ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾ കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതിനു കാരണം കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുകൾ മൂലമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്യുകയും സഹ-പ്രൊമോട്ടർ പുനീത് സിംഗ് ജഗ്ഗിയെ ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രൊമോട്ടർമാർമാരായ അൻമോൾ സിംഗ് ജഗ്ഗിയും പുനീത് സിംഗ് ജഗ്ഗിയും കമ്പനി ഫണ്ടുകൾ ദുരുപയോഗം ചെയ്തതിനെ തുടർന്ന് മാർക്കറ്റ് റെഗുലേറ്റർ സെബി ഇവരെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കിയിരുന്നു. ഇത് ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾക്കും വീഴ്ചയുണ്ടാവാൻ കാരണമായതാണ്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരം ഡൽഹി, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളിൽ റെയ്ഡുകൾ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ പി.ടി.ഐയോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയ സെബിയുടെ റിപ്പോർട്ടിനെ തുടർന്ന് ജെൻസോൾ സഹസ്ഥാപകരായ പുനീത് സിംഗ് ജഗ്ഗിയും സഹോദരൻ അൻമോൾ സിംഗ് ജഗ്ഗിയും ഇഡിയുടെ നിരീക്ഷണത്തിലാണ്. ദേശീയ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ നിന്ന് പുനീത് ജഗ്ഗിയെ ഇഡി ഉദ്യോഗസ്ഥർ പിടികൂടിയതായും സഹോദരൻ അൻമോൾ ദുബായിലാണെന്നും റിപ്പോർട്ടുകൾ പുറത്ത് വിടുന്നു.

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ഇപിസി കരാറുകൾ നടപ്പിലാക്കുന്നതിനുമായി പവർ ഫിനാൻസ് കോർപ്പറേഷനിൽ നിന്നും IREDA ലിമിറ്റഡിൽ നിന്നും ജെൻസോൾ എഞ്ചിനീയറിംഗ് വായ്പ നേടിയെന്നാണ് മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. ഇതിലെ മറ്റൊരു രസകരമായ സംഭവം എന്തെന്നാൽ ഈ തുകയെല്ലാം പ്രൊമോട്ടർമാരുടെയും അവരുടെ ബന്ധുക്കളുടെയും ബന്ധപ്പെട്ട ഷെൽ കമ്പനികളുടെ പേരിലുമുള്ള ആസ്തികളിലേക്ക് മാറ്റി.
ഈ ആരോപണങ്ങൾ കൂടുതൽ ശക്തമായതോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ചില കർശന തീരുമാനങ്ങൾ എടുത്തു. 2023-24 സാമ്പത്തിക വർഷത്തെ ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെയും ബ്ലൂസ്മാർട്ട് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെയും സാമ്പത്തിക പ്രസ്താവനകൾ പുനഃപരിശോധിക്കാൻ അവർ തീരുമാനിച്ചു. ബുധനാഴ്ച നടന്ന ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് റിവ്യൂ ബോർഡിന്റെ (എഫ്ആർആർബി) ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെന്ന് ഐസിഎഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ സ്ഥിരീകരിച്ചു.
ബ്ലൂസ്മാർട്ടും ജെൻസോളും തമ്മിലുള്ള ബന്ധം...
ജെൻസോൾ എഞ്ചിനീയറിംഗുമായുള്ള അടുത്ത ബന്ധമാണ് ബ്ലൂസ്മാർട്ടിനുള്ളത്. അതിനാൽ ബ്ലൂസ്മാർട്ട് വലിയ പ്രതിസന്ധിയിലായി. ബ്ലൂസ്മാർട്ടിന്റെ സഹസ്ഥാപകരായ അൻമോൾ സിംഗ് ജഗ്ഗിയും പുനീത് സിംഗ് ജഗ്ഗിയും അവരുടെ ഉടമസ്ഥതയിലുള്ള ജെൻസോൾ എഞ്ചിനീയറിംഗ് എന്ന കമ്പനിയിൽ നടത്തിയ സാമ്പത്തിക അഴിമതിയിൽ ഉൾപ്പെട്ടതായി റിപ്പോർച്ച് വന്നതിനു പിന്നാലെയാണ് ബ്ലൂസ്മാർട്ടിന്റെ പ്രശ്നങ്ങൾക്ക് തുടക്കമായത്.
മാർക്കറ്റ് റെഗുലേറ്ററായ സെബിയാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. സെബിയുടെ അഭിപ്രായത്തിൽ ഈ രണ്ട് പ്രമോട്ടർമാരും ജെൻസോളിന്റെ പണം മറ്റു പല ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും കൂടാതെ ബാങ്കുകൾക്കും നിക്ഷേപകർക്കും വ്യാജ രേഖകൾ സമർപ്പിക്കുകയും ചെയ്തു എന്നാണ്. ഇതിൻ്റെ ഭാഗമായി ജെൻസോളിൻ്റെ തലപ്പത്ത് പ്രവർത്തിക്കുന്നതിൽ നിന്ന് ഇരുവരെയും സെബി വിലക്കി. ഇതിനൊപ്പം ഇന്ത്യയുടെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്നും അവരെ ഒഴിവാക്കി.
ഈ വിവാദങ്ങൾ കാരണം ബ്ലൂസ്മാർട്ട് ക്യാബ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും 90 ദിവസത്തിനുള്ളിൽ സേവനങ്ങൾ പുനരാരംഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുമെന്ന് അറിയിച്ചുകൊണ്ട് ഇമെയിലുകൾ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വലിയ പ്രതിസന്ധികൾ നടക്കുന്നതിനിടെ ബ്ലൂസ്മാർട്ടിനെ ഏറ്റെടുക്കാൻ എവർസോഴ്‌സ് തയ്യാറാവുന്നു എന്ന വാർത്തയും പുറത്തു വരുന്നു. 800 കോടി മുതൽ 1,000 കോടി രൂപ വരെ നൽകിയാവും വിലയ്ക്ക് വാങ്ങുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
