തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 50 കോടിയുടെ ക്രമക്കേട്. സിപിഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ സഹകരണവകുപ്പ് നടത്തിയ പരിശോധനയിലും കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇഡി കൊച്ചി യൂണിറ്റും പരിശോധന നടത്തിയത്. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി അംഗങ്ങളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ഇഡി പിടിച്ചെടുത്തു. വായ്പകള്‍ വിതരണം ചെയ്തത് സംബന്ധിച്ച രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാരവാഹികൾ വ്യാജ രേഖകൾ ചമയ്ക്കൽ, അനുവദനീയമായ പരിധിക്കപ്പുറം വായ്പകൾ അനുവദിക്കൽ, ഫണ്ട് വകമാറ്റൽ, മൊത്തത്തിലുള്ള സാമ്പത്തിക ദുരുപയോഗം എന്നിവയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. ഇത് ബാങ്കിന്റെ നിക്ഷേപ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടാൻ കാരണമായി എന്നാണ് ഇഡി റിപ്പോർട്ടിലുള്ളത്. ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
പണം നഷ്ടപ്പെട്ടത് 250-ൽ അധികം പേർക്ക്
ബാങ്കില്‍ ക്രമക്കേട് നടന്നതോടെ 250ലധികം നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. നേരത്തെ, സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും ബാങ്കില്‍ വലിയ ക്രമക്കേടുകളും അഴിമതികളും നടന്നതായി കണ്ടെത്തിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റും ചെയ്തിരുന്നു. ബാങ്ക് ഭരണസമിതിയും മുന്‍ സെക്രട്ടറിമാരുമാണ് ബാധ്യതയ്ക്കിടയാക്കിയ നടപടികള്‍ക്കു പിന്നിലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ചട്ടം പാലിക്കാതെയാണ് ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിച്ചത്. അതോടൊപ്പം ബാങ്ക് നല്കുന്ന സ്ഥിരനിക്ഷേപ രസീതുകള്‍ രജിസ്റ്ററില്‍ എഴുതിസൂക്ഷിച്ചിട്ടില്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണസമിതി അംഗങ്ങള്‍ ഓരോരുത്തരും വലിയ തുക നഷ്ടം വരുത്തിയിട്ടുണ്ട്. ഇതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു. പല ഭരണസമിതി അംഗങ്ങളും 3 കോടിയോളം രൂപയാണ് ബാങ്കിന് നഷ്ടമുണ്ടാക്കിയത്. 34.26 കോടി രൂപ ലോണ്‍ നല്കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂ എന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ 10.73 കോടി രൂപയാണ് ആകെ കിട്ടാനുള്ളത്.
സിപിഎമ്മിന് തലവേദന
ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മൂന്നുമാസം മുന്‍പ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബാങ്ക് ക്രമക്കേട് സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇവിടെ നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയാണ്. അതുകൊണ്ടുതന്നെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയായേക്കും. എന്നാൽ സർക്കാർ കൈക്കൊണ്ട കടുത്ത നടപടികൾ ചൂണ്ടിക്കാട്ടി പ്രതിഷേധത്തെ തണുപ്പിക്കാൻ സാധിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
