ഇന്ന് ഏകദേശം 11.58 ഓടെ മൊബൈലുകള്‍ ബീപ് ശബ്ദത്തിന്റെ അകമ്പടിയോടെ വൈബ്രേറ്റ് ചെയ്തു. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്സെറ്റുകളിലെല്ലാം സന്ദേശമെത്തി. സംഭവം, പക്ഷെ ഒരു അപകട മുന്നറിപ്പായിരുന്നില്ല.

സര്‍ക്കാര്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ടെലികോം വകുപ്പും ചേര്‍ന്ന് അയച്ച സന്ദേശങ്ങളായിരുന്നു.
അടിയന്തര മുന്നറിയിപ്പ് സംവിധാനം
ഇന്ത്യ ഒരു രാജ്യവ്യാപക അടിയന്തര മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കും മറ്റ് അപകടങ്ങള്‍ക്കും മുന്നോടിയായി പൗരന്മാരെ ജാഗരൂഗരാക്കുകയാണ് ലക്ഷ്യം.
അതിനായി ഒരേ സമയം, ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേയ്ക്കും അടിയന്തര സന്ദേശമയക്കുന്ന സാങ്കേതിക സംവിധാനം, സെല്‍ ബ്രോഡ്കാസ്റ്റ് സജ്ജമാക്കുന്നു.
ഈ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗമാണ് ഇപ്പോള്‍ ദൃശ്യമായത്.
പല ഭാഗങ്ങളിലായി മൊബൈല്‍ ടവറുകള്‍ സജ്ജമാക്കുന്നതിനാല് സന്ദേശം ആവര്‍ത്തിച്ച് ലഭ്യമായേക്കാമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.
ഭൂകമ്പം, സുനാമി, മിന്നല്‍പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്ക് മുന്നോടിയായോ ശേഷമോ സന്ദേശം അയക്കുന്നതിനാണ് സംവിധാനം ഉപയോഗപ്പെടുത്തുക.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന **Press Information Bureau**യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശമായതിനാല്‍ സംവിധാനം കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications