ക്രിപ്റ്റോകറന്‍സികളെ കുറിച്ച് ഇലോണ്‍ മസ്ക് എന്തെങ്കിലും ട്വീറ്റ് ചെയ്യുമ്പോള്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്ക് വലിയ ആശങ്കയാണ്. എങ്ങനെ ആയിരിക്കും അത് വിപണിയില്‍ പ്രതിഫലിക്കുക എന്നത് തന്നെ ആണ് അവരുടെ ആശങ്കയ്ക്കുള്ള കാരണം.
ഒരിക്കല്‍ ബിറ്റ്കോയിന്റെ കുത്തനെയുള്ള കുതിപ്പിന് വഴിവച്ചത് മസ്കിന്റെ ട്വീറ്റ് ആയിരുന്നു. പിന്നീട്, ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ കിതപ്പിന് കാരണമായതും ഇലോണ്‍ മസ്കിന്റെ ട്വീറ്റ് തന്നെ! ഇപ്പോള്‍ മസ്കിന്റെ പുതിയൊരു ട്വീറ്റ് ആണ് ചര്‍ച്ചാ വിഷയം. പരിശോധിക്കാം...
പുതിയ ട്വീറ്റ്
ക്രിപ്റ്റോകറന്‍സികളെ കുറിച്ചും സാങ്കേതികവിദ്യയെ കുറിച്ചുള്ള ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ വീണ്ടും തുടരുകയാണ്. എന്തായാലും ഇത്തവണ, തന്റെ പിന്തുണ ആര്‍ക്കാണെന്ന് കൃത്യമായി അദ്ദേഹം പറയുന്നുണ്ട്.
മസ്കിന്റെ ത്രെഡ്
മാജിക്കിനെ ടെക്നോളജിയുമായി താരതമ്യം ചെയ്തുകൊണ്ട് ഇലോണ്‍ മസ്ക് തന്നെയാണ് ട്വിറ്ററില്‍ ഒരു ത്രെഡിന് തുടക്കമിട്ടത്. ക്രിപ്റ്റോകറന്‍സി കാരണം നിങ്ങളോട് ദേഷ്യം തോന്നുന്നവരെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നൊരു ചോദ്യം ഒരാള്‍ മസ്കിനോട് ചോദിക്കുന്നുണ്ട്. അതിന്റെ ഉത്തരമാണ് ഇപ്പോഴത്തെ ചര്‍ച്ച.
ക്രിപ്റ്റോകറന്സിയ്ക്കൊപ്പം
യഥാര്‍ത്ഥ യുദ്ധം നടക്കുന്നത് ഫിയറ്റ് കറന്‍സികളും ക്രിപ്റ്റോകറന്‍സികളും തമ്മിലാണ്. സന്തുലനം പാലിക്കുമ്പോള്‍, താന്‍ ക്രിപ്റ്റോകറന്‍സികളെയാണ് പിന്തുണയ്ക്കുന്നത് എന്ന് മസ്ക് അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അതും പ്രതിഫലിച്ചു
നേരത്തേ പറഞ്ഞതുപോലെ, ഇലോണ്‍ മസ്കിന്റെ ഏതൊരു ട്വീറ്റും ഇപ്പോള്‍ ബിറ്റ്കോയിനെ സ്വാധീനിയിക്കുന്ന നിലയില്‍ ആണുള്ളത്. ഈ ട്വീറ്റ് പുറത്ത് വന്നതിന് പിറകെ ബിറ്റ്കോയിന് മൂല്യത്തില്‍ നേരിയ വര്‍ദ്ധനയുണ്ടാവുകയും ചെയ്തു. കുത്തനെ ഇടിഞ്ഞതിന് പിറകെ ലണ്ടന്‍ സമയം 12.27 പിഎമ്മിന് മൂല്യം 38,150 ഡോളറിലേക്ക് ഉയര്‍ന്നു.
എന്താണ് ഫിയറ്റ് കറന്‍സി
പണം പോലെ തന്നെ കൈമാറ്റത്തിനുള്ള ഒരു മാധ്യമം ആണ് ഫിയറ്റ് കറന്‍സിയും. പലപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആണിത്. ഒരു കറന്‍സി എന്ന് തന്നെ വിശേഷിപ്പിക്കാമെങ്കിലും ഫിയറ്റ് കറന്‍സിയ്ക്ക് ആന്തരികമൂല്യം ഉണ്ടായിരിക്കില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉപയോഗമൂല്യവും ഇല്ല. സര്‍ക്കാര്‍ അതിന്റെ മൂല്യം നിലനിര്‍ത്തുന്നതുകൊണ്ട് മാത്രമാണ് ഫിയറ്റ് കറന്‍സിയ്ക്ക് മൂല്യമനുണ്ടാകുന്നത്.
ബിറ്റ്കോയിന് പ്രതിസന്ധി
ഏപ്രില്‍ 14 ന് റെക്കോര്‍ഡ് മൂല്യത്തിലെത്തിയ ക്രിപ്റ്റോകറന്‍സി ആയിരുന്നു ബിറ്റ്കോയിന്. ഒരു യൂണിറ്റിന്റെ മൂല്യം അറുപത്തിമൂവായിരം ഡോളറിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് അത് നാല്പതിനായിരം ഡോളറിന് താഴേക്ക് പോയി. കഴിഞ്ഞ ദിവസം വീണ്ടും നാല്പതിനായിരം കടന്നെങ്കിലും വീണ്ടു മൂല്യം കുറഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ 37,873.40 ഡോളറില്‍ എത്തിനില്‍ക്കുകയാണ് ബിറ്റ്കോയിന് മൂല്യം
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications