ബെംഗളൂരു ആസ്ഥാനമായ സോളാർ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന എംവീ ഫോട്ടോവോൾട്ടെയ്ക് പവർ കമ്പനി അതിൻ്റെ ഐപിഒക്ക് ഒരുങ്ങുന്നു. 3,000 കോടി സമാഹരിക്കുന്നതിനുള്ള പ്രാഥമിക പേപ്പറുകൾ സെബിയിൽ സമർപ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) പ്രകാരം, ഐപിഒയിൽ 2,143.86 കോടി രൂപയുടെ പുതിയ ഓഹരികളുടെ ഇഷ്യുവും, 856.14 കോടി വിലമതിക്കുന്ന ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) ഉം ഉൾപ്പെടുന്നു. സോളാർ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ ഈ ഐപിഒ വലിയ വിജയമാവും.
പുതിയ ഇഷ്യുവിൽ നിന്നുള്ള 1,607.90 കോടി വരെയുള്ള വരുമാനം കമ്പനി എടുത്ത വായ്പകളുടെ തിരിച്ചടവിനോ മുൻകൂർ തിരിച്ചടവിനും മറ്റും ഉപയോഗിക്കും. ഒരു ഭാഗം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കും. 2025 മാർച്ച് വരെ, കമ്പനിയുടെ കടമെടുപ്പ് 1,950 കോടി വരെയുണ്ടെന്ന് കരട് രേഖകൾ വ്യക്തമാക്കുന്നു. നിലവിലെ കണക്ക് പ്രകാരം പ്രീ-ഐപിഒ പ്ലേസ്‌മെന്റ് വഴി കമ്പനി 428.77 കോടി വരെ സമാഹരിച്ചേക്കാം.
ഐപിഒ കൈകാര്യം ചെയ്യുന്നതിനായി ജെഎം ഫിനാൻഷ്യൽ, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ്, ജെഫറീസ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവയെ മർച്ചന്റ് ബാങ്കർമാരായി നിയമിച്ചിട്ടുണ്ട്.

ഉൽപ്പാദന ശേഷിയും ഭാവി വളർച്ചയും
ഇന്റഗ്രേറ്റഡ് സോളാർ പിവി മൊഡ്യൂളും, സോളാർ സെൽ നിർമ്മാണ കമ്പനിയുമാണ് എംവീ ഫോട്ടോവോൾട്ടെയ്ക് പവർ. 2025 മെയ് 31 ലെ കണക്കനുസരിച്ച് സോളാർ പിവി മൊഡ്യൂൾ ഉൽപ്പാദന ശേഷിയും 7.80 ജിഗാവാട്ടും, സോളാർ സെൽ ഉൽപാദന ശേഷി 2.94 ജിഗാവാട്ടുമാണ്.
CRISIL റിപ്പോർട്ട് അനുസരിച്ച് 2022 മാർച്ചിൽ ഇന്ത്യയുടെ സോളാർ പിവി മൊഡ്യൂളിൻ്റെ ഉൽപ്പാദന ശേഷി 21 ജിഗാവാട്ടും, സേളാർ സെൽ ഉൽപ്പാദന ശേഷി ഏകദേശം 3.2 ജിഗാവാട്ടും ആയിരുന്നു. എന്നാൽ ഇത് 2025 മാർച്ചോടെ യഥാക്രമം 82 ജിഗാവാട്ട്, 23 ജിഗാവാട്ട് എന്നീ നിലയിൽ വർദ്ധിച്ചു. എന്നാൽ കമ്പനിയുടെ ലക്ഷ്യമെന്തെന്നാൽ, 2030 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ആഭ്യന്തര മൊഡ്യൂൾ, സെൽ നിർമ്മാണ വ്യവസായങ്ങളുടെ ശേഷി യഥാക്രമം 175-185 ജിഗാവാട്ടും 85-95 ജിഗാവാട്ടും എത്തുമെന്നാണ്.
എംവീ കമ്പനിയെ കുറിച്ച് അറിയാം
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫണ്ടില്ലാത്ത കമ്പനിയാണ് എംവീ ഫോട്ടോവോൾട്ടെയ്ക് പവർ. 1992 ൽ ഡിവി മഞ്ജുനാഥയാണ് ഈ കമ്പനി സ്ഥാപിച്ചത്. സോളാർ ഫോട്ടോവോൾട്ടെയ്ക് മൊഡ്യൂളുകളുടെയും സോളാർ വാട്ടർ ഹീറ്റിംഗ് സിസ്റ്റങ്ങളുടെയും നിർമ്മാണത്തിലാണ് ഈ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കമ്പനി ഇതുവരെയും യാതൊരു ഫണ്ടിംഗും സ്വരൂപിച്ചിട്ടില്ല. എന്നാൽ നിരവധി എതിരാളികളും കമ്പനിക്കുണ്ട് എന്നതാണ് സത്യം. വാരീ എനർജീസ്, വിക്രം സോളാർ, ഫസ്റ്റ് സോളാർ തുടങ്ങിയ കമ്പനികളാണ് എംവീ ഫോട്ടോവോൾട്ടെയ്ക് പവറിൻ്റെ പ്രധാന എതിരാളികൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
