കൊവിഡ് 19 മഹാമാരി മൂലം ഇന്ത്യ പൂര്‍ണമായും ലോക്ക് ഡൗണിലായതിനാല്‍, ഓണ്‍ലൈനിലെ അവശ്യ ഇതര വസ്തുക്കളുടെ വില്‍പ്പനയില്‍ ഇളവ് നല്‍കണമെന്ന് ഇ-കൊമേഴ്സ് ഭീമന്മാര് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവശ്യ ഇതര വസ്തുക്കളുടെ വിതരണം ക്രമേണ ആരംഭിക്കുന്നത് ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നും എംഎസ്എംഇകളുടെ ശേഖരണത്തിന്റെ ഭാരം ലഘൂകരിക്കുമെന്നും ഫ്ളിപ്കാര്‍ട്ട് അഭിപ്രായപ്പെട്ടു. ഉല്‍പ്പന്ന വിതരണ പ്രക്രിയ സുരക്ഷിതമായ രീതിയില്‍ നടത്തുമെന്ന് ഉറപ്പാക്കുമെന്ന് ആമസോണും ഫ്ളിപ്കാര്‍ട്ടും പറയുന്നു.
മെയ് 3 വരെ എല്ലാ അവശ്യ ഇതര വസ്തുക്കളുടെയും വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. മാര്‍ച്ച് 25 മുതല്‍ രാജ്യം ലോക്ക് ഡൗണിലാണ്. അതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള അവശ്യ ഇതര വസ്തുക്കള്‍ ആളുകള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞിട്ട് ഏകദേശം ഒരു മാസത്തിലേറെ ആയിരിക്കുന്നു. വീട്ടില്‍ നിന്നുള്ള പുതിയ ജോലിയുടെ (വര്‍ക്ക് ഫ്രം ഹോം) ക്രമീകരണത്തിനാവശ്യമായ ഇനങ്ങള്‍, പുതിയ സ്മാര്‍ട്ഫോണുകള്‍, കുട്ടികള്‍ക്കാവശ്യമായ സാധനങ്ങള്‍, വേനല്ക്കാലമായതിനാല്ത്തന്നെ വര്‍ദ്ധിച്ച് വരുന്ന ചൂടിനെ നേരിടാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.

പല ചെറുകിട ബിസിനസുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നതിന് ആമസോണിനെയും ഫ്ളിപ്കാര്‍ട്ടിനെയും ആശ്രയിക്കുന്നു. നിലവിലുള്ള നിരോധനം ഇളവ് ചെയ്യുന്നത് ഇത്തരക്കാരുടെ ഉപജീവനമാര്‍ഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിലേക്ക് നയിക്കും. 'സാമൂഹ്യ അകലം ഉറപ്പാക്കിക്കൊണ്ട് വില്‍പ്പനക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം ഇ-കൊമേഴ്സ് വാഗ്ദാനം ചെയ്യുന്നു.
പൗരന്മാരെ സുരക്ഷിതരാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, മഹാമാരിക്കെതിരെ ശക്തമായ പോരാട്ടത്തില്‍ ഇ-കൊമേഴ്സിന് അതിന്റെ പങ്ക് വഹിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. 100 മില്യണിലധികം ഇന്ത്യക്കാരെ അവരുടെ വീടുകളുടെ സുരക്ഷയില്‍ നിന്ന് സേവിക്കുന്നതിനും പുറത്ത് വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനും ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
അതേസമയം, ഈ പ്രയാസകരമായ സമയങ്ങളില്‍ ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകാര്‍ അവരുടെ ഉപജീവനമാര്‍ഗം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നു,' ആമസോണ്‍ വക്താവ് ഒരു പ്രസ്താവനയ്ക്കിടെ വ്യക്തമാക്കി. ഇ-കൊമേഴ്സ് വില്‍പ്പനയിലെ ക്രമാനുഗതമായ ഇളവ് സാമൂഹിക അകലം പാലിക്കുമ്പോള്‍ ഉപഭോക്തൃ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. പലചരക്ക് സാധനങ്ങള്‍, മെഡിക്കല്‍ സപ്ലൈസ്, ബേബി കെയര്‍ തുടങ്ങിയ വസ്തുക്കളാണ് നിലവില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ ഇപ്പോള്‍ വില്‍ക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
