കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം, ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. 15 മുതൽ 20 ശതമാനം വരെയായിരിക്കും വെട്ടിക്കുറയ്ക്കുക. ജൂൺ 5-ന് നടന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. കൊറോണ വൈറസിനെ തുടർന്നുള്ള നീണ്ട ലോക്ക്ഡൗൺ ബിസിനസുകളെ ബാധിച്ചതിനാലാണ് ടാറ്റ ഗ്രൂപ്പ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
ആദ്യ ഘട്ടമെന്ന നിലയില്‍ ടാറ്റ സൺസിന്റെ സീനിയർ മാനേജ്മെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കുക. ഈ നിലയിൽ ഏകദേശം 200 ഓളം ജീവനക്കാരെ ഉൾപ്പെടുന്നുള്ളു അതിനാൽ തന്നെ 15 മുതൽ 20 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലൂടെയുള്ള ആഘാതം നാമമാത്രമായിരിക്കും. മറ്റു ജീവനക്കാര്‍ക്ക് വേതനം കുറയ്ക്കുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ടാറ്റ ഗ്രൂപ്പ് ശമ്പളം വെട്ടികുറയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല ടാറ്റ സൺസിനും ഗ്രൂപ്പ് കമ്പനികൾക്കുമായുള്ള ശമ്പള വർദ്ധവും ബോണസുകളും മാറ്റിവയ്ക്കാനും സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചൊന്നും ആലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ടാറ്റ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ്, മാനവ വിഭവശേഷി, ധനകാര്യം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ചെലവ് ചുരുക്കൽ നടപടികൾ ആരംഭിക്കുന്നതായിരിക്കും. കൊറോണ വൈറസ് മഹാമരിയെത്തുടർന്ന് ബിസിനസ്സില്‍ കാര്യമായ കുറവ് വന്ന സാഹചര്യത്തില്‍ വേതനം കുറയ്ക്കാന്‍ സിഇഓമാര്‍ തന്നെ മുന്നോട്ടു വന്നതും എടുത്തുപറയേണ്ടതാണ്.
കമ്പനികളുടെ കാര്യക്ഷമത താഴാതെ നോക്കുക, ജീവനക്കാരെ പ്രചോദിപ്പിക്കുക, ബിസിനസ്സ് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടാറ്റാ ഗ്രൂപ്പിലെ ഉന്നതര്‍ പറയുന്നു. ഗ്രൂപ്പിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനിയായ ടിസിഎസിന്റെ സിഇഒ രാജേഷ് ഗോപിനാഥന് ഉള്‍പ്പെടെയുള്ളവര്‍ ആദ്യം തന്നെ വേതനം കുറയ്ക്കാന്‍ തയ്യാറായിരുന്നു. രാജേഷ് ഗോപിനാഥന്റെ പ്രതിഫലം 16.5 ശതമാനം താഴ്ത്തി 13.3 കോടി രൂപയാക്കി. എന്നാൽ സാധാരണ ജീവനക്കാരുടെ കാര്യത്തില്‍ ഇത്തരം നടപടികളുണ്ടായിട്ടില്ല.
ടാറ്റാ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ട്രെന്റ്, ടാറ്റ ഇന്റര്‍നാഷണല്‍, ടാറ്റ ക്യാപിറ്റല്‍, വോള്‍ട്ടാസ് എന്നിവയുടെ സിഇഒമാരും എം.ഡികളും പ്രതിഫലം കുറയ്ക്കുമെന്ന് എക്സിക്യൂട്ടീവുകള്‍ അറിയിച്ചു. 33 മുന്‍നിര ടാറ്റാ കമ്പനികളുടെ ലാഭം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 20% കുറഞ്ഞിരുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications