റമദാന് മാസം പുരോഗമിക്കുമ്പോള്‍ ഇസ്ലാം വിശ്വാസി സമൂഹം നോമ്പ് അനുഷ്ഠാനത്തിലാണ്. ഷവ്വാല്‍ മാസപ്പിറവി കണ്ട് അടുത്ത ദിവസം പുണ്യദിനമായ ഈദ്-ഉല്-ഫിതര് ആഘോഷിക്കപ്പെടും.

2026ല്‍ ഈദ് എപ്പോള്‍?
ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഈദ്-ഉല്-ഫിതര് ഈ വര്‍ഷം മാര്‍ച്ച് 21 നാകും. മാസപ്പിറവി കണ്ട് അടുത്ത ദിവസമാണ് ഈദ് ആഘോഷിക്കപ്പെടുന്നത്. അതോടൊപ്പം ഇസ്ലാമിക കലണ്ടറിലെ ഷവ്വാല്‍ മാസവും ആരംഭിക്കുന്നു.
മാര്‍ച്ച് 19ന് സൗദി അറേബ്യയില്‍ ഈദ് ചന്ദ്രന് കാണപ്പെട്ട് അടുത്ത ദിനമാകും ഇന്ത്യയില്‍ ഈദ്. സൗദിയില്‍ മാര്‍ച്ച് 20ന് ഈദ് ആഘോഷിക്കപ്പെടും.സൗദി അറേബ്യയില്‍ ചന്ദ്രദര്‍ശനം സാധാരണയായി ഒരു ദിവസം മുമ്പ് നടക്കാറുണ്ട്.
ഈദുദിനത്തില് വിശ്വാസികള്‍ പുതുവസ്ത്രങ്ങള്‍ ധരിക്കുകയും പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരം നടത്തുകയും ചെയ്യുന്നു. ബന്ധുക്കളെയും സുഹൃത്തുകളെയും സന്ദര്‍ശിച്ച് ഐക്യവും സാഹോദര്യവും ഊട്ടിഉറപ്പിക്കുന്ന ദിനം കൂടിയാണിത്. എല്‍പിജി, ഗ്യാസ് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും വിപണികളും ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
മാസപ്പിറവി കണ്ട് ഫെബ്രുവരി 19 നാണ് കേരളത്തില്‍ നോമ്പുതുറ ആരംഭിച്ചത്.മാസപ്പിറവി ഫെബ്രുവരി 18 ന് ദൃശ്യമായി.സൗദി അറേബ്യയും മറ്റ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും മാസപ്പിറവി കണക്കാക്കാന്‍ ചന്ദ്രനെ ദര്‍ശിക്കുന്നവരുടെ സാക്ഷ്യങ്ങളെ ആശ്രയിക്കുന്നു. മറ്റ് രാജ്യങ്ങള്‍ സ്വന്തം ചന്ദ്ര ദര്‍ശനങ്ങളാണ് പിന്തുടരുന്നത്.
ചില രാഷ്ട്രങ്ങള്‍ ഇതിനായി ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും നോക്കാറുണ്ട്.
ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചന്ദ്രദര്‍ശനത്തെ ആശ്രയിച്ചാണ് ഈദ് തീയതി അന്തിമമായി പ്രഖ്യാപിക്കുക. കൃത്യമായ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട മത സംഘടനകളുടേയോ വിദഗ്ധരുടേയോ അഭിപ്രായം തേടേണ്ടതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications