1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത കണ്ട് ആരും ഞെട്ടരുത്. സംഭവം ഉള്ളത് തന്നെ. പക്ഷേ വിശ്വസിക്കുക അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് മുന്‍കൂട്ടി സൂചിപ്പിച്ചുവെന്ന് മാത്രം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ നല്‍കിയ അവിശ്വസനീയ ആദായത്തിന്റെ വാര്‍ത്തയാണിത്. വെറും ഏഴു ദിവസത്തിനുള്ളില്‍ ഈ കുഞ്ഞന്‍ ക്രിപ്‌റ്റോ നല്‍കിയ നേട്ടം 2,900,000,000 ശതമാനമാണ്. അതായത്, 290 കോടി ശതമാനം. എന്നാല്‍ ടോക്കണ്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത് കൊണ്ടുള്ള നേട്ടമാണെന്ന് കരുതിയാലും തെറ്റിപ്പോകും. കാരണം അതിന്റെ നിലവിലെ വില പോലും സര്‍വകാല റെക്കോഡില്‍ നിന്നും വളരെ വിദൂരമാണെന്നതാണ് വസ്തുത.

എന്താണ് സംഭവം

എന്താണ് സംഭവം ?

ഏക്ത എന്ന് ക്രിപ്‌റ്റോ ടോക്കണാണ് ആളുകളെ മത്ത് പിടിപ്പിക്കാവുന്ന ആദായം നല്‍കിയിരിക്കുന്നത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍മാര്‍ക്കറ്റ് നല്‍കുന്ന വിവരം അനുസരിച്ച് 7 ദിവസം കൊണ്ട് 0.00000001396 യുഎസ് ഡോളര്‍ നിലവാരത്തിലായിരുന്ന ഏക്ത ടോക്കണ്‍ 0.4039 യുഎസ് ഡോളറിലേക്ക് കുതിച്ചെത്തി. 290 കോടി ശതമാനം നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്. കഴിഞ്ഞ മാസങ്ങളുടെ ഇടവേളയില്‍ ടോക്കണിന്റെ മൂല്യം പൂജ്യമായിരുന്നു. വീണ്ടും അടുത്തിടെയാണ് അനക്കംവെച്ചത്.

Also Read: 100% സുരക്ഷയും ഇരട്ടനേട്ടവും; ഇതിലും മികച്ച നിക്ഷേപ അവസരം സ്വപ്‌നങ്ങളില്‍ മാത്രംAlso Read: 100% സുരക്ഷയും ഇരട്ടനേട്ടവും; ഇതിലും മികച്ച നിക്ഷേപ അവസരം സ്വപ്‌നങ്ങളില്‍ മാത്രം

1000 രൂപ 2893 കോടി രൂപ

1000 രൂപ 2893 കോടി രൂപ

ഏക്ത നല്‍കിയ നേട്ടം മനസിലാകാവുന്ന കണക്കിലേക്ക് മാറ്റിയാല്‍, ഒരാഴ്ച മുമ്പ് ഏക്താ ടോക്കണില്‍ 1,000 രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്ന് അത് 2,989.32 കോടി രൂപയായി മാറിയേനെ. വിശ്വസിക്കാന്‍ കഴിയാത്ത അത്ര നേട്ടം. എങ്കിലും ഈ ടോക്കണ്‍ ഇപ്പോഴും സര്‍വകാല റെക്കോഡില്‍ നിന്നും 96 ശതമാനം താഴെയാണ്. നിലവിലെ വിലയില്‍ നിന്നും 25 മടങ്ങ് വര്‍ധന നേടിയാല്‍ മാത്രമേ മുന്‍കാല ഉയരങ്ങളിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയുള്ളൂ. 10.42 യുഎസ് ഡോളര്‍ ആണ് ടോക്കണിന്റെ സര്‍വകാല റെക്കോഡ്.

ഏക്താ ടോക്കണ്‍

ഏക്താ ടോക്കണ്‍

തനതായ നെറ്റവര്‍ക്കിലും സാങ്കേതിക വിദ്യയിലും പ്രോട്ടോകോളിലും അധിഷ്ടിതമായി നിന്നുകൊണ്ട്, ഭൗതിക ആസ്തികളേയും ഡിജിറ്റല്‍ കമ്മ്യൂണിറ്റികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബ്ലോക്ക് ചെയിന്‍ സംവിധാനമാണ് ഏക്താ. 2021-ലാണ് തുടക്കം. വികേന്ദ്രീകൃത എക്‌സ്‌ചേഞ്ച് (DEX), വികേന്ദ്രീകൃത ധനവിനിമയം (DeFi), എന്‍എഫ്ടി വിപണി, ഭൗതിക ആസ്തികളുടെ ടോക്കണ്‍ നിര്‍മിക്കുക തുടങ്ങിയവയ്ക്കു വേണ്ട സേവനങ്ങളൊരുക്കുകയാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍. പബ്ലിക് ലിസ്റ്റിങ്ങിന് മുന്നോടിയായി 50 ലക്ഷം യുഎസ് ഡോളറിലേറെ അണിയറ പ്രവര്‍ത്തകര്‍ ശേഖരിച്ചു കഴിഞ്ഞു.

Also Read: മാര്‍ക്കറ്റ് ലീഡര്‍; കടങ്ങളില്ല; ഡിവിഡന്റും 60% ലാഭവും നേടാം; ഈ എംഎന്‍സി സ്റ്റോക്ക് വാങ്ങുന്നോ?Also Read: മാര്‍ക്കറ്റ് ലീഡര്‍; കടങ്ങളില്ല; ഡിവിഡന്റും 60% ലാഭവും നേടാം; ഈ എംഎന്‍സി സ്റ്റോക്ക് വാങ്ങുന്നോ?

ഇടപാടുകളിലും തളര്‍ച്ച

ഇടപാടുകളിലും തളര്‍ച്ച

നിലവില്‍ ഏക്ത ടോക്കണിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ കുറഞ്ഞ നിലവാരമായ 50 ലക്ഷം യുഎസ് ഡോളറിലും താഴെയാണ്. ടോക്കണ്‍ അവതരിപ്പിച്ചപ്പോഴുള്ള ഇടപാടുകളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ 92 ശതമാനം കുറവാണ് നിലവിലുള്ള ഇടപാടുകളുടെ എണ്ണം. ഈ ഇടപാടുകളുടെ ആകെ മൂല്യം 2,250 യുഎസ് ഡോളര്‍ മാത്രമാണ്. കോയിന്‍മാര്‍ക്കറ്റില്‍ ലഭ്യമായ വിവരം അനുസരിച്ച് 420,000,000 ഏക്താ ടോക്കണുകളാണ് പരമാവധി പുറത്തിറക്കാനാകുക. ഇതില്‍ 12,097,924 ടോക്കണുകള്‍ മാത്രമാണ് നിലവില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

Ekta Crypto Penny Token Bags 290 Billion Times Bizarre Returns In Just One Week

Ekta Crypto Penny Token Bags 290 Billion Times Bizarre Returns In Just One Week
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X