2023 സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് പ്രവചിച്ച് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് രാജ്യം കയ്യടക്കുമെന്നും മുന്‍കൂര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് നടമാടിയ 2020-21 കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച താഴേക്ക് കൂപ്പുകുത്തിയിരുന്നു. കോവിഡ് ഭീതി വിട്ടുമാറി രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയാണിത്.

രണ്ടാം കോവിഡ് തരംഗം വരുത്തിവെച്ച സാമ്പത്തിക ക്ഷീണം ഒന്നാം ലോക്ക്ഡൗണ്‍ പോലെ രൂക്ഷമല്ലെന്നാണ് എല്ലാ സൂചകങ്ങളും അറിയിക്കുന്നത്. ഇതേസമയം, ആരോഗ്യമേഖലയില്‍ രണ്ടാം തരംഗം വിനാശം വിതറി. കോവിഡ് മഹാമാരി ഏറ്റവും കുറവ് ബാധിച്ച കാര്‍ഷിക മേഖല നടപ്പു സാമ്പത്തിക വര്‍ഷം 3.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖല 3.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
'വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതും വിതരണ മേഖലയിലെ പുത്തന്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്ന ദീര്‍ഘകാല നേട്ടങ്ങളും മുന്‍നിര്‍ത്തി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8 മുതല്‍ 8.5 ശതമാനം മൊത്ത ആഭ്യന്തര വളര്‍ച്ച രേഖപ്പെടുത്തും', കേന്ദ്ര ബജറ്റിന് മുന്നോടിയായി വാര്‍ഷിക സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇതേസമയം, പുതിയ കോവിഡ് വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും ആഗോള സമ്പദ്വ്യവസ്ഥകളിലെ അനിശ്ചിതത്വവും മുന്നോട്ട് വെല്ലുവിളി ഉയര്‍ത്താമെന്ന മുന്നറിയിപ്പും ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
'ആഗോള സമ്പദ്ഘടനകള്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഒമിക്രോണ്‍ ഭീതിക്ക് പുറമെ ഒട്ടുമിക്ക രാജ്യങ്ങളില്‍ പണപ്പെരുപ്പവും വര്‍ധിക്കുന്നു. പ്രധാന കേന്ദ്ര ബാങ്കുകള്‍ എല്ലാം ഉദാരനയം അവസാനിപ്പിച്ച് ലിക്വിഡിറ്റി നിയന്ത്രണം കൊണ്ടുവരികയാണ്. അതുകൊണ്ട് ഇന്ത്യയുടെ മാക്രോഇക്കണോമിക് സ്ഥിരത സൂചിപ്പിക്കുന്ന ഇന്ഡിക്കേറ്ററുകളില് ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണ്', സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. എന്തായാലും 2022-23 കാലഘട്ടത്തില്‍ രൂപംകൊള്ളാനിടയുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്ഘടന സജ്ജമാണെന്ന സൂചനയാണ് വിശാലമായ മാക്രോ-ഇക്കണോമിക് ഘടകങ്ങള്‍ നല്‍കുന്നത്.
ഇന്ത്യന്‍ സമ്പദ്ഘടന നല്ല നിലയില്‍ തുടരുന്നതിന്റെ ഒരു കാരണം അതിന്റെ സവിശേഷമായ പ്രതികരണ സ്ട്രാറ്റജിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ കര്‍ക്കശമായ നിലപാടുകള്‍ക്ക് പകരം ദുര്‍ബല മേഖലകള്‍ക്ക് സുരക്ഷാവലയം തീര്‍ത്തുകൊണ്ടാണ് ഇന്ത്യാ ഗവണ്മെന്റ് പോംവഴികള്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ട് അറിയിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
