മലയാളികളുടെ സ്വന്തം DQ എന്നറിയപ്പെടുന്ന ദുൽഖർ സൽമാൻ 13 വർഷമായി ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്നു. മഹാനടൻ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ തുടക്കകാലത്ത് അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത്തരമൊരു പ്രിഫിക്സിന്റെ ആവശ്യകത ഇല്ലയെന്ന് വേണം പറയാൻ. തന്റെ അധ്വാനത്തിലൂടെ ദുൽഖർ സൽമാൻ എന്ന പേര് ഇന്ത്യ മുഴുവൻ അറിയപ്പെടാൻ തുടങ്ങി. അതിനാൽ തന്നെ രാജ്യമെമ്പാടും അദ്ദേഹത്തിന് ആരാധകരുടെ ഒരു നിരയുണ്ട്.
മോളിവുഡ് സിനിമയിലെ സമ്പന്നരായ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒരാൾ ദുൽഖർ സൽമാനാണ്. അഭിനയത്തിനു പുറമേ സിനിമാ വ്യവസായത്തിൽ വ്യക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ദുൽഖർ. അദ്ദേഹത്തിന് ആഡംബര കാറുകളുടെ വലിയൊരു ശേഖരമുണ്ട്. ഒപ്പം വിപുലമായ റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകളും ഉണ്ട്. സിനിമയിലൂടെ ഉദിച്ചു പൊങ്ങിയ ദുൽഖറിന്റെ ആസ്തിയെ കുറിച്ച് വിശദമായി അറിയാം..
സിനിമയിൽ വരുന്നതിനു മുന്നേ....
ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രി പൂർത്തിയാക്കിയ ദുൽഖർ ദുബായിൽ ബിസിനസ് മാനേജറായി ജോലി ചെയ്തിരുന്നു. ആ ജോലി ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം സിനിമയിലേക്ക് ചുവട് വെക്കുന്നത്. നടൻ എന്ന നിലയിൽ നിന്നുള്ള വരുമാനത്തോടൊപ്പം, ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി ഉൾപ്പെടെ നിരവധി ബിസിനസ്സ് സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്. അവസാനം റിലീസ് ചെയ്ത ലക്കി ഭാസ്കർ എന്ന ചിത്രത്തിനു വേണ്ടി ദുൽഖറിന് 10 കോടിയാണ് പ്രതിഫലം ലഭിച്ചത്. അദ്ദേഹത്തിന്റെ ഓരോ വരുമാനത്തെ കുറിച്ചും വിശദമായി അറിയാം...

മൊത്തം ആസ്തി അറിയാം...
ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ റിപ്പോർട്ട് അനുസരിച്ച് ദുൽഖർ സൽമാന്റെ ആസ്തി 7 മില്യൺ യു.എസ് ഡോളറാണ്. അതായത് ഏകദേശം 57 കോടി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വാർഷിക ശമ്പളം ഏകദേശം 1.2 മില്യൺ യുഎസ് ഡോളറാണ്. ഇത് ഏകദേശം 10 കോടി രൂപയാണ്. നിലവിലെ കണക്ക് പ്രകാരം ദുൽഖർ ഒരു സിനിമക്കു വേണ്ടി ശ്രദ്ധേയമായി ഏകദേശം 8 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. സിനിമാ അഭിനയത്തിനു പുറമേ വിവിധ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ദുൽഖർ. അതിനാൽ അതിലൂടെയും അദ്ദേഹം ഗണ്യമായ വരുമാനം നേടുന്നു.
ആഢംബര വാഹനങ്ങളുടെ വലിയ ശേഖരം.....
ദുൽഖർ സൽമാന് വാഹനങ്ങളോട് പ്രത്യേ താത്പര്യമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് സ്വന്തമായി നിരവധി ആഡംബര വാഹനങ്ങളുമുണ്ട്. പോർഷെ 911 കരേര എസ്, ഓഡി ക്യു7, മെഴ്‌സിഡസ് ബെൻസ് എസ്.എൽ.എസ് എ.എം.ജി, റേഞ്ച് റോവർ വോഗ്, ബി.എം.ഡബ്ല്യു എം3 കൺവെർട്ടിബിൾ, ഫെരാരി 458 സ്‌പൈഡർ, ബി.എം.ഡബ്ല്യു എക്സ്6, മെഴ്‌സിഡസ് ബെൻസ് എ.എം.ജി ജി63, ബി.എം.ഡബ്ല്യു ഇസഡ്4, ബി.എം.ഡബ്ല്യു എം5, ബി.എം.ഡബ്ല്യു ഐ8 എന്നിവയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള വിലയേറിയ വാഹനങ്ങൾ. ട്രയംഫ് ബോണവില്ലെ, ബി.എം.ഡബ്ല്യു ആർ 1200 ജി.എസ് അഡ്വഞ്ചർ തുടങ്ങിയ ആഡംബര ബൈക്കുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ...
കേരളത്തിലും ദുബായിലും റിയൽ എസ്റ്റേറ്റിൽ ദുൽഖർ സൽമാന് നിക്ഷേപങ്ങളുണ്ട്. ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ദുബായിൽ ഏകദേശം 1.6 മില്യൺ യു.എസ് ഡോളർ അതായത് ഏകദേശം 14 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര പെന്റ്ഹൗസ് അദ്ദേഹത്തിന് സ്വന്തമായുണ്ട്. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീടിന്റെ വില 100 കോടി രൂപയാണെന്ന് റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയാണ് വേഫറർ കമ്പനി.
ബ്രാൻഡുകൾ
മലബാർ ഡെവലപ്പേഴ്സ്, മിന്ത്ര, ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്, ജെ.എസ്.ഡബ്ല്യൂ പെയിന്റ്സ്, ഓട്ടോ, ഫോൺപേ തുടങ്ങിയ കമ്പനികളുടേയെല്ലാം ബ്രാൻഡ് അംബാസിഡറാണ് ദുൽഖർ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
