കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഉയരുകയാണ്. പവന് ഏകദേശം 1200 രൂപയോളം രണ്ട് ദിവസം കൊണ്ട് വർദ്ധിച്ചു. 1.20 ലക്ഷം രൂപയ്ക്കടുത്താണ് വില. ആഗോള വിലപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. എന്നാൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. കാരണം ദുബായിൽ സ്വർണവില കുറയുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 581.50 ദിർഹമായിരുന്നത് ഇന്ന് 580.75 ദിർഹമായ് വില ഇടിഞ്ഞു.
ദുബായിൽ നിന്നും വാങ്ങുന്നത് ലാഭം
കേരളത്തെ അപേക്ഷിച്ച് ദുബായിൽ നിന്നും സ്വർണം വാങ്ങുന്നതാണ് ലാഭകരണം. കാരണം കേരളത്തിൽ ഒരുപവൻ സ്വർണത്തിന് 1,19,760 രൂപയാണ് വില. എന്നാൽ ദുബായിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് 4,646 ദിർഹം നൽകണം. അത് രൂപയിലേക്ക് മാറ്റുമ്പോൾ 1,16,238.88 രൂപയാണ്. അതായത് ഒരുപവൻ കേരളത്തിൽ നിന്നും വാങ്ങുന്നതിനേക്കാൾ 3,521 രൂപ ലാഭം കിട്ടും ദുബായിൽ നിന്നും വാങ്ങുമ്പോൾ. 10 പവൻ സ്വർണം വാങ്ങുമ്പോൾ ലാഭം 35000 രൂപയാണ്. അതുമാത്രമല്ല യുഎഇയിൽ ജി എസ് ടി ബാധ്യത വരുന്നില്ല. മാത്രമല്ല പണിക്കൂലിയും താരതമ്യേന കുറവാണ്. ശുദ്ധ സ്വർണം വാങ്ങാൻ കഴിയുമെന്നതുകൂടി കൊണ്ട് തന്നെ എന്തുകൊണ്ടും ദുബായിൽ നിന്ന് വാങ്ങുന്നതായിരിക്കും ഉചിതം.
ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് പിന്നാലെ ഗർഫ് രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറായിരിക്കുകയാണ്. അതുകൊണ്ടുതന്നെ വൻതോതിൽ സ്വർണം അവിടെ കെട്ടിക്കിടന്നുണ്ട്. അധിക സ്റ്റോക്ക് ഒഴിവാക്കാൻ വൻ ഓഫറുകളോടെയാണ് ദുബായിൽ സ്വർണം വിൽപ്പന നടത്തുന്നത്. ആഗോള വിപണിയേക്കാൾ 30 ഡോളർ വരെ കുറച്ചാണ് വിൽപ്പനയെന്നാണ് റിപ്പോർട്ട്.
എത്ര സ്വർണം കൊണ്ടുവരാം..?
വില കുറവാണെന്ന് കരുതി ജ്വല്ലറികളിലേക്ക് ഓടാൻ നിൽക്കേണ്ട. കാരണം ദുബായിൽ നിന്ന് വാങ്ങിയാലും അത് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിലെ കസ്റ്റംസ് നിയമപ്രകാരം പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ മാത്രമാണ് ഡ്യൂട്ടി ഫീ ഇല്ലാതെ കൊണ്ടുവരാൻ സാധിക്കുക. സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം. കുട്ടികളുണ്ടെങ്കിൽ 15 വയസിന് താഴെയുള്ളവർക്ക് പരമാവധി 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.

ചെക്ക്-ഇൻ ബാഗേജ് വഴി ഡ്യൂട്ടി അടച്ച് കൊണ്ടുവരാൻ സാധിക്കുന്ന അനുവദനീയമായ പരമാവധി സ്വർണം ഒരു കിലോ സ്വർണ്ണം (1,000 ഗ്രാം) വരെയാണ്. കസ്റ്റംസ് നിയമങ്ങൾ പ്രകാരം ഒരു കിലോ കൊണ്ടുവരാൻ കുറഞ്ഞത് ആറു മാസമെങ്കിലും വിദേശത്ത് താമസിച്ചിരിക്കണം. ഇതെല്ലാം മനസിലാക്കിയതിന് ശേഷം മാത്രം ആഭരണങ്ങളൊക്കെ വാങ്ങുന്നതാണ് നല്ലത്.
കേരളത്തിൽ വില ഉയർന്നു
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കൂടി. പവന് 680 രൂപയും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14970 രൂപയും 119760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 12300 രൂപയാണ് വില. പവന് 98400 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9575 രൂപയും പവന് 76600 രൂപയും നല്‍കണം.
9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6175 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 49400 രൂപയും നല്‍കണം. പണിക്കൂലിയും ജിഎസ്ടിയും ഇതിന് പുറമെ നല്‍കണം. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications