ഭൂമിയിലെ ഏറ്റവും വലിയ ധനികനാര്? ചോദ്യത്തിന് പുതിയ ഉത്തരം വന്നിരിക്കുന്നു. ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്കാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ അതിസമ്പന്നന്. വ്യാഴാഴ്ച്ച ടെസ്ല ഓഹരികളുടെ മൂല്യം കുതിച്ചുയര്‍ന്നതോടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്നിലാക്കി ഇലോണ്‍ മസ്ക് അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി.
4.8 ശതമാനം കുതിപ്പാണ് വൈദ്യുത കാര്‍ കമ്പനിയായ ടെസ്ല അമേരിക്കന്‍ ഓഹരി വിപണിയില്‍ വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്. ഇതോടെ മസ്കിന്റെ മൊത്തം സമ്പാദ്യം വ്യാഴം രാവിലെ 10.15 ഓടെ 188.5 ബില്യണ്‍ ഡോളര്‍ തൊട്ടു. നിലവില്‍ 1.5 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ സമ്പാദ്യം.

2017 ഒക്ടോബര്‍ മുതല്‍ അതിസമ്പന്നരുടെ പട്ടികയിലെ പ്രഥമസ്ഥാനം ജെഫ് ബെസോസിന്റെ കുത്തകയായിരുന്നു. പറഞ്ഞുവരുമ്പോള്‍ ഇലോണ്‍ മസ്കും ജെഫ് ബെസോസും സ്വകാര്യ ബഹിരാകാശ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തിലാണ്. മസ്കിന്റെ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്പ്പറേഷന് (സ്പേസ് എക്സ്) ബെസോസിന്റെ ബ്ലൂ ഓറിജിന്‍ എല്‍എല്‍സിയുമായി ഈ മേഖലയില്‍ മത്സരിക്കുന്നു.
എന്തായാലും ആരെയും അസൂയപ്പെടുത്തും ഇലോണ്‍ മസ്കിന്റെ അതിവേഗ വളര്‍ച്ച. കഴിഞ്ഞവര്‍ഷം മാത്രം 150 ബില്യണ്‍ ഡോളറില്പ്പരമാണ് ഇലോണ്‍ മസ്ക് സമ്പാദിച്ചത്. ലോകചരിത്രത്തില്‍ത്തന്നെ ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം ധനസമ്പാദനം നടത്തിയ മറ്റൊരു വ്യവസായി ഭൂമുഖത്തില്ല.
ടെസ്ലാ ഓഹരികളുടെ കുതിപ്പാണ് ഇലോണ്‍ മസ്കിന്റെ ഉയര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. പോയവര്‍ഷം മാത്രം 743 ശതമാനം വര്‍ധനവ് ടെസ്ലാ ഓഹരികള്‍ക്ക് സംഭവിച്ചു. കമ്പനി തുടര്‍ച്ചയായി വലിയ ലാഭത്തില്‍ സാമ്പത്തിക ത്രൈമാസപാദങ്ങള് പിന്നിടുന്നതാണ് ഓഹരി വില ഉയരാന്‍ ഇടവരുത്തുന്നതും. ഇതിന് പുറമെ അമേരിക്കന്‍ ഓഹരി സൂചികയായ എസ് ആന്‍ഡ് പി 500 സൂചികയിലേക്കുള്ള രംഗപ്രവേശവും വാള്‍സ്ട്രീറ്റ് നിക്ഷേപകര്‍ പ്രകടമാക്കിയ അമിത താത്പര്യവും ഇലോണ്‍ മസ്കിനെയും ടെസ്ലയെയും പുതിയ ഉയരങ്ങളിലെത്തിച്ചു.
പോയവര്‍ഷം 5 ലക്ഷത്തില്‍പ്പരം കാറുകളാണ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ല പുറത്തിറക്കിയത്. മറ്റൊരു വാഹന നിര്‍മ്മാതാവിനും എത്താന്‍ കഴിയാത്ത ഉയരങ്ങളിലാണ് ഇപ്പോള്‍ ടെസ്ലയുടെ വിപണിമൂല്യവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications