ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന എക്സിക്യൂട്ടീവുകളിൽ ഒരാളാണ് ആൽഫബെറ്റd, ഗൂഗിൾ എന്നിവയുടെ സിഇഒ ആയ സുന്ദർ പിച്ചൈ. 2019ൽ ഇദ്ദേഹത്തിന്റെ വാർഷിക ശമ്പളം 281 മില്യൺ ഡോളറായിരുന്നു. ഇത് ഏകദേശം 2,145 കോടി രൂപയ്ക്ക് തുല്യമാണ്. ഈ കണക്കനുസരിച്ച് ഇദ്ദേഹത്തിന്റെ പ്രതിദിന വരുമാനം 5.87 കോടി രൂപയാണ്. കമ്പനിയുടെ റെഗുലേറ്റർ ഫയലിംഗ് അനുസരിച്ച്, അദ്ദേഹത്തിന്റെ ശമ്പളം ആൽഫബെറ്റ് ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ ശരാശരിയേക്കാൾ 1,085 ഇരട്ടിയാണ്.
ശമ്പളം
2019ലെ ഫയലിംഗ് അനുസരിച്ച്, ലീഡർഷിപ്പ് ഡെവലപ്‌മെന്റ് ആന്റ് കോമ്പൻസേഷൻ കമ്മിറ്റി സുന്ദർ പിച്ചൈയുടെ ശമ്പളം 650,000 ഡോളറായി നിലനിർത്തി. എന്നിരുന്നാലും, ഈ വർഷം ജനുവരി ഒന്നിന് മുതൽ പിച്ചൈയുടെ വാർഷിക ശമ്പളം 2 മില്യൺ ഡോളർ കൂടി കമ്മിറ്റി വർദ്ധിപ്പിച്ചു. 90 മില്യൺ ഡോളറിന്റെ ഓഹരികളും അദ്ദേഹത്തിന് ലഭിച്ചു. ഇതുകൂടാതെ 120 മില്യൺ ഡോളർ (2020 മാർച്ച് 25 മുതൽ 12 തുല്യ ഗഡുക്കളായി ത്രൈമാസത്തിൽ), 30 മില്യൺ ഡോളർ അവാർഡ് (4 തുല്യ ഗഡുക്കളായി ത്രൈമാസത്തിൽ) എന്നിവയുൾപ്പെടെ ജിഎസ്‌യു അവാർഡുകളും പിച്ചൈയ്ക്ക് ലഭിച്ചു.
ഓഹരികൾ
അദ്ദേഹത്തിന്റെ ശമ്പള പാക്കേജിന്റെ ബഹുഭൂരിപക്ഷവും സ്റ്റോക്ക് അവാർഡുകളായതിനാൽ, അവയിൽ ചിലത് എസ് ആന്റ് പി 100 സൂചികയിലെ മറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ സ്റ്റോക്ക് റിട്ടേണിനെ ആശ്രയിച്ച് നൽകപ്പെടും. 2020 ഡിസംബറിൽ 2 മില്യൺ ഡോളറിന്റെ (14.2 കോടി രൂപ) വാർഷിക ശമ്പളത്തിന് മുകളിൽ 240 മില്യൺ ഡോളർ (1,707 കോടി രൂപ) സ്റ്റോക്ക് പാക്കേജ് പിച്ചൈയ്ക്ക് നൽകുമെന്ന് കമ്പനി 2019 ഡിസംബറിൽ സമർപ്പിച്ച ഫയലിംഗിൽ അറിയിച്ചു.
ജനുവരി മുതൽ
ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ എന്ന നിലയിൽ, 2020 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പിച്ചൈയുടെ ശമ്പളം 2,000,000 ഡോളറായി ഉയർത്താനും പ്രകടന സ്റ്റോക്ക് യൂണിറ്റുകളുടെ ("പിഎസ്‌യു") രൂപത്തിൽ ഇക്വിറ്റി അവാർഡുകൾ നൽകാനും ബോർഡിന്റെ ലീഡർഷിപ്പ് ഡെവലപ്‌മെന്റ് ആന്റ് കോമ്പൻസേഷൻ കമ്മിറ്റി തീരുമാനിച്ചു.
ജീവനക്കാരോട്
നിലവിലെ സാഹചര്യത്തിൽ ഗൂഗിള്‍ ജീവനക്കാര്‍ വീട്ടിലിരുന്നുള്ള ജോലി തുടരണമെന്നും ജൂണ്‍ വരെയെങ്കിലും ഓഫീസില്‍ വരുന്ന കാര്യം ചിന്തിക്കേണ്ടെന്നും ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ അറിയിതച്ചിരുന്നു. ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ മേധാവി ഇക്കാര്യം അറിയിച്ചത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications