ദില്ലി: പെൻഷൻകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി പോസ്റ്റ് ആൻഡ് പേയ്മെൻറ് വകുപ്പിന്റെ ഐപിപിബി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പെൻഷൻ & പെൻഷനേഴ്സ് ക്ഷേമ വകുപ്പിന്റെ സംരംഭം ആരംഭിച്ചു. "പോസ്റ്റ്മാൻ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ളതാണ് ഈ ഡോർസ്റ്റെപ്പ് സേവനം". പെൻഷനേഴ്സിന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സൌകര്യപ്രദവും സുതാര്യവുമായ സൌകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2014ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലൈഫ് സർട്ടിഫിക്കറ്റ് ജീവൻ പ്രമാൺ പോർട്ടൽ വഴി ആരംഭിക്കുന്നത്. അന്ന് മുതൽ രാജ്യത്തുടനീളം മന്ത്രി ജിതേന്ദ്ര സിംഗിന്റെ മേൽനോട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു. പെൻഷൻകാർക്ക് വാതിൽപ്പടി സൌകര്യം ഒരുക്കുന്നതിന് വേണ്ടി പോസ്റ്റ്മാൻ, ഗ്രാമീൺ ഡാക് സേവക് എന്നിവരുടെ ശൃംഖലയെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
ഡിഎൽസി സേവനങ്ങൾ വീടുകൾ തോറും എത്തിക്കുന്നതിനായി ഐപിപിബി തങ്ങളുടെ ബാങ്ക് സോഫ്റ്റ് വെയറും ഇതിനനുസൃതമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായും യുഐഡിഎഐയുമായി ചേർന്ന് പരിഷ്കരിച്ചിരുന്നു. ബാങ്ക് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള സൌകര്യങ്ങൾക്ക് പുറമേയാണിത്. ഐപിപിബി തങ്ങളുടെ ശൃംഖല ഉപയോഗിച്ച് പോസ്റ്റ് ഓഫീസുകളിലെ 1,36,000 ആക്സ് പോയിന്റുകളും 1,89,000 പോസ്റ്റ്മാൻമാർ& ഗ്രാമീൺ സഡക് ഡാക്ക് സേവക്, ബയോമെട്രിക് ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ എന്നിവ ഉപയോഗിച്ച് ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്നത്. ഇതോടെ നിരവധി പെൻഷനേഴ്സിനാണ് ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാതെ സേവനങ്ങൾ വീട്ടുപടിയ്ക്കൽ ലഭിക്കുന്നത്.

പെൻഷനേഴ്സിന് ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിയ്ക്കൽ എത്തുന്നതിന് ഐപിപിബി വഴി ഡിഎൽസി സമർപ്പിക്കേണ്ടത് അനിവാര്യമാണ്. ippbonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് വിശദമായ വിവരങ്ങൾ ലഭിക്കും. പെൻഷൻ അക്കൌണ്ടുകൾ മറ്റൊരു ബാങ്കിലാണെങ്കിലും തടസ്സങ്ങളില്ലാതെ പെൻഷൻ സേവനങ്ങൾ ലഭിക്കാൻ ഐപിപിബി സഹായിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications