ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ഈ വർഷം 0.15% കുറയും. 2019-20ൽ പിഎഫ് നിക്ഷേപങ്ങളുടെ പലിശനിരക്കിൽ 15 ബേസിസ് പോയിൻറ് കുറയ്ക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷത്തെ പലിശ നിരക്ക് 8.5 ശതമാനമായി. 2018-19ൽ ഇപിഎഫിന് ലഭിച്ചിരിക്കുന്ന പലിശ നിരക്ക് 8.65 ശതമാനമായിരുന്നു.
ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 15 ബേസിസ് പോയിൻറ് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സാമ്പത്തിക മാന്ദ്യം സർക്കാർ സെക്യൂരിറ്റികളും സ്ഥിര നിക്ഷേപങ്ങളും ഉൾപ്പെടെയുള്ള ഡെറ്റ് മാർക്കറ്റ് ഉപകരണങ്ങളിലെ ഇപിഎഫ്ഒയുടെ വരുമാനത്തെ ബാധിച്ചതാണ് പലിശ കുറയ്ക്കാൻ കാരണം.

ഇപിഎഫ്ഒയ്ക്ക് 18 ലക്ഷം കോടിയിലധികം നിക്ഷേപമുണ്ട്, അതിൽ 4,500 കോടി രൂപ ഡിഎച്ച്എഫ്എൽ, ഐഎൽ ആൻഡ് എഫ്എസ് എന്നിവിടങ്ങളിൽ മാത്രമാണ്. ഇപിഎഫ്ഒ വാർഷിക വരുമാനത്തിന്റെ 85% ഡെറ്റ് മാർക്കറ്റിലും 15% ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. 2019 മാർച്ച് 31 വരെ ഇപിഎഫ്ഒ 74,324 കോടി രൂപയുടെ മൊത്തം നിക്ഷേപം നടത്തിയിട്ടുണ്ട്.
തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇപിഎഫ്ഒയുടെ കേന്ദ്ര ബോർഡ് ഓഫ് ട്രസ്റ്റികളാണ് പലിശ നിരക്ക് പരിഷ്കരിച്ചത്. 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന ആറ് ലക്ഷം സജീവ വരിക്കാരുള്ള ഇപിഎഫ്ഒയുടെ പരമോന്നത തീരുമാനമെടുക്കൽ സമിതിയാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
