സംസ്ഥാനത്തെ സ്വർണവില പിടിവിട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 5000 രൂപയോളമാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. അതുകൊണ്ടുതന്നെ ഓണക്കാലത്ത് സ്വർണാഭരണം വാങ്ങാൻ ആഗ്രഹിച്ചെങ്കിലും ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിൽ ഇന്ന് ഒരു പവന് 78,360 രൂപയാണ്. ഗ്രാമിന് 9795 രൂപ. പണിക്കൂലിയും, ജിഎസ്ടിയും, ഹോൾമാർക്കും ചേർത്ത് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 85,000 രൂപ നൽകേണ്ടി വരും.
സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. എപ്പോൾ വിൽക്കണം, വാങ്ങണം, അല്ലെങ്കിൽ നിക്ഷേപം നിലനിർത്തണോ എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. സ്വർണവില ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സ്വർണം വാങ്ങാൻ കഴിയും. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നും സ്വർണം വാങ്ങി ഇന്ത്യയിലേക്ക് വരുമ്പോൾ പരിധിയിൽ കൂടുതലാണെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും.
ദുബായിൽ നിന്നും സ്വർണം കൊണ്ടുവരുന്നതിന് ഡ്യൂട്ടി അടച്ചും അല്ലാതെയുമുള്ള പരിധി അറിയാം.
ദുബായിലെ സ്വർണവില
ദുബായിൽ (യു.എ.ഇ.) സ്വർണ്ണം ഇറക്കുമതി ചെയ്യുപ്പോൾ ഇറക്കുമതി തീരുവ (Import Duty) നൽകേണ്ടതില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെ അപേക്ഷിച്ച് അവിടെ സ്വർണത്തിന് വില കുറയും. യുഎഇയിൽ 22കാരറ്റ് സ്വർണം ഗ്രാമിന് 396.75 ദിർഹമും 24 കാരറ്റിന് 428.75 ദിർഹമുമായാണ് വർധിച്ചത്. കേരളത്തിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 2000 രൂപയോളമുള്ള കുറവാണ് യുഎഇയിൽ.

എത്ര സ്വർണം കൊണ്ടുവരാം
ഇന്ത്യയിലെ കസ്റ്റംസ് നിയമപ്രകാരം പുരുഷന്മാർക്ക് 20 ഗ്രാം വരെ അതായത്, 50,000 രൂപ വരെ മൂല്യമുള്ള സ്വർണാഭരണങ്ങൾ കൊണ്ടുവരാൻ കഴിയും. സ്ത്രീകൾക്ക് 40 ഗ്രാം വരെ അതായത് 1 ലക്ഷം രൂപ വരെ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാം. കുട്ടികളുണ്ടെങ്കിൽ 15 വയസിന് താഴെയുള്ളവർക്ക് 1 ലക്ഷം രൂപ എന്ന പരിധിക്കുള്ളിൽ പരമാവധി 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.
ചെക്ക്-ഇൻ ബാഗേജ് വഴി ഡ്യൂട്ടി അടച്ച് കൊണ്ടുവരാൻ സാധിക്കുന്ന അനുവദനീയമായ പരമാവധി സ്വർണം ഒരു കിലോ സ്വർണ്ണം (1,000 ഗ്രാം) വരെയാണ്. കസ്റ്റംസ് നിയമങ്ങൾ പ്രകാരം ഒരു കിലോ കൊണ്ടുവരാൻ കുറഞ്ഞത് ആറു മാസമെങ്കിലും വിദേശത്ത് താമസിച്ചിരിക്കണം.
രാജ്യാന്തര സ്വര്‍ണവില
ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിൽ നേരിയ ഇടിവുണ്ട്. സ്പോട്ട് സ്വർണ വില ഔൺസിന് 3,530.68 ഡോളറിലെത്തി. ഇന്ന് നേരിയ ഇടിവുണ്ടെങ്കിലും 3,500 ഡോളറിൽ തന്നെയാണ് സ്വർണ വില തുടരുന്നത്.
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. ഇന്ത്യന്‍ സാഹചര്യത്തില്‍ ദീപാവലി പോലെയുള്ള ഉത്സവ വേളകളിലും പൊന്നിന്റെ വില്‍പ്പന വര്‍ധിക്കാറുണ്ട്. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും.
1. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍
2. രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഉയര്‍ച്ചതാഴ്ച്ചകള്‍
3. ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടങ്ങള്‍, രൂപയുടെ മൂല്യത്തിലെ സ്ഥിരതയില്ലായ്മ
4. ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications