ആഗോള വിപണിയിൽ വലിയ പ്രതിസന്ധികളാണ് സംഭവിക്കുന്നത്. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നയ പ്രഖ്യാപനത്തോടെ ഇന്ത്യൻ ഓഹരി വിപണി ഉൾപ്പെടെ ദുർബലമായി. യു.എസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്ന എന്ന ഭീതിയും നിലനിൽക്കുന്നു. എന്നാൽ തളരാതെ ശക്തമായി തുടരുന്നത് സ്വർണ വ്യാപാരം മാത്രമാണ്. അതിനാൽ ആളുകളെല്ലാം സ്വർണ നിക്ഷേപങ്ങളിലേക്ക് തിരിയുന്നു.
ജനുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, വ്യാപാര താരിഫുകൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നയമാറ്റം, ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമീപനം എന്നിവ സ്വർണ വിലയെ തുടർച്ചയായ റെക്കോർഡുകളിലേക്ക് നയിച്ചു. ഓഹരി വിപണികളെ പോലും കടത്തി വെട്ടിയാണ് സ്വർണ നിക്ഷേപങ്ങളുടെ കുതിപ്പ്.
സ്വർണത്തിൻ്റെ വളർച്ച..
വെള്ളിയാഴ്ച, സ്വർണ വില ഔൺസിന് എക്കാലത്തേയും വലിയ വിലയായ 3,004.86 ഡോളറിലെത്തി. കണക്ക് പ്രകാരം 2025 ന്റെ തുടക്കം മുതൽ 14 ശതമാനമാണ് വർദ്ധനവുണ്ടായത്. അതേസമയം, യൂറോപ്പ്-ലിസ്റ്റഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ സ്വർണ ഹോൾഡിംഗുകൾ 2025 ന്റെ തുടക്കം മുതൽ 46.7 മെട്രിക് ടൺ വർദ്ധിച്ച് 3.6 ശതമാനം വർധനവോടെ 1,334.3 ടണ്ണായി.

തിങ്കളാഴ്ച എസ് & പി 500 സൂചിക ഈ വർഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് യു.എസ് റീട്ടെയിൽ നിക്ഷേപകർ ഓഹരി വിപണികളിൽ ആശങ്കപ്പെടുന്നുണ്ട്. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ ഡിമാൻഡ് ഇനിയും ഉയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
"ആഗോള വിപണിയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ സംഭവിച്ചിട്ടും യുഎസിൽ ചില സ്വർണ നിക്ഷേപകർക്ക് ആശങ്ക കുറവായിരിക്കാം, ഒരുപക്ഷേ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലുള്ള ശക്തമായ ആത്മവിശ്വാസം കൊണ്ടായിരിക്കാം," ഹെറായസ് മെറ്റൽസിലെ വ്യാപാരിയായ അലക്സാണ്ടർ സംഫെ പറയുന്നു.
വടക്കേ അമേരിക്കയിൽ സ്വർണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വർദ്ധിക്കുന്നത്. അതായത് സ്വർണത്തോടുള്ള താൽപര്യം യുഎസിലും വർദ്ധിച്ചുവരികയാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഈ വർഷം ഇതുവരെ അമേരിക്കയിൽ ഇടിഎഫുകളിലെ നിക്ഷേപം 68.1 ടൺ വർദ്ധിച്ച് 4.3 ശതമാനം ഉയർന്ന് 1,649.8 ടണ്ണായി.
ഓഹരികളുടെ നഷ്ടം സ്വർണത്തിന്റെ നേട്ടമാകാം
ട്രംപിന്റെ പുതുക്കിയ നയങ്ങൾ യുഎസ് ഓഹരികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുന്നതിന് കാരണമായിട്ടുണ്ടെന്നും, ഹ്രസ്വകാലത്തേക്കെങ്കിലും സ്വർണത്തിന് ഇത് ഗുണം ചെയ്യുമെന്നും സാക്‌സോയിലെ ഹാൻസെൻ പറഞ്ഞു. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കിനു പുറമേ, ലോകമെമ്പാടുമുള്ള റീട്ടെയിൽ നിക്ഷേപകർക്ക് സ്വർണത്തോടുള്ള അഭിനിവേശം വർദ്ധിക്കുന്നു.
ബുള്ളിയൻവാൾട്ടിന്റെ ഓൺലൈൻ വിപണിയിൽ ആദ്യമായി സ്വർണം വാങ്ങുന്നവരുടെ എണ്ണം 2021 മെയ് മാസത്തിനു ശേഷമുള്ള ഈ ഫെബ്രുവരിയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ബുള്ളിയൻവാൾട്ടിന്റെ ഗവേഷണ മേധാവി അഡ്രിയാൻ ആഷ് പറഞ്ഞു. ബുള്ളിയൻവാൾട്ടിലെ സ്വർണ നിക്ഷേപകരുടെ ഡിമാൻഡ് ഉപഭോക്തൃ ലാഭമെടുക്കലിനെക്കാൾ 0.2 ടൺ അധികമായി. 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ആഷ് കൂട്ടിച്ചേർത്തു.
രാജ്യാന്തര വിപണി ഉയരുന്നു...
ഔൺസിന് 3,000 ഡോളറിനു മുകളിലാണ് ഇന്ത്യൻ സമയം ഇന്നലെ രാത്രി രാജ്യാന്തര സ്വർണ വില ഉയർന്നത്. എന്നാൽ ഇന്ന് വീണ്ടും 2,986.65 ഡോളറിലേക്ക് എത്തി. ഔൺസിന് 3,000 ഡോളറിനു മുകളിൽ സ്വർണം നിലനിൽക്കണമെങ്കിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും റീട്ടെയിൽ ബാറുകൾക്കും നാണയങ്ങൾക്കും ഡിമാൻഡ് കൂടുതൽ വർദ്ധിക്കുകയോ അല്ലെങ്കിൽ കേന്ദ്ര ബാങ്കുകൾ ശക്തമായി സ്വർണം വാങ്ങുകയോ ചെയ്യേണ്ടതുണ്ട് എന്ന് WGC യിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ജോൺ റീഡ് പറഞ്ഞു.


Click it and Unblock the Notifications