കോവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്നും വലിയ പരിക്കുകള്‍ കൂടാതെ ഇന്ത്യന്‍ സമ്പദ്ഘടന കടന്നുപോവുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെ മൊത്ത ആഭ്യന്തര വളര്‍ച്ച സാമ്പത്തിക സര്‍വേ പ്രവചിക്കുമ്പോള്ത്തന്നെ ഇറക്കുമതി ഉത്പന്നങ്ങളിലെ പണപ്പെരുപ്പം മുന്നോട്ടുവെയ്ക്കുന്ന അപകടസാധ്യതയും സാമ്പത്തിക സര്‍വേ ചര്‍ച്ച ചെയ്യുന്നുണ്ട്. ആഗോള തലത്തില്‍ ഉയര്ന്നുനില്ക്കുന്ന ഊര്‍ജ നിരക്കുകളാണ് പ്രധാന ഭീഷണി.

'മൊത്ത പണപ്പെരുപ്പ സൂചികയിലെ ഫ്യൂവല്‍ / പവര്‍ ഗ്രൂപ്പില്‍ മാത്രം 20 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. ആഗോള വിപണികളിലെ ഉയര്‍ന്ന പെട്രോളിയം നിരക്കുകളാണ് ഇതിന് കാരണവും. അതുകൊണ്ട് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിലെ പണപ്പെരുപ്പത്തെ ജാഗ്രതയോടെ വേണം ഇന്ത്യ സമീപിക്കാന്‍', സര്‍വേ പറയുന്നു. എന്തായാലും 2022-23 കാലഘട്ടത്തില്‍ രൂപംകൊള്ളാനിടയുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്ഘടന സജ്ജമാണെന്ന അഭിപ്രായം റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം മുഴുവന്‍ ഭക്ഷ്യപണപ്പെരുപ്പം താഴ്ന്ന് നിന്നത് പ്രധാന പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
'വിതരണ മേഖലയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഊര്‍ജ്ജിത നടപടികള്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതില്‍ സഹായകമായി. ഇക്കാരണത്താല്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും വരുതിയില്‍ത്തന്നെ നിന്നു. 2021 ഏപ്രില്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ 2.9 ശതമാനം മാത്രമായിരുന്നു ഭക്ഷ്യ പണപ്പെരുപ്പം. മുന്‍വര്‍ഷം ഇതേകാലത്ത് ഭക്ഷ്യ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു', സര്‍വേ അടിവരയിട്ട് പറയുന്നു.
കോവിഡ് വരുത്തിവെച്ച ക്ഷീണം കാരണം ധനക്കമ്മിയും പൊതുകടവും വര്‍ധിക്കുമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക ഉത്തേജന പാക്കേജുകളും ആരോഗ്യമേഖലയിലെ ചെലവഴിക്കലുകളും മുന്‍നിര്‍ത്തിയാകും ധനക്കമ്മിയും പൊതുകടവും കൂടുക. 2021 ഏപ്രില്‍ - നവംബര്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 67.2 ശതമാനം കൂടി. 2021-22 ബജറ്റില്‍ 9.6 ശതമാനം വളര്‍ച്ചയായിരുന്നു റവന്യൂ വരുമാനം കരുതിയിരുന്നത്. ഇക്കാലത്ത് പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം കൂടി. 2021 ജൂലയ്ക്ക് ശേഷം പതിവായി 1 ലക്ഷം കോടി രൂപ പ്രതിമാസം ജിഎസ്ടി വരുമാനം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നുണ്ട്.
2021 ഏപ്രില്‍ - നവംബര്‍ കാലത്ത് ബജറ്റ് എസ്റ്റിമേറ്റിന്റെ 46.2 ശതമാനത്തില്‍ ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താന്‍ കേന്ദ്രത്തിന് സാധിച്ചതായി സര്‍വേ അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയ ധനക്കമ്മിയുടെ മൂന്നിലൊന്ന് മാത്രമാണിത് (2020 ഏപ്രില്‍ - നവംബറില്‍ 135.1%, 2019 ഏപ്രില്‍ - നവംബറില്‍ 114.8%). 2021 ഏപ്രില്‍ - നവംബര്‍ കാലഘട്ടത്തിലെ പ്രാഥമിക കമ്മി 2019 ഏപ്രില്‍ - നവംബര്‍ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ പ്രാഥമിക കമ്മിയുടെ പകുതിയോളം മാത്രമാണ്. അതായത്, പിന്തുണ നിലനിര്‍ത്താനും ആവശ്യമുള്ളപ്പോള്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനും സര്‍ക്കാരിന് ഇപ്പോള്‍ സാമ്പത്തിക ശേഷിയുണ്ടെന്ന് സാരം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications