കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലെ ഫ്ലാറ്റും ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയുടെ ചില സ്വത്തുക്കളും ഉൾപ്പെടെ 78 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്.
ഐസിഐസിഐ ബാങ്കിൽ നിന്ന് വീഡിയോകോണിന് അന്യായമായി 1,875 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍
ക്രമക്കേടുകളും അഴിമതികളും അന്വേഷിക്കുന്നതിനായി ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ധൂത് തുടങ്ങിയവർക്കെതിരെ കഴിഞ്ഞ വർഷം പി.എം.എൽ.എ പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ രജിസ്റ്റർ ചെയ്ത ഒരു എഫ്ഐആർ അടിസ്ഥാനമാക്കിയാണ് ഏജൻസിയുടെ ഈ നടപടി.

രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ആറുവര്‍ഷം മുമ്പ് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ അനുവദിച്ചതിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോകോണ്‍ ഗ്രൂപ്പിന്റെ മുംബൈയിലും ഔറംഗാബാദിലുമുള്ള ഓഫീസുകളിലും ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള ന്യൂപവര്‍ റിന്യൂവബ്ള്‍സ്, സുപ്രീം എനര്‍ജി എന്നീ സ്ഥാപനങ്ങളിലും സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു.
മാനേജ്മെന്റ് ട്രെയിനിയായി 1984ല്‍ ഐസിഐസിഐയില്‍ ചേര്‍ന്ന കോച്ചാര്‍ 2009ലാണ് എംഡിയും സിഇഒയുമായി നിയമിതയായത്. ഇന്ത്യയില്‍ റീട്ടെയില്‍ ബാങ്കിംഗ് സമ്പ്രദായം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചന്ദ കൊച്ചാർ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
