യു എ ഇ എന്ന രാഷ്ട്രത്തെക്കുറിച്ചുള്ള എല്ലാ വാർത്തകളും നമ്മൾ മലയാളികൾ വളരെയേറെ കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. കാരണം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് യു എ ഇ. യു എ ഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ആകെ എണ്ണത്തിൽ പകുതിയിലധികവും മലയാളികളുമാണ്. നമ്മുടെയൊക്കെ നാട്ടിൽ യു എ ഇയിൽ ജോലി ചെയ്യാത്ത ഒരാൾ എങ്കിലും ഇല്ലാതിരിക്കില്ല.
യു എ ഇയുടെ ഭരണ സംവിധാനവും നമ്മുടെ രാജ്യത്തേതിനേക്കാൾ ഏറെ വ്യത്യസ്തമാണ്. 7 വ്യത്യസ്ത പ്രവിശ്യകളുടെ കൂട്ടമാണ് യു എ ഇ എന്ന രാഷ്ട്രം.
ഈ പ്രവിശ്യകൾ തമ്മിൽ വലിയ തോതിൽ വിവിധ മേഖലകളിൽ മത്സരവും പതിവാണ്. വർഷങ്ങളായി യു എ ഇയിൽ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായിരുന്നത് ദുബായ് ആയിരുന്നു.
എന്നാൽ ഗ്ലോബൽ ഫിനാൻഷ്യൽ സെൻ്റർ ഇൻഡക്സ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോക സമ്പന്നർ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്ന നഗരമായി യു എ ഇലെ തന്നെ അബുദാബി നഗരവും മാറിയിരിക്കുകയാണ്. ലോക നഗരങ്ങളിൽ ഈ പട്ടികയിൽ അമേരിക്കൻ നഗരമായ ന്യൂയോർക്കാണ് ഒന്നാമത്. രണ്ടാം സ്ഥാനം ലണ്ടൻ നഗരത്തിനാണ്.

മിഡിൽ ഈസ്റ്റ് - ആഫ്രിക്ക മേഖലകളിൽ ഒന്നാം സ്ഥാനം ദുബായ്ക്കും തൊട്ടു പിന്നിൽ രണ്ടാമതായി അബുദാബിയുമാണ്.ലോക നഗരങ്ങളുടെ പട്ടികയിൽ ഇരു നഗരങ്ങളും യഥാക്രമം പതിനാറും, മുപ്പത്തിയഞ്ചും സ്ഥാനങ്ങളിലാണ്. മുൻ വർഷങ്ങളിലെ കണക്കുകൾ പ്രകാരം സാമ്പത്തിക നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ വൻ കുതിപ്പാണ് അബുദാബി നടത്തിയിരിക്കുന്നത്.
യു എ ഇയുടെ ആകെ എണ്ണ ശേഖരത്തിൻ്റെ 90% ശതമാനവും അബുദാബിയിലാണ്. ഇത് ലോക സമ്പന്നരെയും രാജ്യാന്തര തലത്തിൽ വ്യാപാരം നടത്തുന്ന കൂറ്റൻ കമ്പനികളെയും അബുദാബിയിലേക്ക് ആകർഷിച്ചു. വിദേശ നിക്ഷേപം വർധിപ്പിക്കാനായി ദുബായ് മാതൃകയിൽ നിയമങ്ങളിൽ ഇളവ് വരുത്തിയതും അബുദാബിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടി. ദുബായിൽ നിലവിൽ പെട്രോളിയം ഇതര നിക്ഷേപങ്ങളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ലോക നഗരങ്ങളുടെ വളർച്ചാ നിരക്ക് പരിശോധിക്കുമ്പോൾ ഇരു നഗരങ്ങളും അതിവേഗം വളരുന്നതായും വ്യക്തമാണ്.
ദുബായ്, അബുദാബി നഗരങ്ങളുടെ വളർച്ചയുടെ കാരണങ്ങൾ
കൂടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെടുന്നതും സോവേറിൻ വെൽത്ത് ഫണ്ടുകളുടെ നിക്ഷേപവും വ്യവസായങ്ങൾക്ക് അനുകൂല അന്തരീക്ഷം ഭരണകൂടങ്ങൾ ഉറപ്പാക്കുന്നതും ഇരു നഗരങ്ങളെയും അതിവേഗം വളർത്തുന്നു. യൂറോപ്യൻ യൂണിയൻ വ്യാപാര - നിക്ഷേപ നിയമങ്ങൾ കർശനമാക്കിയതോടെ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ യു എ ഇയിലെ നഗരങ്ങളിലേക്ക് ചേക്കേറി.
നികുതി ഇളവും പ്രധാന ഘടകമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സോവേറിൻ വെൽത്ത് ഫണ്ടുകൾ നിക്ഷേപമായുള്ള നഗരമാണ് അബുദാബി. 1.7 ട്രില്ല്യൻ ഡോളറാണ് അബുദാബിയിൽ ഈ ഇനത്തിൽ നിക്ഷേപമുള്ളത്. ദുബായിൽ 500 ബില്ല്യൻ ഡോളറും. ഈ രണ്ടു നഗരങ്ങളും വിനോദ സഞ്ചാര മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ തോതിൽ നിക്ഷേപകരെ ആകർഷിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും പല കമ്പനികളെയും യു എ ഇയിലേക്ക് മാറാൻ പ്രേരിപ്പിച്ചു. ഈ രീതിയിൽ വളർച്ച തുടർന്നാൽ ലോകത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായി യു എ ഇ നഗരങ്ങൾ മാറുമെന്നാണ് വിവിധ സാമ്പത്തിക ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications