യു.എസ് പ്രസിഡൻ്റായി അധികാരമേറ്റതിനു പിന്നാലെ ആഗോള തലത്തിൽ ഡൊണാൾഡ് ട്രംപ് എന്ന പേര് ദിനംപ്രതി മുഴങ്ങി കേൾക്കുന്നു. ഇറക്കുമതി തീരുവ നയത്തിൽ നിരവധി എതിർപ്പുകളാണ് ട്രംപിനു നേരെ ഉയർന്നത്. ഇപ്പോൾ പുതിയ മാറ്റത്തിനു വേണ്ടി ചുവടു വെക്കാൻ ഒരുങ്ങുകയാണ് യു.എസ്. ടെക്സസ് കോൺഗ്രസ് അംഗമായ ബ്രാൻഡൻ ഗിൽ 2025 ലെ 'സുവർണ്ണയുഗ നിയമം' എന്ന പേരിൽ പുതിയ നിർദ്ദേശം അവതരിപ്പിച്ചിരിക്കുന്നു. 100 ഡോളർ ബില്ലിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖം ഉൾപ്പെടുത്തുക എന്നതാണ് പുതിയ നിർദ്ദേശത്തിന്റെ ലക്ഷ്യം.
ബ്രാൻഡൻ ഗിൽ അവതരിപ്പിച്ച ഈ നിർദ്ദേശത്തിന് കൊളറാഡോ പ്രതിനിധി ലോറൻ ബോബർട്ട് പിന്തുണ അറിയിച്ചു. മാത്രമല്ല ട്രംപിന്റെ സഖ്യകക്ഷികളുടെ പിന്തുണയും ഇതിനകം തന്നെ ബില്ലിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ നിർദ്ദേശത്തിന് എതിരെ നിരവധി വിമർശനങ്ങളും ഉയർന്നു. കാരണം യുഎസ് കറൻസിയിൽ ജീവിച്ചിരിക്കുന്ന വ്യക്തികളെ ഉപയോഗിക്കുന്നത് നിലവിലെ ഫെഡറൽ നിയമങ്ങൾ അനുസരിച്ച് സാധ്യമല്ല. അതിനാൽ നിയമങ്ങൾ ലംഘിക്കുന്നതിന് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
യുഎസ് കറൻസിയിൽ ട്രംപ് എത്തുമോ....
പുതിയ ഓരോ 100 ഡോളർ ബില്ലിലും ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉണ്ടായിരിക്കണമെന്നാണ് ഗില്ലിന്റെ നിർദ്ദേശം. 2026 ഡിസംബർ 31-നകം ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഒരു പ്രാഥമിക പതിപ്പ് പുറത്തിറക്കാൻ ട്രഷറി സെക്രട്ടറിയോട് ബിൽ നേരിട്ട് നിർദ്ദേശിക്കുന്നു. അതിനു ശേഷം 2028 ഡിസംബർ 31-നകം, പുതുതായി അച്ചടിച്ച എല്ലാ 100 ഡോളർ ബില്ലുകളിലും ട്രംപിന്റെ ചിത്രം ഉണ്ടായിരിക്കണമെന്ന് ഗില്ല് വ്യക്തമാക്കിയിട്ടുണ്ട്. ഗില്ലിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലോറൻ ബോബർട്ടും പുതിയ നിർദ്ദേശത്തെ പിന്തുണച്ചു.

ട്രംപിനെ വാനോളം ഉയർത്തി ബ്രാൻഡൻ ഗിൽ
രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിലും അതിന്റെ ശക്തിയിലും ട്രംപിന്റെ സുപ്രധാന പങ്കിനെ കുറിച്ച് ഗിൽ പരാമർഷിച്ചു. ട്രംപിനെപ്പോലെ അമേരിക്കയ്ക്ക് ഒരു 'സുവർണ്ണകാലം' കൊണ്ടുവന്ന മറ്റൊരു നേതിവില്ലെന്നും 100 ഡോളർ ബില്ലിൽ അദ്ദേഹത്തിന്റെ ചിത്രം പതിയുന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ഉചിതമായ അംഗീകാരമായിരിക്കുമെന്നും ഗിൽ അവകാശപ്പെടുന്നു.
ഗില്ലിൻ്റെ നിർദ്ദേശത്തിനു മുന്നേ ഇതിനു സമാനമായി മറ്റൊരു നിർദ്ദേശം വന്നിരുന്നു. അതായത് ട്രംപ് ഉറപ്പാക്കിയ സാമ്പത്തിക നേട്ടങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി അദ്ദേഹത്തിൻ്റെ ചിത്രം ഉൾക്കൊള്ളുന്ന ഒരു പുതിയ 250 ഡോളർ ബിൽ പുറത്തിറക്കണമെന്ന് സൗത്ത് കരോലിന പ്രതിനിധി ജോ വിൽസൺ നിർദ്ദേശിച്ചിരുന്നു. ട്രംപ് ആരാധകർ ഇതിനെ ആഘോഷമാക്കുമ്പോൾ, അദ്ദേഹത്തിന്റെ എതിരാളികൾ ഈ നടപടികൾ രാഷ്ട്രീയ തന്ത്രങ്ങളാണെന്ന് തുറന്നു പറയുന്നു.
നിയമപരമായ പ്രശ്നങ്ങൾ ഇവയാണ്....
യുഎസിലെ നിയമം അനുസരിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം രാജ്യത്തിന്റെ കറൻസിയിൽ പതിക്കാൻ അനുവദിക്കുന്നില്ല. അമേരിക്കൻ ബാങ്ക് നോട്ടുകൾ നിർമ്മിക്കുന്ന ബ്യൂറോ ഓഫ് എൻഗ്രേവിംഗ് ആൻഡ് പ്രിന്റിംഗ് കറൻസികളുടെ രൂപകൽപ്പനയെ നിയന്ത്രിക്കുന്ന നിയമങ്ങളിലും കർശനമാണ്. 2013-ലാണ് അവസാനമായി 100 ഡോളർ അച്ചടിച്ച് പുറത്തിറക്കിയത്. ഈ നോട്ടിന്റെ മുൻവശത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക പിതാവായ ബെഞ്ചമിൻ ഫ്രാങ്ക്ലിനും മറുവശത്ത് ഇൻഡിപെൻഡൻസ് ഹാളും ആണ്.
ഈ നിയമപരമായ പ്രശ്നങ്ങൾ കാരണം, യുഎസ് കറൻസിയിൽ ട്രംപിന്റെ മുഖം ഉണ്ടാകാനുള്ള സാധ്യത വളരെ വിദൂരമാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ട്രംപിൻ്റെ രാഷ്ട്രീയ സ്വാധീനം വളരെ കൂടുതലാണ്. അതിനാൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications