ബൈറ്റ് ഡാന്‍സിന് 90 ദിവസത്തെ സാവകാശം നല്‍കി ട്രംപ്, ഇല്ലെങ്കില്‍ ടിക്‌ടോക്ക് 'പടിക്ക് പുറത്ത്'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

90 ദിവസത്തെ സാവകാശമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ടിക്‌ടോക്കിന് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. ഇതിനകം ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ടിക്‌ടോക്കിനെ ഏതെങ്കിലൊരുമൊരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കണം. അല്ലാത്തപക്ഷം അമേരിക്കയില്‍ ടിക്‌ടോക്കിന് പ്രവര്‍ത്തിക്കാനാവില്ല. നേരത്തെ, 45 ദിവസമായിരുന്നു ടിക്‌ടോക്കിനെ വില്‍ക്കാന്‍ ബൈറ്റ് ഡാന്‍സിന് ട്രംപ് അനുവദിച്ചിരുന്ന സമയം. എന്നാല്‍ വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ 45 ദിവസത്തെ സാവകാശം കൂടി അമേരിക്കന്‍ പ്രസിഡന്റ് നീട്ടിനല്‍കി. ഇതോടെ നവംബര്‍ 12 -നകം ടിക്‌ടോക്കിന്റെ ബിസിനസ് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ ബൈറ്റ് ഡാന്‍സ് തയ്യാറാവണം.

 
ബൈറ്റ് ഡാന്‍സിന് 90 ദിവസത്തെ സാവകാശം നല്‍കി ട്രംപ്, ഇല്ലെങ്കില്‍ ടിക്‌ടോക്ക് 'പടിക്ക് പുറത്ത്'

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്ക നടപടിയെടുക്കുന്നത്. ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ടിക്ടോക്ക് ചോര്‍ത്തുമെന്ന ഭീതി ഭരണകൂടത്തിനുണ്ട്. എന്തായാലും അമേരിക്കന്‍ ഉപയോക്താക്കളുടെ പൂര്‍ണ വിവരങ്ങള്‍ സെര്‍വറില്‍ നിന്നും നീക്കം ചെയ്യാന്‍ ബൈറ്റ് ഡാന്‍സിനോട് അമേരിക്ക പുതിയ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്‌ടോക്കിന് പുറമെ ബൈറ്റ് ഡാന്‍സിന് കീഴിലുള്ള മ്യൂസിക്കലി ആപ്പിലെ വിവരങ്ങളും കമ്പനി നീക്കം ചെയ്യണം. 2017 -ലാണ് പ്രചാരമേറിയ മ്യൂസിക്കലി ആപ്ലിക്കേഷനെ ബൈറ്റ് ഡാന്‍സ് വിലയ്‌ക്കെടുത്തത്. വിവരങ്ങള്‍ സമ്പൂര്‍ണമായി നീക്കം ചെയ്ത ശേഷം വിദേശ നിക്ഷേപക സമിതിക്ക് മുന്നില്‍ ഹാജരാവാനും അമേരിക്ക ബൈറ്റ് ഡാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ടിക്‌ടോക്കിന് 80 മില്യണില്‍പ്പരം ഉപയോക്തക്കള്‍ അമേരിക്കയിലുണ്ട്. ഇതേസമയം, ടിക്ക്‌ടോക്കിനെ ബൈറ്റ് ഡാന്‍സില്‍ നിന്നും വാങ്ങാന്‍ തയ്യാറാണെന്ന് മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നു. ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തിയാല്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ടിക്ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കും. ഇതിന് പുറമെ, ടിക്ടോക്കിന്റെ കൈവശമുള്ള അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള നടപടികളും മൈക്രോസോഫ്റ്റ് സ്വീകരിക്കും. ഒപ്പം, ടിക്ടോക്കിലെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ മറ്റു അമേരിക്കന്‍ നിക്ഷേപകരെ ക്ഷണിക്കാനും മൈക്രോസോഫ്റ്റിന് ആലോചനയുണ്ട്. ടിക്ടോക്കിനെ വാങ്ങാന്‍ വാങ്ങാന്‍ മൈക്രോസോഫ്റ്റ് എത്ര തുക മുടക്കുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. 50 ബില്യണ്‍ ഡോളറിന്റേതായിരിക്കും കരാറെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Read more about: tik tok
English summary

Donald Trump Extends 90 Days Time Period For TikTok

Donald Trump Extends 90 Days Time Period For TikTok. Read in Malayalam.
Story first published: Saturday, August 15, 2020, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X