കഴിഞ്ഞ 13 വര്‍ഷംകൊണ്ട് രാജ്യത്തെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ താലികളുടെ (ഭക്ഷണവിഭവങ്ങൾ) വിലനിരക്ക് താങ്ങാവുന്ന നിലയില്‍ എത്തിയെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. വെജിറ്റേറിയന്‍ താലികളുടെ വിലനിലവാരം 29 ശതമാനം മെച്ചപ്പെട്ടു. നോണ്‍ വെജിറ്റേറിയന്‍ താലികളുടെ വിലനിലവാരം 18 ശതമാനത്തോളം കുറഞ്ഞതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രമണ്യന്‍ വ്യക്തമാക്കി.

2006-07 മുതല്‍ 2019-20 കാലഘട്ടമാണ് പഠനത്തിന് ആധാരം. സാധാരണക്കാരന്റെ ജീവിതസാഹചര്യം വരച്ചുകാട്ടാന്‍ 'താലിനോമിക്സ്' എന്ന പ്രത്യേക അധ്യായംതന്നെ ഇത്തവണ സാമ്പത്തിക സര്‍വ്വേയില്‍ ധനമന്ത്രാലയം ഉള്‍പ്പെടുത്തി.
25 സംസ്ഥാനങ്ങളിലെ 80 നഗരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഉപഭോക്തൃ വിലസൂചിക വിലയിരുത്തിയാണ് താലിയുടെ വിലനിലവാരം മന്ത്രാലയം കണക്കാക്കിയത്. സര്‍വ്വേ പ്രകാരം വെജിറ്റേറിയന്‍ താലിയുടെ വില 2015-16 വര്‍ഷത്തിന് ഗണ്യമായി കുറഞ്ഞു. ഇതേസമയം, കഴിഞ്ഞവര്‍ഷം രാജ്യമെങ്ങുമുള്ള വെജിറ്റേറിയന്‍ താലി വിഭവങ്ങള്‍ക്ക് വിലവര്ധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്തായാലും താലികളുടെ വില കുറഞ്ഞത് സാധാരണക്കാരന് ആശ്വാസമേകിയെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അഞ്ച് അംഗങ്ങളടങ്ങിയ ഒരു ശരാശരി കുടുംബം പ്രതിവര്‍ഷം 10,887 രൂപയാണ് ഈ ഇനത്തില്‍ വെജിറ്റേറിയന്‍ താലിയില്‍ പണം ലാഭിച്ചിരിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ കുടുംബമെങ്കില്‍ ശരാശരി ലാഭം 11,787 രൂപയില്‍ വന്നു നില്ക്കും, സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി.
2014-15 കാലഘട്ടത്തിന് ശേഷമാണ് രാജ്യത്ത് ഭക്ഷണവിഭവങ്ങള്‍ക്ക് വില കുറഞ്ഞത്. ഈ കാലയളവില്‍ കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ പുനരുദ്ധരിച്ചു. തത്ഫലമായി ഉത്പാദനം കൂടി. വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിലയില്‍ സുതാര്യതയും ദൃശ്യമായി - സര്‍വ്വേ ചൂണ്ടിക്കാട്ടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications