അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് നികുതി രഹിത മദ്യം വാങ്ങുന്നത് ഒരു കുപ്പിയിലേക്ക് നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം ശുപാർശ ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് കാർട്ടണുകൾ വാങ്ങുന്നതും നിരോധിക്കണമെന്ന് മന്ത്രാലയം ധനകാര്യ വകുപ്പിന് ശുപാർശ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനായി വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ച നിർദേശങ്ങളുടെ ഭാഗമാണ് ഈ ശുപാർശകൾ. നിലവിൽ അന്തർദ്ദേശീയ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് രണ്ട് ലിറ്റർ മദ്യവും ഒരു കാർട്ടൺ സിഗരറ്റും വാങ്ങാൻ അനുവാദമുണ്ട്. അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു ലിറ്റർ മദ്യം മാത്രം അനുവദിക്കുന്ന രാജ്യങ്ങളുണ്ടെന്നും ഇതേ രീതി ഇന്ത്യയിലും സ്വീകരിക്കാമെന്നും വൃത്തങ്ങൾ അറിയിച്ചു.

വാണിജ്യക്കമ്മി പരിഹരിക്കുന്നതിന് രാജ്യത്തേക്ക് അവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് സർക്കാർ വിവിധ മാർഗങ്ങൾ ആലോചിക്കുന്നതിനാൽ ഈ നിർദ്ദേശങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. അന്തർദ്ദേശീയ യാത്രക്കാർക്ക് ഇറക്കുമതി തീരുവ നൽകാതെ 50,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ വാങ്ങാൻ കഴിയുന്ന സ്ഥലമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ. പേപ്പർ, പാദരക്ഷകൾ, റബ്ബർ വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കാനും വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഫർണിച്ചർ, രാസവസ്തുക്കൾ, റബ്ബർ, കോട്ടിഡ് പേപ്പർ, പേപ്പർ ബോർഡുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള മുന്നൂറിലധികം വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് യുക്തിസഹമാക്കുകയോ ഇറക്കുമതി തീരുവയോ ഏർപ്പെടുത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
