രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ നാളെ അർദ്ധരാത്രി മുതൽ റദ്ദാക്കും. ഇതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കും. ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യം പൂർണമായും സ്തംഭനാവസ്ഥയിലാകും. ആഭ്യന്തര ഷെഡ്യൂൾ വാണിജ്യ എയർലൈനുകളുടെ പ്രവർത്തനം 24/3/2020 ന് രാത്രി 23.59 മണി മുതൽ നിർത്തലാക്കുമെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
24/3/2020 ന് 23:59ന് മണിക്കൂറിന് മുമ്പ് വിമാനക്കമ്പനികൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചരക്ക് കൊണ്ടുപോകുന്ന വിമാനങ്ങൾക്ക് മാത്രം നിയന്ത്രണങ്ങൾ ബാധകമല്ല. ഇന്ന് പുലർച്ചെ മുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കിയിരുന്നു.

ഇന്ത്യയിൽ 430 ൽ അധികം ആളുകൾക്ക് രോഗം ബാധിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ട്രെയിൻ സർവീസുകൾ, ഇന്റർ സ്റ്റേറ്റ് ബസ് സർവീസുകൾ, മെട്രോ സർവീസുകൾ തുടങ്ങി മറ്റെല്ലാ പൊതുഗതാഗത സേവനങ്ങളും സർക്കാർ റദ്ദാക്കിയിരുന്നു. കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആശങ്കയും എയർലൈൻസ് ഉന്നയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ നിരവധിയാളുകൾ യാത്രകൾ ഒഴിവാക്കുന്നതാണ് ഇതിന് കാരണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications