ജോലിക്കാർക്ക് സന്തോഷ വാർത്ത, ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പ് സാമ്പത്തിക വർഷത്തിൽ റിട്ടയർമെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒയുടെ ആറ് കോടി വരിക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നിരക്ക് നിലനിർത്താൻ തൊഴിൽ മന്ത്രാലയം താൽപ്പര്യപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2020 മാർച്ച് 5 ന് നടക്കാനിരിക്കുന്ന യോഗത്തിൽ പ്രൊവിഡൻറ് ഫണ്ട് ഓർ‌ഗനൈസേഷൻറെ (ഇപി‌എഫ്‌ഒ) - സെൻ‌ട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് - ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്) നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.

25,000 രൂപ ശമ്പളമുള്ളവർക്ക് വിരമിക്കുന്നതിന് മുമ്പ് എങ്ങനെ ഒരു കോടി രൂപ സമ്പാദിക്കാം?25,000 രൂപ ശമ്പളമുള്ളവർക്ക് വിരമിക്കുന്നതിന് മുമ്പ് എങ്ങനെ ഒരു കോടി രൂപ സമ്പാദിക്കാം?

ജോലിക്കാർക്ക് സന്തോഷ വാർത്ത, ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക്

2018-19 സാമ്പത്തിക വർഷത്തിൽ നൽകിയിട്ടുള്ള പലിശ നിരക്ക് 8.65 ശതമാനമായി നിലനിർത്താനാകും മന്ത്രാലയം നിർദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇപിഎഫിന്റെ പലിശ നിരക്ക് 8.5 ശതമാനമായി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്, ഇത് 2018-19ൽ നൽകിയ 8.65 ശതമാനത്തേക്കാൾ കുറവാണ്. സിബിടി മീറ്റിംഗിന്റെ അജണ്ട ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമായ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പ്രവചനങ്ങൾ പ്രവചിക്കാൻ പ്രയാസമാണെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു സാമ്പത്തിക വർഷത്തിൽ ഇപിഎഫ് നിക്ഷേപങ്ങൾക്ക് പലിശനിരക്ക് നൽകാൻ തൊഴിൽ മന്ത്രാലയം ധനമന്ത്രാലയത്തിന്റെ സമ്മതം ആവശ്യപ്പെടുന്നു. ഇന്ത്യാ ഗവൺമെന്റ് ഗ്യാരണ്ടറായതിനാൽ, ഒരു സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ്ഒ വരുമാനത്തിലെ കുറവ് കാരണം ബാധ്യത ഒഴിവാക്കാൻ ഇപിഎഫ് പലിശനിരക്കിനുള്ള നിർദ്ദേശം ധനമന്ത്രാലയം പരിശോധിക്കേണ്ടതുണ്ട്.

ഉയർന്ന ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (ഇപിഎഫ്) ഉടൻ നികുതി ചുമത്തുംഉയർന്ന ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (ഇപിഎഫ്) ഉടൻ നികുതി ചുമത്തും

English summary

ജോലിക്കാർക്ക് സന്തോഷ വാർത്ത, ഇപിഎഫ് നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക്

The Ministry of Labor wants to keep the interest rate on provident fund deposits at 8.65 per cent for the 6 crore subscribers of the retirement fund body EPFO ​​this fiscal. Read in malayalam.
Story first published: Sunday, March 1, 2020, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X