കൊറോണ വൈറസ് അണുബാധയ്‌ക്കെതിരെ രാജ്യത്തുടനീളം വ്യാപിക്കുന്ന നടപടികളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) പങ്കുചേർന്നു. പ്രതിമാസം 30,000 രൂപയിൽ താഴെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് മാസത്തിൽ രണ്ടുതവണ ശമ്പളം നൽകാനാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തീരുമാനം. പ്രതിമാസം 30,000 രൂപയിൽ താഴെ വരുമാനം നേടുന്നവർക്ക്, അവരുടെ പണ ലഭ്യത ഉറപ്പാക്കുന്നതിനും അമിതമായ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും മാസത്തിൽ രണ്ടുതവണ ശമ്പളം നൽകുമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് പ്രസ്താവനയിൽ പറഞ്ഞു.
റിലയൻസ് സേവനങ്ങൾ
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഈ മാരകമായ വൈറസ് ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം ആളുകളുടെ മരണത്തിന് കാരണമായത്. ഇന്ത്യ ഇതുവരെ 500 ഓളം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് -19 നെതിരായ കർമപദ്ധതിയിൽ റിലയൻസ് ഫൌണ്ടേഷൻ, റിലയൻസ് റീട്ടെയിൽ, ജിയോ, റിലയൻസ് ലൈഫ് സയൻസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിങ്ങനെ റിലയൻസ് കുടുംബത്തിനലെ 6,00,000 അംഗങ്ങൾ സംയുക്തമായി പങ്കുചേരുമെന്ന് ആർഐഎൽ വ്യക്തമാക്കി.
ജീവനക്കാർക്ക്
ജോലി നിർത്തിയാലും കമ്പനി കരാർ, താൽക്കാലിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് തുടരും. റിലയൻസ് ജിയോ നെറ്റ്‌വർക്ക് പരിപാലിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരൊഴികെ റിലയൻസ് ഇൻഡസ്ട്രീസ് മിക്ക ജീവനക്കാർക്കും വർക്ക്-ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൌൺ സമയത്ത് രാജ്യത്തുടനീളമുള്ള റിലയൻസ് റീട്ടെയിൽ പ്രവർത്തനക്ഷമമായി തുടരും. പഴങ്ങൾ, പച്ചക്കറികൾ, റൊട്ടി, ധാന്യങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും റിലയൻസ് റീട്ടെയിലിൽ ലഭ്യമാണ്.
സൌജന്യ ഇന്ധനം
റിലയൻസ് ഫൌണ്ടേഷൻ ഹോസ്പിറ്റൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് മുംബൈയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലിൽ 100 കിടക്കകളുള്ള ഒരു കേന്ദ്രം സ്ഥാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കമ്പനി 5 കോടി രൂപയും നൽകി.ഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ അടിയന്തിര സേവന വാഹനങ്ങൾക്കും റിലയൻസ് സൌജന്യ ഇന്ധനം നൽകും. COVID-19 രോഗികൾക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications