആക്കി. ഉയര്‍ന്ന നിരക്ക് 6000ത്തില്‍ നിന്ന് 7800 ആക്കി. തുടര്‍ന്നു വരുന്ന ബാന്‍ഡുകളായ 40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നിങ്ങനെയുള്ള മറ്റ് ആറ് ബാന്‍ഡുകളില്‍ 2800-9800, 3300-11700, 3900-13000, 5000-16900, 6100-20400, 7200-24200 എന്നിങ്ങനെയാണ് വര്‍ധനവ്. എങ്കിലും ആവശ്യക്കാർ കുറവായതിനാൽ മിക്ക ടിക്കറ്റുകളും കുറഞ്ഞ ബാന്‍ഡിലാണ് വില്‍ക്കപ്പെടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications