ഇന്ന് വാങ്ങാൻ പ്ലാൻ ചെയ്യുന്ന ഓഹരികൾ ഏതാണ്? ഉയർന്ന ലാഭം പ്രതീക്ഷിക്കുന്നവർക്ക് സ്വർണം വാങ്ങുന്നതാണോ നല്ലത്? ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ, സെൻകോ ഗോൾഡിന്റെ ആഭരണ ഓഹരികളുടെ ടാർഗറ്റ് വില നിശ്ചയിച്ചു. എന്നാൽ കമ്പനിയുടെ മൂന്നാം പാദത്തിലെ ഫലങ്ങൾ ദുർബലമായിരുന്നിട്ടും ഓഹരി 'വാങ്ങൽ' 600 രൂപയായി നിലനിർത്തി. ഇപ്പോൾ ജ്വല്ലറി ഓഹരികളിൽ 85 ശതമാനം വരെ ഉയർച്ചയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനം പ്രവചിക്കുന്നത്.
2024 ഒക്ടോബറിലെ എക്കാലത്തെയും ഉയർന്ന വിലയായ 772 രൂപയിൽ നിന്ന് സെൻകോ ഗോൾഡിന്റെ ഓഹരി വില 60 ശതമാനം ഇടിഞ്ഞ് 2025 ഫെബ്രുവരിയിൽ 304 രൂപയായി. സ്വർണ വിലയിലെ വമ്പൻ കുതിച്ചുചാട്ടം കാരണം ആഭരണ വ്യവസായം വെല്ലുവിളികൾ നേരിടുന്നു. ഇത് സ്വർണാഭരണം വാങ്ങുന്നവരുടെ ആവശ്യകതയെയും ജ്വല്ലറികളുടെ ലാഭക്ഷമതയെയും ബാധിക്കുന്നു.
സെൻകോ ഗോൾഡ് - 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങൾ...
സെൻകോ ഗോൾഡിന്റെ നികുതി കഴിഞ്ഞുള്ള ലാഭം (PAT) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69.3 ശതമാനം കുത്തനെ ഇടിഞ്ഞു, അതായത് 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ PAT 33.48 കോടിയായി കുറഞ്ഞിരിക്കുന്നു. എന്നാൽ 2024 സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ ഇത് 109.32 കോടിയായിരുന്നു.

ഇവിടെ ഫലങ്ങൾ വ്യക്തമാക്കുന്നത് ലാഭത്തിൽ കാര്യമായി ഇടിവുണ്ടായിട്ടുണ്ട് എന്നാണ്. പക്ഷേ കമ്പനി പ്രവർത്തന വരുമാനത്തിൽ 27.3% വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായത് 2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇത് 2,102.55 കോടിയിലെത്തി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,652.20 കോടിയായിരുന്നു. ഇവിടെ കഴിഞ്ഞ വർഷത്തേക്കാൾ 2025ൽ വലിയ നേട്ടമാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, EBITDA 55.8 ശതമാനം ഇടിഞ്ഞ് 181.1 കോടിയിൽ നിന്ന് 79.96 കോടിയായി കുറഞ്ഞു. ഇവിടെ EBITDA യിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് മുൻ വർഷം ഇത് 181.1 കോടിയായിരുന്നുവെങ്കിൽ ഈ വർഷം EBITDA 107.55 കോടിയായി കുറഞ്ഞു. തൽഫലമായി, EBITDA മാർജിൻ 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ 11.0 ശതമാനത്തിൽ നിന്ന് 2025ലെ മൂന്നാം പാദത്തിൽ 3.8 ശതമാനമായി കുത്തനെ ചുരുങ്ങി.
"സെൻകോയുടെ റിപ്പോർട്ട് ചെയ്ത മൂന്നാം പാദത്തിൽ EBITDA എസ്റ്റിമേറ്റിൽ നിന്ന് 500 ബേസിസ് പോയിന്റുകൾ കുറഞ്ഞുവെന്നാണ് എം.കെ ഗ്ലോബൽ വ്യക്തമാക്കുന്നത്. എന്നിരുന്നാലും മൂന്നാം പാദത്തിൽ മികച്ച വരുമാന വളർച്ചയുണ്ടായി. എന്നിരുന്നാലും, നിലവിലെ പാദത്തിലെ ഹെഡ്ജിംഗ് നഷ്ടവും അടിസ്ഥാന പാദത്തിലെ ഹെഡ്ജിംഗ് നേട്ടവുമാണ് മിക്ക നഷ്ടങ്ങൾക്കും കാരണമായത്. ഇവിടെ മൊത്ത-മാർജിൻ (GM) ഇടിവ് 100bps മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. 2025ലെ മൂന്നാം പാദത്തിലെ വരുമാന വളർച്ച 22 ശതമാനമാണ്. ഇത് മികച്ച വരുമാന നേട്ടമാണ്." - എം.കെ ഗ്ലോബൽ ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
സെൻകോ ഗോൾഡ് ലിമിറ്റഡ്
1994ൽ സ്ഥാപിതമായ ഇന്ത്യ മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഭരണ റീട്ടെയിലറാണ് സെൻകോ ഗോൾഡ് ലിമിറ്റഡ്. കൊൽക്കത്ത ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ആഭരണങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണത്തിലും വ്യാപാരത്തിലും സെൻകോ ഗോൾഡ് ഏർപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ 5 വർഷത്തിനിടയിൽ കമ്പനി 20.4% CAGR-ൻ്റെ മികച്ച ലാഭം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കമ്പനിയുടെ വിപണി മൂലധനം 5,091 കോടിയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications