രാജ്യത്തെ എട്ടു സുപ്രധാന വ്യാവസായിക മേഖലകളിലെ ഉത്പാദനം തുടര്‍ച്ചയായി അഞ്ചാം മാസവും ഇടിഞ്ഞു. ജൂലായിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഉത്പാദന ഇടിവ് 9.6 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നത്. സ്റ്റീല്‍, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് എന്നിവയുടെ ഉത്പാദനം കുറഞ്ഞതാണ് ഇടിവ് ഇത്രയേറെ രൂക്ഷമാകാന്‍ കാരണം. ഇതേസമയം, ജൂലായില്‍ എട്ടു സുപ്രധാന വ്യാവസായിക മേഖലകളിലും പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഓഗസ്റ്റ് 31 -ന് കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ജൂലായില്‍ എട്ടു സുപ്രധാന മേഖലകളിലെയും പ്രവര്‍ത്തനം 2.6 ശതമാനം കൂടി. ഇതേസമയം, വള വ്യവസായമൊഴികെ മറ്റു ഏഴു വ്യവസായങ്ങളും നെഗറ്റീവ് വളര്‍ച്ചയില്‍ തുടരുകയാണ്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി വ്യവസായങ്ങള്‍ ഇതില്‍പ്പെടും.

16.5 ശതമാനം ഉത്പാദന ഇടിവാണ് ഉരുക്ക് വ്യവസായം രേഖപ്പെടുത്തിയത്. 13.9 ശതമാനം ഇടിവ് റിഫൈനറി ഉത്പന്നങ്ങളുടെ വ്യവസായത്തില്‍ കാണാം. സിമന്റ് വ്യവസായം 13.5 ശതമാനവും പ്രകൃതി വാതക വ്യവസായം 10.2 ശതമാനവും ഉത്പാദന ഇടിവ് കുറിച്ചു. കല്‍ക്കരി മേഖലയില്‍ 5.7 ശതമാനമാണ് ഇടിവ്. ക്രൂഡ് ഓയില്‍ മേഖലയില്‍ 4.9 ശതമാനവും. വൈദ്യുത മേഖലയില്‍ 2.3 ശതമാനവും ഉത്പാദനം ഇടിഞ്ഞതായി കേന്ദ്ര വ്യവസായ മന്ത്രാലയം തിങ്കളാഴ്ച്ച വ്യക്തമാക്കി. ഇതേസമയം, വള വ്യവസായം 6.9 ശതമാനം വളര്‍ച്ചയാണ് ഉത്പാദനത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1.5 ശതമാനം മാത്രമായിരുന്നു ഉത്പാദന വളര്‍ച്ചയെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
ഇന്ത്യയുടെ ജിഡിപി കണക്കുകളും ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തകര്ച്ചയെയാണ് ഏപ്രില്‍ - ജൂണ്‍ പാദം ഇന്ത്യ ഉറ്റുനോക്കുന്നത്. വര്‍ഷാവര്‍ഷം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച 16 മുതല്‍ 25 ശതമാനം വരെ ചുരുങ്ങുമെന്ന് സാമ്പത്തിക രംഗത്തെ വിഗദ്ധര്‍ പ്രവചിക്കുന്നു. എന്തായാലും കൊറോണ വൈറസ് ഭീതിയും ലോക്ക്ഡൗണും വരുത്തിവെച്ച ക്ഷീണം എന്തുമാത്രം ഭീകരമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ട് പറയും. ഇതേസമയം, അനൗപചാരിക മേഖലകളിലെ സര്‍വേ ഫലം കൂടി പുറത്തുവരുമ്പോള്‍ ജിഡിപി കണക്കുകള്‍ 25 ശതമാനം വരെ വീണ്ടും പരിഷ്കരിക്കപ്പെടുമെന്നാണ് പൊതുനിഗമനം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications