ഔപചാരിക മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ തൊഴിലുടമകളെ ആശ്രയിക്കാതെ തന്നെ യുണീക്ക് അക്കൗണ്ട് നമ്പർ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ വെള്ളിയാഴ്ച ആരംഭിച്ചു. നിലവിൽ, തൊഴിലാളികൾ അവരുടെ തൊഴിലുടമകളിലൂടെ മാത്രമേ യുഎഎൻ ലഭിക്കുന്നതിനായി അപേക്ഷിക്കാൻ സാധിക്കൂ.
ജോലി മാറ്റുന്നതിനൊപ്പം പിഎഫ് ട്രാൻസ്ഫർ ക്ലെയിമുകൾ ഫയൽ ചെയ്യുന്നത് ഒഴിവാക്കാൻ ഇത് ജീവനക്കാരെ സഹായിക്കും. ഇതുവഴി ഒരു ജീവനക്കാരന്റെ തൊഴിൽ ജീവിതത്തിലുടനീളം യുഎഎൻ സമാനമായി തുടരും. ഇനി മുതൽ ഏത് ജീവനക്കാരനും പിഎഫ്, പെൻഷൻ, ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായി ഇപിഎഫ്‌ഒ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് യുഎഎൻ നേടാൻ കഴിയും. അതായത് യുഎഎൻ ലഭിക്കുന്നതിന് തൊഴിലുടമയെ ആശ്രയിക്കേണ്ടതില്ല.

കൂടാതെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 65 ലക്ഷത്തിലധികം പെൻഷൻകാർക്ക് അവരുടെ പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഡിജിലോക്കറിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇപിഎഫ്‌ഒയുടെ പേപ്പർലെസ് സിസ്റ്റത്തിലേക്കുള്ള നീക്കമാണിത്.
തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വർ ഇപിഎഫിഒയുടെ 67-ാം വാർഷിക വേളയിലാണ് ഈ രണ്ട് സേവനങ്ങളും പ്രഖ്യാപിച്ചത്. തൊഴിലുടമകൾക്കുള്ള ഇപിഎഫ്ഒയുടെ ഡിജിറ്റൽ ഇന്റർഫേസായ ഇ-ഇൻസ്പെക്ഷനും തുടക്കം കുറിച്ചു. ഇപിഎഫ്ഒയ്ക്ക് 6 കോടിയിലധികം വരിക്കാരാണുള്ളത്. 12.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്. ജീവനക്കാരുടെ സൗകര്യാർത്ഥം പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ, നാമനിർദ്ദേശം, കൈമാറ്റം, പാസ്ബുക്ക് പരിപാലനം എന്നിവ ഉൾപ്പെടെ ഒന്നിലധികം സേവനങ്ങൾ ഇപിഎഫ്ഒ വാഗ്ദാനം ചെയ്യുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
