ആഭ്യന്തര കാർ വിപണി വിൽപ്പന കുതിക്കുന്നു; ഇരുചക്ര,മുച്ചക്ര വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; രാജ്യത്തെ റീട്ടെയിൽ പാസഞ്ചർ വാഹന വിൽപ്പന 2021 മാർച്ചിൽ 28.39 ശതമാനം വർധിച്ച് 2.79 ലക്ഷം യൂണിറ്റായി. വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. അതേസമയം മാർച്ചിലെ മൊത്തം വാഹന വിൽ 28.64 ശതമാനം ഇടിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ ആകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാർച്ചിൽ 23.11 ലക്ഷം യൂണിറ്റുകളായിരുന്നു വിറ്റഴിഞ്ഞത്.

 

ആഭ്യന്തര കാർ വിപണി  വിൽപ്പന കുതിക്കുന്നു; ഇരുചക്ര,മുച്ചക്ര വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു

ഇരുചക്രവാഹന വിൽപ്പനയിൽ 35.26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആകെ 18.46 ലക്ഷം യൂണിറ്റുകളിൽ നിന്ന് 11.95 ലക്ഷം യൂണിറ്റിലേക്കാണ് വിൽപന ഇടിഞ്ഞത്. മുചക്രവാഹന വിൽപ്പനയിൽ 51 ശതമാനം ഇടിവ് സംഭവിച്ചത്. 2020 മാർച്ചിൽ 77,173 മുചക്ര വാഹനങ്ങളായിരുന്നു വിറ്റിരുന്നത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ ഇത് 38,034 യൂണിറ്റുകളാണ്.

വാണിജ്യ വാഹന വിൽപ്പനയിലും വലിയ ഇടിവാണ് സംഭവിച്ചത്. 42 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയത്, 67,372 യൂണിറ്റുകൾ. നേപത്തേ ഇത് 1.16 ലക്ഷം യൂണിിറ്റുകളായിരുന്നു.അതേസമയം, ട്രാക്ടർ വിൽപ്പന 29.21 ശതമാനം ഉയർന്ന് 69,082 യൂണിറ്റായി.ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയത്. ട്രാക്ടറുകളും പാസഞ്ചർ വാഹനങ്ങളും മാത്രമാണ് ഇരട്ട അക്ക വളർച്ച നേടിയതെന്ന് എഫ്എഡിഎ പ്രസിഡന്റ് പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും വരുത്തിയ സാമ്പത്തിക ദുരിതകള്‍ 32 ദശലക്ഷം ഇന്ത്യക്കാരെ മധ്യവര്‍ഗത്തില്‍ നിന്നും പുറത്താക്കിയെന്നാണ് യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർ‌ട്ടിൽ പറയുന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ മധ്യവര്‍ഗം ഉണ്ടാക്കിയെടുത്ത സാമ്പത്തിക നേട്ടങ്ങള്‍ മഹാമാരി ഇല്ലാതാക്കി, ഇത് ഇരുചക്ര വാഹന വിപണിയെ ബാധിച്ചെന്നും ഗുലാത്തി പറഞ്ഞു.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സീനിയര്‍ സിറ്റീസണ്‍ സേവിങ്സ് സ്‌കീമിലെ നിക്ഷേപങ്ങള്‍ പുതുക്കാന്‍ സാധിക്കുമോ?

നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയിലെ ആശുപത്രി വാസത്തിന് മുന്‍പും ശേഷവും ലഭിക്കുന്ന കവറേജുകള്‍ ഏതൊക്കെ?

Read more about: വിപണി car sale sales
English summary

Domestic car market sales up; Sales of two- and three-wheelers fell sharply | ആഭ്യന്തര കാർ വിപണി വിൽപ്പന കുതിക്കുന്നു; ഇരുചക്ര,മുച്ചക്ര വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു

Domestic car market sales up; Sales of two- and three-wheelers fell sharply
Story first published: Friday, April 9, 2021, 19:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X