യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈയിടെ അവതരിപ്പിച്ച വിവാദപരമായ ബില്ലാണ് 'ബിഗ് ബ്യൂട്ടിഫുൾ ബിൽ'. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി സർക്കാർ ചെലവ് കുറക്കുകയും പ്രാദേശിക നികുതി കുറക്കുന്നതിനും വേണ്ടിയാണ് ഈ ബിൽ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തി ടെസ്‌ല സിഇഒ എലോൺ മസ്‌ക്. എന്നാൽ മസ്കിൻ്റെ വിമർശനത്തിൽ താൻ നിരാശനാണെന്നാണ് ട്രംപ് പറഞ്ഞത്.
1.6 ട്രില്യൺ ഡോളറിന്റെ റെക്കോർഡ് ചെലവുകുറവ്, ഏറ്റവും വലിയ നികുതി ഇളവ് എന്നിങ്ങനെയാണ് ഈ ബില്ലിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ എന്ന് ഡൊണാൾഡ് ട്രംപ് ഊന്നിപ്പറഞ്ഞു. എലോൺ മസ്കും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. എന്നാൽ ഇനി അത് തുടരുമോയെന്ന് തനിക്ക് ഉറപ്പില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
മസ്കും ട്രംപും...
ഫെഡറൽ ചെലവ് കുറച്ച് സർക്കാരിൻ്റെ സാമ്പത്തിക ഭദ്രത സുരക്ഷിതമാക്കുന്നതിനായി ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DODG) ചുമതലയായിരുന്നു ഇലോൺ മസ്ക് വഹിച്ചിരുന്നത്. എന്നാൽ ഈ സ്ഥാനത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മസ്ക് രാജി വെക്കുകയും, ഈ ബില്ലിൻ്റെ ഭാഗമാവാതെ മാറി നിൽക്കുകയും ചെയ്തു. ഇതായിരുന്നു ഇരുവർക്കുമിടയിലെ അസ്വാരസ്വങ്ങൾക്കുള്ള തുടക്കം.
"എലോൺ എനിക്കെതിരെ തിരിയുന്നതിൽ എനിക്ക് പ്രശ്‌നമില്ല, പക്ഷേ അദ്ദേഹം മാസങ്ങൾക്ക് മുമ്പേ അത് ചെയ്യണമായിരുന്നു," ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
"ഇത് കോൺഗ്രസിന് മുന്നിൽ അവതരിപ്പിച്ച ഏറ്റവും വലിയ ബില്ലുകളിൽ ഒന്നാണ്. ചെലവുകളിൽ റെക്കോർഡ് ഇളവുകൾ,1.6 ട്രില്യൺ ഡോളർ, ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ നികുതി ഇളവ് എന്നിവയെല്ലാം ഈ ബില്ലിൻ്റെ പ്രത്യേകതയാണ്. ഒരുപക്ഷേ ഈ ബിൽ നടപ്പിലായില്ലെങ്കിൽ 68% നികുതി വർദ്ധനവ് ഉണ്ടാകും. ഈ പ്രതിസന്ധി ഞാൻ സൃഷ്ടിച്ചതല്ല, അത് പരിഹരിക്കാൻ ഞാൻ ഇവിടെയുണ്ട്." എന്നാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.

തൻ്റെ ഭാഗത്ത് തെറ്റില്ലെന്നും, രാജ്യത്തെ സാമ്പത്തിക ഉയർച്ചയ്ക്കു വേണ്ടിയാണ് പുതിയ ബിൽ കൊണ്ടു വന്നതെന്നും ട്രംപ് വ്യക്തമാക്കുന്നു. മാത്രമല്ല ഈ ബിൽ പാസാകാതിരുന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
മസ്കിൻ്റെ സർക്കാർ കരാറുകൾ
നേരത്തെ എലോൺ മസ്‌ക് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മസ്‌കിന്റെ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ വിച്ഛേദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ആഞ്ഞടിച്ചു.
"നമ്മുടെ ബജറ്റിൽ നിന്നും പണം ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം മസ്കിൻ്റെ സർക്കാർ സബ്‌സിഡികളും കരാറുകളും നിർത്തലാക്കുക എന്നതാണ്. ബൈഡൻ അത് ചെയ്യാത്തതിൽ ഞാൻ എപ്പോഴും അത്ഭുതപ്പെടുന്നു" ഡൊണാൾഡ് ട്രംപ് പറഞ്ഞു.
നികുതി ഇളവിനെയും ചെലവ് ബില്ലിനെയും കുറിച്ച് ടെസ്‌ല മേധാവി വിമർശിച്ചതോടെ ട്രംപും മസ്‌കും തമ്മിലുള്ള ശത്രുത ആരംഭിച്ചു. ഈ ഘട്ടത്തിൽ പുതിയ ഞെട്ടിപ്പിക്കുന്ന പരാമർശങ്ങളും ട്രംപിനെതിരെ ഉയർത്തി മസ്ക്. അതായത് ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ഡൊണാൾഡ് ട്രംപിനെ കുറിച്ചും പറയുന്നുണ്ടെന്നാണ് എലോൺ മസ്‌ക് ഉന്നയിച്ചത്. എക്‌സ് പ്ലാറ്റ്ഫോമിലൂടെ മസ്ക് ഈ ആരോപണം പങ്കുവെച്ചെങ്കിലും ഇതിനുള്ള തെളിവുകൾ ഹാജരാക്കിയില്ല.
ടെസ്‌ലയുടെ വരുമാനം ഇടിഞ്ഞു...
മസ്ക് DODGൽ ചുമതലയേറ്റതിനു പിന്നാലെ 2025 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ടെസ്‌ലയുടെ വരുമാനം 13 ശതമാനം കുറഞ്ഞിരുന്നു. ട്രംപുമായി ചേർന്നതോടെ നിരവധി രാഷ്ട്രീയ എതിർപ്പുകൾ മസ്കിനെതിരെ ഉയർന്നു. ഇത് ടെസ്‌ലയുടെ വാഹനവിൽപനയെ ബാധിച്ചു. DODGൽ ചുമതലയേറ്റ് 130 ദിവസത്തിനു ശേഷമാണ് മസ്ക് രാജിവെച്ച് ഇറങ്ങിയതും ട്രംപിൻ്റെ ബില്ലിനെതിരെ ശബ്ദമുയർത്തിയതും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
