വാള്‍മാര്‍ട്ട് ഇന്ത്യയുടെ മൊത്തവ്യാപാര ബിസിനസ് സ്വന്തമാക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ്, വാള്‍മാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ 100 ശതമാനം ഓഹരി സ്വന്തമാക്കി. ഇതോടൊപ്പം, മികച്ച വില, ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ് നടത്തുന്ന ഫ്‌ളിപ്പ്കാര്‍ട്ട് ഹോള്‍സെയില്‍, പുതിയ ഡിജിറ്റല്‍ വിപണന കേന്ദ്രം ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് ഹോള്‍സെയില്‍ ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കിക്കുകയും പലചരക്ക്, ഫാഷന്‍ വിഭാഗങ്ങള്‍ക്കായി പൈലറ്റ് സേവനങ്ങള്‍ നടത്തുകയും ചെയ്യും.

പുതിയ ബിസിനസ് സംരഭത്തിന് ഫ്‌ളിപ്പ്കാര്‍ട്ട് വിദഗ്ധനായ ആദര്‍ശ് മേനോന്‍ ആയിരിക്കും നേതൃത്വം നല്‍കുക. സുഗമമായ മാറ്റം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ സമീര്‍ അഗര്‍വാള്‍ കമ്പനിയ്‌ക്കൊപ്പം തുടരും, ശേഷം അദ്ദേഹം വാള്‍മാര്‍ട്ടിലെ തന്നെ മറ്റൊരു റോളിലേക്ക് മാറുന്നതായിരിക്കും. ഇന്ത്യയിലെ വാള്‍മാര്‍ട്ടിന്റെ ബിസിനസ്-ടു-ബിസിനസ് വിഭാഗത്തിന്റെ ഈ വിപരീത ഏറ്റെടുക്കല്‍, ഭക്ഷ്യ, പലചരക്ക് വിഭാഗത്തില്‍ സജീവമാകാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഫ്‌ളിപ്പ്കാര്‍ട്ടിനെ സഹായിക്കും.

കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്നും റെക്കോ‍‍ർഡ് കുതിപ്പ്, വില പവന് 38000ലേയ്ക്ക് കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്നും റെക്കോ‍‍ർഡ് കുതിപ്പ്, വില പവന് 38000ലേയ്ക്ക്

വാള്‍മാര്‍ട്ട് ഇന്ത്യയുടെ മൊത്തവ്യാപാര ബിസിനസ് സ്വന്തമാക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്‌

വാള്‍മാര്‍ട്ട് ഇന്ത്യ 28 ബെസ്റ്റ് പ്രൈസ് സ്റ്റോറുകള്‍ നടത്തുന്നുണ്ട്, കൂടാതെ രണ്ട് പൂര്‍ത്തീകരണ കേന്ദ്രങ്ങളും കമ്പനിയ്ക്കുണ്ട്. പ്രാദേശികമായി വികസിപ്പിച്ച സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്തെ കിരാന റീട്ടെയില്‍ സംവിധാനത്തെ പരിവര്‍ത്തനം ചെയ്യാനും കിരാനകള്‍ക്കും എംഎസ്എംഇകള്‍ക്കും വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുമെന്നും ബെംഗളൂരു ആസ്ഥാനമായ ഫ്‌ളിപ്പ്കാര്‍ട്ട് അഭിപ്രായപ്പെട്ടു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പുതിയ ബി-2-ബി അല്ലെങ്കില്‍ മൊത്ത ഓണ്‍ലൈന്‍ ബിസിനസിന് വലിയ തോതില്‍ അസംഘടിത കിരാന വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും.

കൂടാതെ, ചെറിയ ഷോപ്പുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം വഴി നേരിട്ട് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. രാജ്യത്തുടനീളമുള്ള കിരാനകളിലേക്കും എംഎസ്എംികളിലേക്കും എത്തിച്ചേരാനും വാള്‍മാര്‍ട്ട് ഇന്ത്യ ടീമിന്റെ വ്യാപാര അനുഭവം നേടാനും 12 വര്‍ഷത്തിലേറെയായി ബെസ്റ്റ് പ്രൈസ് സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനത്തിന്റെ വിതരണശൃംഖല അടിസ്ഥാനസൗകര്യം ഫ്‌ളിപ്പ്കാര്‍ട്ട് ഹോള്‍സെയില്‍ ഉപയോഗിക്കും.

ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ഫിനാൻഷ്യൽ ഓഹരികൾക്ക് ഇടിവ്ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ഫിനാൻഷ്യൽ ഓഹരികൾക്ക് ഇടിവ്

ബെസ്റ്റ് പ്രൈസ് സ്റ്റോറുകള്‍ നിലവില്‍ കിരാനകള്‍, ഹൊറെക്കകള്‍, മറ്റ് എംഎസ്എംഇകള്‍ എന്നിവയുള്‍പ്പടെ 15 ദശലക്ഷത്തിലധികം അംഗങ്ങളെ പിന്തുണയ്ക്കുന്നു. ഇ-കൊമേഴ്‌സ് ബിസിനസിനായി ഭൂരിപക്ഷ ഉടമ വാള്‍മാര്‍ട്ടിന്റെയും നിലവിലുള്ള ഒരു കൂട്ടം ഓഹരിയുടമകളുടെയും നേതൃത്വത്തില്‍ 1.2 ബില്യണ്‍ ഡോളറിന്റെ ഫണ്ട് ഇന്‍ഫ്യൂഷന്‍ സ്വീകരിക്കാന്‍ സജ്ജമായെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

Read more about: walmart flipkart
English summary

e-commerce major flipkart to acquire 100 per cent stake in walmart india | വാള്‍മാര്‍ട്ട് ഇന്ത്യയുടെ മൊത്തവ്യാപാര ബിസിനസ് സ്വന്തമാക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്‌

e-commerce major flipkart to acquire 100 per cent stake in walmart india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X