മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഐസിഐസിഐ ബാങ്ക് സിഇഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയെടുക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സുപ്രീംകോടതിക്ക് ഉറപ്പ് നൽകി. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ അറിയിച്ചു.
ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ ഗ്രൂപ്പ് വായ്പാ കേസിൽ കുടുതൽ നടപടികളിലേക്ക് നീങ്ങില്ലെന്നാണ് കോടതിയെ ധരിപ്പിച്ചിട്ടുള്ളത്.
ചന്ദ കൊച്ചാർ സമർപ്പിച്ച രണ്ട് അപേക്ഷകൾ പരിഗണിക്കുമെന്ന് ജസ്റ്റിസ് മഹേശ്വരി, ഹൃതികേഷ് റോയി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭർത്താവ് ദീപക് കൊച്ചാറിന്റെ അറസ്റ്റ് ചോദ്യം ചെയ്താണ് ചന്ദ കൊച്ചാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. വീഡിയോകോൺ ഗ്രൂപ്പ് പ്രമോട്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെ അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, ദൂത് എന്നിവർ തങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് ഉന്നയിച്ച ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ ഭർത്താവ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചന്ദ കൊച്ചാർ സമർപ്പിച്ച മറ്റ് രണ്ട് ഹരജികൾ പിന്നീട് കേൾക്കുമെന്ന് അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരെ ഇഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊച്ചാർ, ധൂത്ത് തുടങ്ങിയവർ ആരോപണം നിഷേധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചന്ദാ കൊച്ചാർ, ദീപക് കൊച്ചാർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇവർക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പഠിച്ചതിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്ര ഏജൻസി ദീപക് കൊച്ചാറിനെ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
വീഡിയോകോൺ ഗ്രൂപ്പ് ഓഫ് കമ്പനികൾക്ക് 1,875 കോടി രൂപയുടെ വായ്പകൾ അനധികൃതമായി അനുവദിച്ചതിന് കൊച്ചാർമാർക്കും അവരുടെ ബിസിനസ്സ് സ്ഥാപനങ്ങൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും സിബിഐ ചുമത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications