A Oneindia Venture

വില മാത്രം നോക്കി സ്വർണം വാങ്ങിയാൽ പണി കിട്ടും! നിങ്ങളുടെ ആഭരണത്തിൽ എത്ര ശതമാനം പരിശുദ്ധിയുണ്ട്?

സ്വർണം വാങ്ങിക്കൂട്ടുന്നത് ഇന്ത്യയിൽ സർവ്വസാധാരണമാണ്. ഏതൊരു പാരമ്പര്യ ചടങ്ങുകൾക്കും സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കാറുണ്ട്. ഇത് സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കുമെന്നും സങ്കൽപ്പം. എന്നാൽ പണ്ടത്തെ കാലത്തെ പോലെ ഇന്ന് നടക്കുമോ? സ്വർണത്തിൻ്റെ വില ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാർ ഒരു പവൻ സ്വർണം വാങ്ങാൻ നെട്ടോട്ടമോടുന്നു. ഇത്രയും വില കുതിക്കുന്ന സാഹചര്യത്തിൽ സ്വർണത്തിൻ്റെ പരിശുദ്ധിയെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടാറില്ലേ?

ഉയർന്ന പരിശുദ്ധിയുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്നത് ചിലവേറിയ കാര്യമാണ്. എന്നാൽ ദീർഘകാലത്തേക്ക് സുരക്ഷിതമായി നിലനിർത്താൻ പരിശുദ്ധി ഒരു പ്രധാന ഘടകമാണ്. എന്നാൽ ഈ പരിശുദ്ധി എങ്ങനെയാണ് തിരിച്ചറിയുന്നത്?. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് ബിഐഎസ് ഹാൾമാർക്ക്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) നൽകുന്ന ഈ മുദ്ര, സ്വർണത്തിൻ്റെ പരിശുദ്ധി തിരിച്ചറിയാൻ സഹായിക്കുന്നു.

ഹാൾമാർക്ക് പരിശോധിക്കാം

സ്വർണാഭരണത്തിൻ്റെ പരിശുദ്ധി തിരിച്ചറിയാൻ ബിഐഎസ് ഹാൾമാർക്ക് പരിശോധിക്കുന്നത് നല്ലതാണ്. ത്രികോണാകൃതിയിലാണ് ബിഐഎസ് ലോ​ഗോ കാണപ്പെടുന്നത്. ഈ ചിഹ്നം കാണപ്പെടുന്നുണ്ടെങ്കിൽ സ്വർണം ബിഐഎസ് സാക്ഷ്യപ്പെടുത്തിയെന്ന് കണക്കാക്കാം. ബിഐഎസ് ലോ​ഗോ പോലെ തന്നെ ഒരു എച്ച്.യു.ഐ.ഡി നമ്പറും പരിശുദ്ധി തിരിച്ചറിയാൻ സഹായിക്കുന്നു.

വില മാത്രം നോക്കി സ്വർണം വാങ്ങിയാൽ പണി കിട്ടും! നിങ്ങളുടെ ആഭരണത്തിൽ എത്ര ശതമാനം പരിശുദ്ധിയുണ്ട്?

ഈ എച്ച്.യു.ഐ.ഡി നമ്പർ ആഭരണത്തിൻ്റെ ഐഡി കാർഡ് പോലെയാണ്. അതിനാൽ നിങ്ങൾക്ക് ബിഐഎസ് കെയർ ആപ്പിൽ പരിശുദ്ധി വേ​ഗത്തിൽ തന്നെ പരിശോധിക്കാൻ സാധിക്കും. എച്ച്.യു.ഐ.ഡി നമ്പർ പരിശോധിക്കാൻ ബിഐഎസ് കെയർ ആപ്പ് ഉപയോഗിക്കുക. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ട് ലഭ്യമാക്കും.

കാരറ്റ് അറിഞ്ഞിരിക്കാം

സ്വർണാഭരണങ്ങളിലെ കാരറ്റ് വ്യത്യസ്തമാണ്. അതായത് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത് 24K സ്വർണത്തിനാണ്. കാരണം 99.9% പരിശുദ്ധിയാണ് 24 കാരറ്റ് സ്വർണത്തിന്. പക്ഷേ ഇത് ആഭരണ രൂപത്തിലേക്ക് മാറ്റുന്ന പ്രയാസമാണ്. അതിനാൽ മിക്ക സ്വർണാഭരണങ്ങളും 22 കാരറ്റായിരിക്കും. ഇത് 91.6% പരിശുദ്ധമാണ്. ഇതിലും കുറഞ്ഞ പരിശുദ്ധിയുള്ളത് 18K സ്വർണത്തിനാണ്. 75 ശതമാനമാണ് ഇതിന്റെ പരിശുദ്ധി. അതിനാൽ 22K സ്വർണത്തേക്കാൾ അൽപം വില കുറയും.

ബില്ല് പരിശോധിക്കണം

പരിശുദ്ധി മാത്രമല്ല, സ്വർണാഭരണ ബില്ലുകളിൽ ഒളിഞ്ഞിരിക്കുന്ന അധിക ചാർജുകളും ശ്രദ്ധിക്കണം. ഇന്നത്തെ സ്വർണ വിലക്കൊപ്പം ജിഎസ്ടി, ഹാൾമാർക്ക്, പണിക്കൂലി എന്നീ ചാർജുകൾ ഉൾപ്പെടുന്നു. പണിക്കൂലിയാണ് ആഭരണ വില വർദ്ധിക്കാൻ കാരണമാവുന്നത്. ആതായത് ആഭരണത്തിൻ്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലി 8% മുതൽ 20% വരെ വർദ്ധിപ്പിക്കാം. അതിനാൽ ഈ ചാർജുകളെല്ലാം എത്ര ശതമാനം ഈടാക്കിയെന്ന് പരിശോധിക്കണം. അമിതമായി ലാഭം ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

സ്വർണം എന്നത് വെറുമൊരു ആഭരണം മാത്രമല്ല. അതൊരു ദീർഘകാല നിക്ഷേപമാണ്. ഏറ്റവും ഉയർന്ന മൂല്യമുള്ള ലോഹങ്ങളിലൊന്നാണ് സ്വർണം. സ്വർണത്തിൽ നിക്ഷേപിക്കാൻ പോലും ആളുകൾ തിരക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുമ്പോൾ അതിൻ്റെ പരിശുദ്ധിയെ കുറിച്ചും നിങ്ങൾ ബോധവാൻമാരായിരിക്കണം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X