ഇന്ത്യയിൽ വിമാന സർവ്വീസുകൾ അടുത്ത ആഴ്ച്ചയോടെ പുനരാരംഭിക്കാൻ സാധ്യത. വിമാന യാത്രകൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള തയ്യാറെടുപ്പിനെക്കുറിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ചില മാധ്യമ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നിരുന്നാലും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം ആളുകൾ യാത്ര ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുത്താലുടൻ വിമാനങ്ങൾക്ക് ടേക്ക് ഓഫ് ചെയ്യാൻ കഴിയും. എന്നാൽ യാത്ര രീതിയിൽ മാറ്റങ്ങളുണ്ടാകുമെന്ന് പുരി ട്വീറ്റിൽ പറഞ്ഞു. മാർച്ച് 24 മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് വാർത്താ ചാനലായ ആജ് താക്കുമായുള്ള അഭിമുഖത്തിന്റെ ഒരു വീഡിയോയും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ഭീഷണിയുള്ളതിനാൽ വിമാനത്താവളങ്ങളിലും എയർലൈനുകളിലും പാലിക്കുന്ന നടപടിക്രമങ്ങളിൽ തീർച്ചയായും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാൻ, യാത്രക്കാരോട് വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ബോർഡിംഗ് പാസുകൾ കൈവശം വയ്ക്കാനും ബോർഡിംഗ് സമയത്തിന് വളരെ മുമ്പേ എത്തിച്ചേരാനും അനുവദനീയമായ ബാഗേജ് പരിധി കുറയ്ക്കാനുമുള്ള നടപടികൾ സ്വീകരിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വിമാനക്കമ്പനികളുമായുള്ള നടപടികളും നടപടിക്രമങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര സർവ്വീസുകൾ പുനരാരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പുരി പറഞ്ഞു. ഔട്ട്ലുക്ക് മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പുരി, രാജ്യത്തെ ഗ്രീൻ സോണുകളിൽ വിമാന സർവീസുകൾ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. മെയ് 15 ന് മുമ്പുതന്നെ ആഭ്യന്തര വിമാന സർവ്വീസുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വാണിജ്യ വിമാന സർവ്വീസുകൾ മെയ് 17 വരെയാണ് നിർത്തി വച്ചിരിക്കുന്നത്. നിലവിലെ ലോക്ക്ഡൌൺ നീക്കിയാൽ ഉടൻ തന്നെ മൊത്തം വിമാനങ്ങളിൽ മൂന്നിലൊന്ന് പ്രവർത്തനക്ഷമമാകുമെന്ന് സ്റ്റേറ്റ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൌൺ നീക്കിയാൽ ഉടനെ, സർക്കാർ നിർദ്ദേശപ്രകാരം, ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കും.
വിമാന സർവ്വീസുകൾ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; വിമാനത്താവളങ്ങൾ തയ്യാറാകുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
