അമേരിക്കയിലെ ഒരു സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദം നേടിയ ഒരു വിദ്യാർത്ഥി നൽകിയ മുന്നറിയിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. അമേരിക്കയിലെ വിദ്യാഭ്യാസ സംവിധാനത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് റെഡ്ഢിറ്റിൽ അനുഭവം പങ്കുവെച്ച അദ്ദേഹം, അടുത്ത 3-4 വർഷത്തേക്ക് അമേരിക്കയിലേക്ക് പഠിക്കാൻ വരരുതെന്നു മുന്നറിയിപ്പ് നൽകി.
"അമേരിക്കയെ സ്വർഗ്ഗദേശമായി ചിത്രീകരിച്ച് കോച്ചിംഗ് സ്ഥാപനങ്ങൾ വഞ്ചന നടത്തുകയാണ്. അടുത്ത 3-4 വർഷത്തേക്ക് ഇവിടെ വരേണ്ടതില്ല," എന്നായിരുന്നു റെഡ്ഡിറ്റ് ഉപയോക്താവിന്റെ കമന്റ്.
വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ
പഠനത്തിനായി അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഈ പോസ്റ്റിൽ വ്യക്തമാക്കുന്നു. ജോലി ലഭിക്കുന്നതിൽ വിദ്യാർത്ഥികൾ കടുത്ത വെല്ലുവിളികൾ നേരിടുന്നുവെന്നും, പല ഇന്ത്യൻ വിദ്യാർത്ഥികളും മാനസിക സമ്മർദ്ദത്തിനിരയാകുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. "യൂണിവേഴ്സിറ്റികൾ നിങ്ങളുടെ പണം വാങ്ങും, നിങ്ങൾക്ക് കൊടിയ കടബാധ്യതയും മാനസിക സമ്മർദ്ദവുമാണ് ശേഷിക്കുന്നത്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്ത പ്രതികരണങ്ങൾ
ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്കാണ് കാരണമായത്. ചിലർ ഈ വാദങ്ങളെ പിന്തുണച്ചപ്പോൾ, മറ്റുചിലർ അമേരിക്കയിൽ പഠിക്കാൻ വന്നത് നല്ല അനുഭവമായി കണക്കാക്കിയിട്ടുണ്ട്.
"2022 വരെ വിദ്യാർത്ഥികൾക്ക് ബിരുദം നേടും മുമ്പ് തന്നെ 3 ജോലിഓഫറുകൾ ഉണ്ടാകുമായിരുന്നു. ഇപ്പോൾ, ബിരുദം നേടി ഒരു വർഷം കഴിഞ്ഞിട്ടും ഒരൊന്നും കിട്ടാത്ത അവസ്ഥയാണ്. നിങ്ങൾ ധനികരാണെങ്കിൽ മാത്രം വരിക," എന്നായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം.

"ഞാനും സമ്മതിക്കുന്നു. 2024-ൽ ബിരുദം നേടിയ എന്റെ സുഹൃത്തുക്കളിൽ പലരും ഇനിയും ജോലി കണ്ടെത്താൻ പ്രയാസപ്പെടുകയാണ്," മറ്റൊരാൾ കുറിച്ചു. "അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത 2 വർഷം കാത്തിരുന്നാൽ നല്ലത്. അപ്പോഴേക്കും നയപരിപാടികളെക്കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകും," ഒരാൾ നിർദ്ദേശിച്ചു.
അതേസമയം, ചിലർ അമേരിക്കയിലേക്കുള്ള പഠനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും, അതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ ഉണ്ടായേക്കാമെന്നുമാണ് അഭിപ്രായപ്പെടുന്നത്.
"ഇത് കഠിനമായ അനുഭവമായെങ്കിലും, ഇവിടെ ലഭിക്കുന്ന പരിചയവും പഠനവും വിലപ്പെട്ടതാണ്," ഒരാൾ പ്രതികരിച്ചു. "എൻആർഐകൾക്ക് വർഷത്തിൽ $150,000 വരുമാനം ലഭിക്കുമ്പോൾ, ഇന്ത്യയിൽ സ്ഥിരതാമസിക്കുന്നവർക്കത് സമ്പാദിക്കാൻ ജീവിതകാലം മുഴുവൻ വേണ്ടിവരും," മറ്റൊരാൾ കൂട്ടിച്ചേർത്തു.
"ഭയമുണ്ടാക്കൽ നിർത്തുക. ഇപ്പോഴത്തെ കാലം അത്ര എളുപ്പമല്ല, പക്ഷേ നിങ്ങൾ ഒരു മികച്ച യൂണിവേഴ്സിറ്റിയിൽ ചേർന്നാൽ ഈ പ്രശ്നങ്ങൾ അത്രയും കടുത്തതായിരിക്കില്ല," മറ്റൊരാൾ അഭിപ്രായപ്പെട്ടു.
അമേരിക്കയിലേക്ക് പഠിക്കാൻ വരണോ?
അമേരിക്കയിലെ തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസ നിലവാരവും ഭാവിയിൽ എങ്ങനെയാകുമെന്നത് ഇപ്പോൾ വ്യക്തമല്ല. നിലവിലെ സാഹചര്യങ്ങളിൽ, ധനസഹായം ഇല്ലാതെ വേണമെങ്കിൽ, പഠനത്തിനു മുന്നോടിയായി വിപണി നിലപാടുകളും തൊഴിൽ സാധ്യതകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുന്നതാണ് നല്ലത്.
ഇന്ത്യ മുഴുവൻ വിദേശത്തേക്ക് പറക്കുന്നു
ഇന്ത്യൻ യുവത്വം മുഴുവൻ വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നതിന്റെ പ്രവണത കുറച്ചുകാലങ്ങളായി അധികരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ മലയോര മേഖലകളിൽ മുഴുവൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലാണ് അവരുടെ ഭാവി ജീവിതം സ്വപ്നം കാണുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട പോലെയുള്ള ജില്ലകളിൽ ഒട്ടുമിക്ക വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്. അതായത് മക്കളെല്ലാം വിദേശരാജ്യത്തേക്ക് പോയതുകൊണ്ട് തന്നെ മാതാപിതാക്കളും അവിടേക്ക് ചേക്കേറുന്ന ഒരു പ്രവണതയാണ് ഉള്ളത്. ഇത് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതായത് ഇന്ത്യയുടെ യുവത്വം മുഴുവൻ മറ്റു രാജ്യങ്ങൾക്ക് വേണ്ടി പണിയെടുത്ത് കൊണ്ടിരിക്കുകയാണ് എന്ന് സാരം.
ഇതിനെ മറികടക്കാൻ വേണ്ടി സർക്കാരുകൾ പല കാര്യങ്ങളും ചെയ്യുന്നുണ്ട്, എന്നാൽ ഒന്നിലും ഫലം കാണുന്നില്ല എന്നതാണ് സത്യം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
