രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചതിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചിരിക്കുകയാണ് എന്ന് പ്രത്യേകം വ്യക്തമാക്കേണ്ടതില്ലല്ലോ? വ്യക്തിഗത വിവരങ്ങൾ ചോർത്തുക, തട്ടിപ്പ് കോൾസ്, ഹാക്കിംഗ് തുടങ്ങിയ വിവിധരീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ നമ്മുടെ സ്വകാര്യതക്കും സാമ്പത്തിക സുരക്ഷയ്ക്കും വലിയ ഭീഷണിയാകുന്നുണ്ട് ഈ കാലഘട്ടത്തിൽ. നിങ്ങൾ നോക്കൂ ഒരാളുടെ കയ്യിൽ ഉള്ള പണം തട്ടിയെടുക്കാൻ ഒന്നുകിൽ അയാൾ അറിയാതെയോ അല്ലെങ്കിൽ അയാളെ ആക്രമിച്ചോ വേണം മുന്നോട്ട് പോകണം. എന്നാൽ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം തട്ടിയെടുക്കാൻ അയാളെ മാനിപ്പുലേറ്റ് ചെയ്താൽ മാത്രം മതി.
അതുകൊണ്ട് തന്നെ പരിചയമില്ലാത്ത കോളുകൾ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ഇടപാടുകൾ മറ്റു കാര്യങ്ങൾ എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കുകയും സൂക്ഷിക്കുകയും വേണം. ചില ലളിതമായ മുൻകരുതലുകൾ സ്വീകരിച്ചാൽ തന്നെ നമുക്ക് ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും. അത്തരത്തിലുള്ള 10 സുരക്ഷാ മാർഗങ്ങൾ ആണ് താഴെ നൽകുന്നത്.
സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സുരക്ഷിതരാകാൻ ചെയ്യേണ്ട കാര്യങ്ങൾ
1. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക
എളുപ്പത്തിൽ അനുമാനിക്കാനാകാത്ത, സംഖ്യകളും ചിഹ്നങ്ങളും ചേർത്ത് നിർമിച്ച പാസ്‌വേഡുകൾ ഉപയോഗിക്കുക. ഒരേ പാസ്‌വേഡ് പല അക്കൗണ്ടുകൾക്കും ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ ഉള്ളതെല്ലാം ഒന്നിച്ച് അടിച്ചു കൊണ്ടുപോകാൻ നിങ്ങൾ തന്നെ പ്രതിയെ സഹായിക്കുന്നത് പോലെയാണ്. പാസ്‌വേഡ് മാനേജർ ഉപയോഗിച്ച് പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുക.
2. രണ്ട് ഘട്ട ഓഥന്റിക്കേഷൻ (2FA) സജ്ജമാക്കുക
ഇമെയിൽ, ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്ക് 2എഫ് ഐ സജ്ജമാക്കുന്നത് അധിക സുരക്ഷ നൽകും. ഒ ടി പി അല്ലെങ്കിൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓഥന്റിക്കേഷൻ ഉപയോഗിക്കുക.
3. സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്
അജ്ഞാതരിൽ നിന്ന് ലഭിക്കുന്ന ഇമെയിലുകളിലോ മെസ്സേജുകളിലോ ഉള്ള ലിങ്കുകൾ തുറന്നു നോക്കാതെ തന്നെ ഉപേക്ഷിക്കുക. ബാങ്കുകൾ, ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവ ഒരു ലിങ്ക് വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ല എന്ന് മനസ്സിലാക്കുക.

4. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക
നിങ്ങളുടെ ഡിവൈസ് മാൽവെയറുകളും വൈറസുകളും പ്രതിരോധിക്കാൻ ഒരു നല്ല ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിക്കുക.
സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സജ്ജമാക്കി പുതുക്കി വയ്ക്കുക.
5. പബ്ലിക് വൈഫൈ ഉപയോഗിക്കുന്നതിൽ മുൻകരുതലുകൾ സ്വീകരിക്കുക
പബ്ലിക് വൈഫൈ നെറ്റ്‌വർക്ക് വഴി ബാങ്കിംഗ്, പാസ്സ്‌വേഡ് എൻട്രി തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കുക. വി പി എൻ ഉപയോഗിച്ച് കണക്ഷൻ സുരക്ഷിതമാക്കുക.
6. സോഷ്യൽ മീഡിയയിൽ വ്യക്തിഗത വിവരങ്ങൾ പരിമിതപ്പെടുത്തുക
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ഫോൺ നമ്പർ, വിലാസം എന്നിവ പൊതുവെ പങ്കുവയ്ക്കാതിരിക്കുക. നിങ്ങളുടെ അക്കൗണ്ടുകൾക്ക് ശക്തമായ സ്വകാര്യതാ ക്രമീകരണങ്ങൾ ചേർക്കുക.
7. സൈബർ തട്ടിപ്പുകൾ തിരിച്ചറിയാൻ പഠിക്കുക
ഓൺലൈൻ തട്ടിപ്പുകൾ, പെട്ടെന്നുള്ള ആക്രമണങ്ങൾ എന്നിവയെ തിരിച്ചറിയാനായി അതിനെ കുറിച്ച് പഠിക്കുക. ഉപഭോക്തൃ അവകാശങ്ങളും സൈബർ നിയമങ്ങളും മനസിലാക്കുക.
8. നിങ്ങളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുക
ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലുള്ള അസാധാരണമായ പ്രവർത്തനങ്ങൾ പരിശോധിക്കുക. അനാവശ്യമായ ലോഗ് ഇൻ ശ്രമങ്ങൾ, പുതിയ ഇടപാടുകൾ എന്നിവ ശ്രദ്ധിക്കുക.
9. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുക
നിങ്ങൾ ഒരു സൈബർ അക്രമണത്തിന് ഇരയാകുകയാണെങ്കിൽ അതിനെ അശ്രദ്ധയോടെ കാണാതെ, ഉടൻ തന്നെ പോലീസിനോ സൈബർ സെല്ലിനോ റിപ്പോർട്ട് ചെയ്യുക. www.cybercrime.gov.in എന്ന പോർട്ടൽ വഴി പരാതി നൽകാം.
10. സാങ്കേതിക വിദ്യയെ മനസിലാക്കുക
നിങ്ങൾ ഉപയോഗിക്കുന്ന ഓൺലൈൻ സേവനങ്ങൾ, അതിന്റെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ പഠിക്കുക. സ്ഥിരമായി പുതിയ സൈബർ സുരക്ഷാ അപ്‌ഡേറ്റുകൾക്ക് ശ്രദ്ധിക്കുക.
കൃത്യമായ ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതത്വത്തിനും മാനസിക സമാധാനത്തിനും അത്യാവശ്യമാണ്. നാം ജാഗ്രതയോടെ ഇരുന്നാൽ സൈബർ കുറ്റവാളികൾക്ക് നമ്മെ പറ്റിക്കാൻ കഴിയില്ല. എങ്കിലും സ്വയം സുരക്ഷിതരായിരിക്കാൻ വേണ്ട നടപടികൾ എല്ലാം തന്നെ നിങ്ങൾ മുൻകൂട്ടി സ്വീകരിച്ചിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
