ട്വിറ്ററിനെ 'പൊന്നുംവിലയ്ക്ക്' വാങ്ങി ഇലോണ്‍ മസ്‌ക്, ഓഹരിയുടമകള്‍ക്ക് കൈനിറയെ കാശ്

ഒടുവില്‍ തീരുമാനമായി. ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് വാങ്ങും. 16 വര്‍ഷം പഴക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ 4,400 കോടി ഡോളറിനാണ് ടെസ്‌ലാ മേധാവി ഏറ്റെടുക്കുന്നത് (ഇന്ത്യന്‍ രൂപയില്‍ 3.67 ലക്ഷം കോടി). ട്വിറ്ററിന്റെ 11 അംഗ ബോര്‍ഡ് സമിതി കൂടിയാലോചിച്ച ശേഷമാണ് ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി സ്വീകരിക്കാനുള്ള തീരുമാനം. അര്‍ധരാത്രിയായിരുന്നു പ്രഖ്യാപനം. അനുകൂല തീരുമാനമെടുക്കാന്‍ ഓഹരിയുടമകളില്‍ നിന്നും ട്വിറ്ററിന് സമ്മര്‍ദ്ദമുണ്ടായിരുന്നു.

നിലവില്‍ അമേരിക്കന്‍ ഓഹരി വിപണിയുടെ ഭാഗമാണ് ട്വിറ്റര്‍. എന്നാല്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായും സ്വകാര്യ കമ്പനിയായി ട്വിറ്റര്‍ മാറും. പ്രതിയോഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) നല്‍കിയാണ് മസ്‌കിന്റെ ഏറ്റടുക്കല്‍.

ട്വിറ്ററിനെ 'പൊന്നുംവിലയ്ക്ക്' വാങ്ങി ഇലോണ്‍ മസ്‌ക്, ഓഹരിയുടമകള്‍ക്ക് കൈനിറയെ കാശ്

സംഭവബഹുലമാണ് ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലെ ഇടപാട്. ഫോര്‍ബ്‌സ് പട്ടികയിലെ ഏറ്റവും അതിസമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് സമീപകാലത്താണ് ട്വിറ്ററില്‍ നോട്ടമെത്തിച്ചത്. ട്വിറ്ററില്‍ അഭിപ്രായസ്വാതന്ത്ര്യം സ്ഥാപിക്കുക; ഇതാണ് ഇദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം. സ്വകാര്യ കമ്പനി ആയെങ്കില്‍ മാത്രമേ അഭിപ്രായസ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്‌ഫോമായി ട്വിറ്റര്‍ മാറുകയുള്ളൂവെന്ന് മസ്‌ക് പറയുന്നു.

ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കല്‍ നീക്കങ്ങള്‍ക്ക് തടയിടാന്‍ തുടക്കത്തില്‍ ട്വിറ്റര്‍ കഴിവതും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ (പോയിസണ്‍ പില്‍) എന്ന തന്ത്രം കമ്പനി പൊക്കിപ്പിടിച്ചത്. നിലവില്‍ 9.2 ശതമാനമാണ് ട്വിറ്ററില്‍ മസ്‌കിന്റെ ഓഹരി പങ്കാളിത്തം; ഇതു ക്രമേണ കുറച്ച് ഏറ്റെടുക്കല്‍ ചെലവേറിയതാക്കാന്‍ ട്വിറ്റര്‍ കരുനീക്കം നടത്തി. എന്നാല്‍ ഏറ്റെടുക്കലിനുള്ള തുക എങ്ങനെ സമാഹരിക്കുമെന്ന് ദിവസങ്ങള്‍ക്കകം വ്യക്തമാക്കിയ മസ്‌ക് 4,650 കോടി ഡോളര്‍ സജ്ജമാണെന്നും അറിയിച്ചു.

മസ്‌ക് മുന്നോട്ടുവെച്ച മോഹവിലയില്‍ ഓഹരിയുടമകള്‍ അതീവ താത്പര്യം കാട്ടിയതോടെയാണ് ട്വിറ്ററിന് മേല്‍ സമ്മര്‍ദ്ദം കൂടിയത്. 'പോയിസണ്‍ പില്‍' പ്രാബല്യത്തിലുള്ളപ്പോഴും നിക്ഷേപകരുടെ താത്പര്യം മുന്‍നിര്‍ത്തി ബോര്‍ഡിന് വേണമെങ്കില്‍ ഏറ്റെടുക്കല്‍ അനുവദിക്കാം. ഇതാണ് ഒടുവില്‍ സംഭവിച്ചതും. 'എന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പോലും ട്വിറ്ററില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നു. ഇതിനെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് അര്‍ത്ഥമാക്കുന്നത്', ഏറ്റെടുക്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

'ജനാധിപത്യത്തിന്റെ അടിത്തറ അഭിപ്രായ സ്വാതന്ത്ര്യമാണ്. വരുംഭാവിയില്‍ മനുഷ്യരാശിയുടെ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറായി ട്വിറ്റര്‍ മാറും', ഇലോണ്‍ പറയുന്നു. ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരിക, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍സോഴ്‌സ് ഗണത്തില്‍പ്പെടുത്തി വിശ്വാസ്യത വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക തുടങ്ങിയ ഒരുപിടി ലക്ഷ്യമങ്ങള്‍ ട്വിറ്ററില്‍ നടപ്പാക്കാന്‍ ഇലോണ്‍ മസ്‌കിന് പദ്ധതിയുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X