ഇനി ഗൂഗിൾ പേ വഴി ഫാസ്‌ടാഗ് അക്കൗണ്ടുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ 'ഗൂഗിൾ പേ', ഉപയോക്താക്കൾക്കായി ഫാസ്‌ടാഗ് അക്കൗണ്ടുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം ഒരുക്കി. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫെയ്‌സിലൂടെ ( യുപിഐ) ഫാസ്‌ടാഗ് അക്കൗണ്ടുകൾ ഗൂഗിൾ പേ ആപ്പുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ ഫീച്ചർ. ഇത് ഉപഭോക്താക്കളുടെ ഫാസ്‌ടാഗ് അക്കൗണ്ടുകൾ റീചാർജ് ചെയ്യാനും പഴയ ഇടപാടുകൾ അറിയാനും സഹായിക്കും.

 

നിങ്ങളുടെ മൊബൈൽ ഫോണിലെ 'ഗൂഗിൾ പേ' ആപ്പ് തുറന്ന ശേഷം, 'ബിൽ പേയ്‌മെന്റ്‌സ്’എന്ന സെക്ഷന് താഴെ 'ഫാസ്‌ടാഗ്’ എന്ന കാറ്റഗറി തിരഞ്ഞെടുക്കുക. തുടർന്ന് ഫാസ്‌ടാഗ് ലഭ്യമാക്കിയ ബാങ്കിന്റെ പേര് അതിൽ നിന്ന് തിരഞ്ഞെടുക്കുക. അടുത്ത സ്‌ക്രീനിൽ, നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തുക. അതിനുശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് പേയ്‌മെന്റ് നടത്തുക. ഫാസ്‌ടാഗിലെ ബാലൻസ് അറിയാനും ഇതിലൂടെ കഴിയുന്നതാണ്.

 

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം അറിഞ്ഞോ?പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം അറിഞ്ഞോ?

ഇനി ഗൂഗിൾ പേ വഴി ഫാസ്‌ടാഗ് അക്കൗണ്ടുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമായ ഫാസ്‌ടാഗ് ജനുവരി 15 മുതലാണ് രാജ്യത്ത് നിർബന്ധമാക്കിയത്. നേരത്തേ രണ്ടുതവണ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു. പ്രീപെയ്ഡ് അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ പേയ്മെന്റുകൾ നടത്തുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

Read more about: google pay
English summary

ഇനി ഗൂഗിൾ പേ വഴി ഫാസ്‌ടാഗ് അക്കൗണ്ടുകൾ എളുപ്പത്തിൽ റീചാർജ് ചെയ്യാം | easily recharge your Fastag accounts through Google Pay

easily recharge your Fastag accounts through Google Pay
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X