സന്തോഷ വാര്‍ത്ത! യുഎഎന്‍-ആധാര്‍ ലിങ്കിങ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തിരക്കിട്ട് ഇനി ആധാറും ഇപിഎഫ് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. ആധാര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഇപിഎഫ്ഒ അറിയിച്ചു.

 
സന്തോഷ വാര്‍ത്ത! യുഎഎന്‍-ആധാര്‍ ലിങ്കിങ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

നേരത്തേ ഇതിനായി ആഗസ്ത് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നിലിപ്പോഴിത് 4 മാസത്തേക്ക് കൂടി നല്‍കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇപിഎഫ്ഒ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

2021 ഡിസംബര്‍ 31ന് മുമ്പായി നിങ്ങള്‍ ഇപിഎഫ്ഒയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന തൊഴില്‍ ദാതാവിന്റെ വിഹിതം ലഭ്യമാവുകയില്ല. അത് കൂടാതെ ഇപിഎഫ് അക്കൗണ്ടില്‍ പണം പിന്‍വലിക്കുന്നതിനും ഉപയോക്താവിന് പ്രയാസങ്ങള്‍ നേരിട്ടേക്കാം. ഇപിഎഫ് അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ ഇപിഎപ്ഒ സേവനങ്ങള്‍ ഉപയോക്താവിന് ലഭിക്കുകയില്ല എന്നും അറിഞ്ഞിരിക്കേണ്ടതാണ്.

നിങ്ങളുടെ യുഎഎന്‍ (യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ തൊഴിലുടമയ്ക്ക് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലേക്ക് യാതൊരു തുകയും ക്രെഡിറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന കാര്യം മറക്കാതിരിക്കുക. ഈ പുതിയ നിയം നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അടുത്തിടെയാണ് കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്റെ വകുപ്പ് 142ല്‍ ഭേദഗതി വരുത്തിയത്. നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും മുഴുവന്‍ നേട്ടങ്ങളും നിങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.

Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

എങ്ങനെയണ് ആധാര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുക എന്ന് നമുക്ക് നോക്കാം.

ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റായ epfindia.gov.in ല്‍ പ്രവേശിക്കുക. നിങ്ങളുടെ യുഎഎനും പാസ്‌വേഡും ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗ് ചെയ്യാം. ശേഷം മാനേജ് സെക്ഷനില്‍ കെവൈസി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടുന്ന പല രേഖകളും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.

അതില്‍ നിന്നും ആധാര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ആധാര്‍ കാര്‍ഡിലുള്ള പ്രകാരം നിങ്ങളുടെ പേരും ആധാര്‍ നമ്പറും നല്‍കിയതിന് ശേഷം സേവ് ക്ലിക്ക് ചെയ്യുക. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ക്ക് പരിപൂര്‍ണ സുരക്ഷയുണ്ടാകുമെന്ന് ഓര്‍ക്കുക. നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ യുഐഡിഎഐ യുടെ പക്കലുള്ള വിവരങ്ങളുമായി വിലയിരുത്തി പരിശോധിക്കും.

നിങ്ങളുടെ കെവൈസി വിവരങ്ങള്‍ ശരിയാണെങ്കില്‍ ആധാര്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. ആധാര്‍ വിവരങ്ങള്‍ക്ക് മുന്നിലായി വൈരിഫൈ എന്ന്് നിങ്ങള്‍ക്ക് ദൃശ്യമാവുകയും ചെയ്യും. ശേഷം ജീവനക്കാരനും തൊഴില്‍ ദാതാവിനും തടസ്സങ്ങളില്ലാതെ ഇപിഎഫ് അക്കൗണ്ടില്‍ തുക നി്‌ക്ഷേപിക്കുവാന്‍ സാധിക്കും.

Also Read : ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ?

ഇപിഎഫ്ഒ നിയമ പ്രകാരം, ജീവനക്കാന്റെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനവും ഒപ്പം ക്ഷാമ ബത്ത തുകയും ചേര്‍ന്ന തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് പോവുക. അതേ സമയം തൊഴില്‍ ദാതാവും ജീവനക്കാരന്റെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനവും ക്ഷാമ ബത്തയും ചേര്‍ന്ന തുക ഇപിഎഫ് വിഹിതമായി നിക്ഷേപം നടത്തും. കമ്പനിയുടെ 12 ശതമാനം വിഹിതത്തില്‍ നിന്നും 3.67 ശതമാനം ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിലേക്കും ശേഷിക്കുന്ന 8.33 ശതമാനം ജീവനക്കാരന്റെ പെന്‍ഷന്‍ പദ്ധതിയിലേക്കുമാണ് പോകുന്നത്. ഇപിഎഫ് അക്കൗണ്ടില്‍ പ്രതിവര്‍ഷം ലഭിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്.

Read more about: epf
English summary

Employees’ Provident Fund Organization extended the last date for linking EPF account with Aadhaar | സന്തോഷ വാര്‍ത്ത! യുഎഎന്‍-ആധാര്‍ ലിങ്കിങ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

Employees’ Provident Fund Organization extended the last date for linking EPF account with Aadhaar
Story first published: Monday, September 13, 2021, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X