2022-23 സാമ്പത്തിക വര്‍ഷത്തെ പ്രതിസന്ധികള്‍ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്ഘടന സുസജ്ജമാണെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം 9.2 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെയും ജിഡിപി വളര്‍ച്ച രാജ്യം രേഖപ്പെടുത്തും; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ ആധാരമാക്കി സര്‍വേ പറയുന്നു. കോവിഡിന് മുന്‍പുള്ള നിലയിലേക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തിരികെവന്നു. ഒന്നാം തരംഗത്തെ അപേക്ഷിച്ച് കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തികമായി വലിയ നാശനഷ്ടങ്ങള്‍ വരുത്തിയില്ലെന്നാണ് എല്ലാ സൂചകങ്ങളും അറിയിക്കുന്നത്.

കോവിഡ് കാലത്ത് ഏറ്റവും കുറവ് ദുരിതം അനുഭവിച്ചത് കാര്‍ഷിക മേഖലയും അനുബന്ധ സെക്ടറുകളുമാണ്. ഇക്കാരണത്താല്‍ത്തന്നെ നടപ്പു വര്‍ഷം 3.9 ശതമാനം വളര്‍ച്ച കാര്‍ഷിക രംഗത്ത് സര്‍വേ പ്രവചിക്കുന്നു. 2021-22 കാലഘട്ടത്തിലും 3.6 ശതമാനം വളര്‍ച്ചാ നിരക്ക് കണ്ടെത്താന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞിരുന്നു. ഖനന, കെട്ടിടനിര്‍മാണ അടക്കമുള്ള വ്യവസായങ്ങളുടെ ജിവിഎ (Gross Value Added) 11.8 ശതമാനമായാകും ഉയരുക. മുന്‍ സാമ്പത്തിക വര്‍ഷമിത് 7 ശതമാനമായിരുന്നു. കോവിഡ് കാലത്ത് ഏറ്റവും ക്ഷീണം സംഭവിച്ചത് സേവന മേഖലയ്ക്കാണ്. എന്തായാലും നടപ്പു വര്‍ഷം സേവന മേഖലയുടെ തിരിച്ചുവരവ് സംഭവിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.4 ശതമാനം നെഗറ്റീവ് വളര്‍ച്ച അറിയിച്ച സേവന മേഖല ഇത്തവണ 8.2 ശതമാനം വളര്‍ച്ച കയ്യടക്കുമെന്ന് സാമ്പത്തിക സര്‍വേ അറിയിക്കുന്നു.
രാജ്യത്തെ മൊത്ത ഉപഭോഗം 7 ശതമാനത്തിലേക്ക് വളര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഉദാരമായ ചെലവഴിക്കല്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി. സമാനമായി അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പൊതുചെലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൊത്ത സ്ഥിര മൂലധന രൂപീകരണം കോവിഡിന് മുന്‍പുള്ള നിലവാരത്തേക്കാളും കൂടിയതായാണ് സര്‍വേയുടെ കണ്ടെത്തല്‍. 2021-22 കാലഘട്ടത്തില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ശക്തമായി വളര്‍ന്നു. ആഭ്യന്തര ഡിമാന്‍ഡ് ഉണര്‍ന്ന സാഹചര്യത്തില്‍ ഇറക്കുമതിയിലും തിരിച്ചുവരവ് കാണാം.
'വാക്സിനേഷന് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതും വിതരണ മേഖലയിലെ പുത്തന്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്ന ദീര്‍ഘകാല നേട്ടങ്ങളും മുന്‍നിര്‍ത്തി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8 മുതല്‍ 8.5 ശതമാനം മൊത്ത ആഭ്യന്തര വളര്‍ച്ച രേഖപ്പെടുത്തും', കേന്ദ്ര ബജറ്റിന് മുന്നോടിയായി വാര്‍ഷിക സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇതേസമയം, പുതിയ കോവിഡ് വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും ആഗോള സമ്പദ്വ്യവസ്ഥകളിലെ അനിശ്ചിതത്വവും മുന്നോട്ട് വെല്ലുവിളി ഉയര്‍ത്താമെന്ന മുന്നറിയിപ്പും ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
