ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ എട്ട് എണ്ണത്തിനും കഴിഞ്ഞയാഴ്ച വിപണി മൂല്യനിർണ്ണയത്തിൽ കനത്ത നഷ്ടം നേരിട്ടു. 1,37,311.31 കോടി രൂപയാണ് കമ്പനികൾക്ക് നേരിട്ട ആകെ നഷ്ടം. റിലയൻസ് ഇൻഡസ്ട്രീസിനാണ് (ആർഐഎൽ) ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഭാരതി എയർടെല്ലും ഐടിസിയ്ക്കും മാത്രമാണ് നേട്ടത്തോടെ കഴിഞ്ഞ ആഴ്ച അവസാനിപ്പിക്കാൻ കഴിഞ്ഞത്. ആർഐഎല്ലിന്റെ വിപണി മൂലധനം 65,232.46 കോടി രൂപ താഴ്ന്ന് 9,24,855.56 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 22,347.07 കോടി രൂപ കുറഞ്ഞ് 4,87,083.88 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ മൂല്യം 13,192.26 കോടി രൂപ കുറഞ്ഞ് 4,77,458.89 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 9,770.06 കോടി രൂപ കുറഞ്ഞ് 2,08,900.79 കോടി രൂപയായി. ഇൻഫോസിസ് മൂല്യം 9,518.84 കോടി രൂപ കുറഞ്ഞ് 2,77,814.09 കോടിയിലെത്തി. എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 9,370.38 കോടി രൂപ ഇടിഞ്ഞ് 2,83,293.70 കോടി രൂപയായി.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എം ക്യാപ് 7,805.2 കോടി കുറഞ്ഞ് 2,25,327.22 കോടി രൂപയായി. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യം 75.04 കോടി കുറഞ്ഞ് 7,10,439 കോടി രൂപയായി. എന്നാൽ ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 13,147.89 കോടി രൂപ ഉയർന്ന്. 3,02,292.43 കോടി രൂപയായി. ഐടിസിയുടെ മൂല്യം 7,744.11 കോടി രൂപ ഉയർന്ന് 2,02,330.13 കോടി രൂപയായി.
കഴിഞ്ഞ ആഴ്ച്ച നഷ്ടം നേരിട്ടെങ്കിലും കമ്പനികളുടെ റാങ്കിംഗിൽ ആർഐഎല്ലിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ആഴ്ചയിൽ സെൻസെക്സ് 544.97 പോയിൻറ് അഥവാ 1.72 ശതമാനം ഇടിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
