പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമായി. രാജ്യത്തിന്റെ ധനസഥിതി പരിശോധിക്കുന്ന സാമ്പത്തിക സര്‍വേ ഫലം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ സമര്‍പ്പിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ചാനിരക്ക് സാമ്പത്തിക സര്‍വേയില്‍ പ്രവചിക്കപ്പെടുമെന്നാണ് പുറത്തുവരുന്ന സൂചന. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റില്‍ ധനമന്ത്രി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാളെ 11 മണിക്കാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. രണ്ടു ഘട്ടമായാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം. ഇന്ന് തുടക്കമായ ആദ്യ ഘട്ടം ഫെബ്രുവരി 11 -ന് സമാപിക്കും. മാര്‍ച്ച് രണ്ടു മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം.
നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ദുരിതപൂര്‍ണമാണ്. സാമ്പത്തിക മാന്ദ്യം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്നു. ജൂലായ് - സെപ്തംബര്‍ പാദം വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം നന്നെ കുറഞ്ഞു. മാര്‍ച്ച് 31 -ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം ആഭന്തര ഉത്പാദനം അഞ്ചു ശതമാനം വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 2008-09 കാലഘട്ടത്തിലെ ആഗോള പ്രതിസന്ധിക്ക് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്.
എന്തായാലും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍ സമര്‍പ്പിക്കുന്ന സാമ്പത്തിക സര്‍വേയില്‍ കൂടുതല്‍ വ്യക്തമായ ചിത്രം തെളിയും. ഈ ബജറ്റ് കാലം തൊഴില്‍ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ പരിഷ്കരണ ബില്ലുകള്‍, ഗര്‍ഭഛിദ്ര നിയമ ഭേദഗതി ബില്‍, വ്യക്തി വിവര സംരക്ഷണ ബില്‍ തുടങ്ങി 45 ഓളം ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications