ഓരോ ഇന്ത്യൻ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ് അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ). ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ നികുതികൾ നിക്ഷേപിക്കുന്നത് വരെ സാമ്പത്തികമായ എല്ലാ കാര്യങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്. സാധാരണ ഗതിയിൽ പാൻ കാർഡ് ലഭിക്കുവാനായി കുറച്ചധികം ദിവസങ്ങൾ എടുക്കേണ്ടി വരുന്നുണ്ട്.
പാൻ കാർഡിനായി അപേക്ഷിച്ചതിനു ശേഷം ഏകദേശം 15 മുതൽ 20 ദിവസം വരെയാണ് ഇത് കൈയിൽ കിട്ടാൻ എടുക്കുന്ന സമയം. എന്നാൽ പാൻ കാർഡുമായി ബന്ധപ്പെട്ട് ചില പുതിയ പദ്ധതികൾ പുറത്തു വരുന്നു. ഇതു പ്രകാരം വെറും പത്തു മിനുട്ടിനുള്ളിൽ പെർമനന്റ് അക്കൗണ്ട് നമ്പർ ഈ-പാൻ രീതിയിൽ ലഭിക്കും.
അതായത് തത്സമയം, അല്ലെങ്കിൽ പത്തു മിനുറ്റ് കൊണ്ട് നിങ്ങൾക്കും ഈ-പാൻ സ്വന്തമാക്കം. ഇത് ഡിജിറ്റൽ രൂപത്തിലായിരിക്കും, പക്ഷേ ഫിസിക്കൽ പാൻ കാർഡ് പോലെ തന്നെ ഇതും വാലിഡ് ആണ്. PAN/ TAN പ്രോസസിംഗ് സെന്റർ തുടങ്ങാനുള്ള പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നുവെന്നാണ് മുൻ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ലോക്സഭയെ അറിയിച്ചത്. ഇത് നിലവിൽ വന്നാൽ മുകളിൽ പറഞ്ഞത് പോലെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പത്തു മിനുറ്റിനുളളിൽ നേടാം.

എന്താണ് ഈ- പാൻ
ഇ-പാൻ എന്നത് പാൻ കാർഡിന്റെ ഡിജിറ്റൽ രേഖയാണ്. അതായത്, ഈ-പാൻ ൽ ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവ പോലുള്ള പാൻ കാർഡ് ഉടമയുടെ ജനസംഖ്യാപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്യുആർ കോഡ് അടങ്ങിയിരിക്കുന്നു. ഈ വിവരങ്ങൾ ഒരു ക്യുആർ കോഡ് റീഡർ വഴി ആക്‌സസ് ചെയ്യാവുന്നതാണ്. ആധാർ നമ്പർ കൈവശമുള്ളവരോ, ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉള്ളവരോ ആയ പാൻ കാർഡ് ഉടമകൾക്ക് ഈ സൗകര്യം ലഭ്യമാണ്. ഇലക്ട്രോണിക് പാൻ (ഇ-പാൻ) നിങ്ങൾക്ക് സൗജന്യമായാണ് ലഭിക്കുന്നത്.
പുതിയ ഇ-പാൻ കാർഡുകളെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ:
1) ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി വഴി ഇ-പാൻ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ പാൻ/ടാൻ പ്രോസസ്സിംഗ് സെൻ്റർ (ആർ.ടി.പി.സി) ആരംഭിക്കണമെന്ന് ആലോചിക്കുന്നു. 10 മിനുട്ടിനുള്ളിലാണ് ഇത് സാധ്യമാവുന്നത്.
2) 2018 ഡിസംബറിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പുറപ്പെടുവിച്ച വിജ്ഞാപനത്തെത്തുടർന്ന് ക്യൂ.ആർ കോഡുള്ള പി.ഡി.എഫ് ഫോർമാറ്റിൽ ഇലക്‌ട്രോണിക് രീതിയിൽ ഇഷ്യൂ ചെയ്യുന്ന ഇ-പാൻ കാർഡുകൾ വാലിഡ് പാൻ കാർഡുകളാണ് .
3) ഇലക്ട്രോണിക് ഫോർമാറ്റിൽ ഇ-കെ.വൈ.സി ഉപയോഗിച്ച് ആദായനികുതി വകുപ്പാണ് ഇലക്ട്രോണിക് പാൻ കാർഡ് (ഇ-പാൻ) നൽകുന്നത്. നിങ്ങളുടെ ഐഡൻ്റിറ്റി പ്രൂഫായി അയക്കാൻ കഴിയുന്ന രേഖയാണ് ഇ-പാൻ. ഇമെയിൽ വഴിയാണ് ഈ രേഖ നിങ്ങൾക്ക് ലഭിക്കുന്നത്. ഒരു ഡിജിറ്റൽ സിഗ്നേച്ചറും ഈ- പാൻ രേഖയിൽ ഉണ്ടായിരിക്കും.
4) ഒരു വാലിഡ് ആധാർ കാർഡ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇ-പാൻ സൗകര്യം ലഭ്യമാകൂ .
5) ഇത്തരം സൗകര്യങ്ങൾ ഫിസിക്കൽ പാൻ കാർഡുകൾക്കും ഭാവിയിൽ വരുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഫിസിക്കൽ പാൻ കാർഡുകൾ ജനങ്ങൾക്കു ലഭിക്കാനായി ഐടി വകുപ്പ് ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി വഴി അപേക്ഷിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പാൻ അനുവദിക്കുന്നതിന് ആദായനികുതി വകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications