ദില്ലി: ബിസിനസ് തുടങ്ങുക എന്നതും ചെയ്യുക എന്നതും ഇന്ത്യയില്‍ വലിയ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വലിയ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതും.
ലോകബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സൂചികയാണ് 'ഈസ് ഓഫ് ഡൂയിങ് ബിസനസ്' എന്നത്. ഈ സൂചികയില്‍ 2015 ല്‍ ഇന്ത്യയുടെ സ്ഥാനം 100-മത് ആയിരുന്നു. അതില്‍ നിന്ന് മെച്ചപ്പെട്ട നിലയിലേക്കുള്ള യാത്രയിലാണ് നാമിപ്പോള്‍.
ഈസ് ഓഫ് ഡൂയിങ് ബിസിനസിന് ആയുള്ള പരിഷ്കാരങ്ങള്‍ 20 സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ പരിഷ്കാരങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.25 ശതമാനം അധികമായി കടമെടുക്കാനാകും എന്നതാണ് പ്രത്യേകത. ഏറ്റവും ഒടുവില്‍ പരിഷ്കാര നടപടികള്‍ പൂര്‍ണമായും നടപ്പിലാക്കിയത് അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയ 20 സംസ്ഥാനങ്ങള്‍ക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് 39,521 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ നിക്ഷേപക സൗഹൃദ ബിസിനസ് അന്തരീക്ഷം വെളിവാക്കുന്നതാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക. അതുകൊണ്ട് തന്നെ, സൂചികയിലെ സ്ഥാനം മെച്ചപ്പെടുത്താനുള്ള സത്വര ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications