2025ൽ ഇ.പി.എഫ് അംഗങ്ങൾക്ക് സന്തോഷ വാർത്ത എത്തുന്നു. ദശലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങൾ കാത്തിരുന്ന കാര്യമാണ് ഇത്തവണ സാക്ഷാത്കരിക്കാൻ പോവുന്നത്. അതായത് 2025 ജൂണിൽ ഇ.പി.എഫ്.ഒ 3.0 ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് സർക്കാർ. ഈ സോഫ്‌റ്റ്‌വെയർ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കും. അതിനാൽ ഇനി മുതൽ ഇ.പി.എഫ് ഫണ്ടുകള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് വേഗത്തില്‍ പിന്‍വലിക്കാം.
റിട്ടയർമെന്റ് ജിവതം സുരക്ഷിതമാക്കുവാനാണ് ആളുകൾ പി.എഫ് തുടങ്ങുന്നത്. ഈ സോഫ്‌റ്റ്‌വെയർ എത്തുന്നതോടെ ജീവനക്കാരുടെ വിരമിക്കൽ സമ്പാദ്യം കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറും. ഇത് ജീവനക്കാർക്ക് കൂടുതൽ എളുപ്പമാവുന്നു. ഇ.പി.എഫ് ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുവാനാണ് 3.0യിലൂടെ ഉദ്ദേശിക്കുന്നത്.
മെച്ചപ്പെടുത്തിയ ഫീച്ചറുകൾ
ഇ.പി.എഫ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ഫീച്ചറുകൾ ഇ.പി.എഫ്.ഒ 3.0 കൊണ്ടുവരുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ വെളിപ്പെടുത്തി. പുതിയ വെബ്സൈറ്റ് കൂടുതൽ യൂസർ ഫ്രൺലി ആയിരിക്കുമെന്നാണ് വ്യക്തമാക്കിയത്. അതിനാൽ അംഗങ്ങൾക്ക് അവരുടെ അക്കൗണ്ട് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനത്തിനു സമാനമായ രീതിയിലാണ് ഇ.പി.എഫ്.ഒ 3.0 വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ജീവനക്കാർക്ക് അവരുടെ റിട്ടയർമെൻ്റ് ഫണ്ടുകൾ തടസ്സമില്ലാതെ ആക്സസ് ചെയ്യാൻ സാധിക്കുന്നു. റിട്ടയർമെന്റ് എ.ഡി.എം വഴി പിൻവലിക്കാനും കഴിയും.

ഇ.പി.എഫ് അംഗങ്ങൾക്കുള്ള എ.ടി.എം കാർഡ്
പുതിയ സോഫ്‌റ്റ്‌വെയർ പ്രവർത്തനം ആരംഭിച്ചാൽ ജീവനക്കാർക്ക് അവരുടെ ഇ.പി.എഫ് സമ്പാദ്യം എ.ടി.എമ്മുകളിൽ നിന്ന് നേരിട്ട് പിൻവലിക്കാം. ഇതിലൂടെ പണം എളുപ്പത്തിൽ കൈകാര്യം സാധിക്കുകയും അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പണം പിൻവലിക്കാനും സാധിക്കുന്നു. വെബ്‌സൈറ്റിൻ്റെയും സിസ്റ്റം നവീകരണത്തിൻ്റെയും ആദ്യ ഘട്ടം 2025 ജനുവരി അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പെൻഷൻ സ്കീമും പണം പിൻവലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും
എ.ടി.എം വഴി പണം പിൻവലിക്കുന്നതു പോലെ മറ്റു ചില നേട്ടങ്ങളും ഇ.പി.എഫ് അംഗങ്ങളെ കാത്തിരിക്കുന്നു. അതിലൊന്നാണ് ജീവനക്കാരുടെ പെൻഷൻ സ്കീമിലെ (ഇ.പി.എസ്) മാറ്റങ്ങൾ. ജീവനക്കാർക്ക് അവരുടെ നിക്ഷേപ തുക ക്രമീകരിക്കാനുള്ള സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
നിലവിലെ നിയമം അനുസരിച്ച് ജീവനക്കാരിൽ നിന്നും തൊഴിലുടമയിൽ നിന്നും 12% സംഭാവന നിർബന്ധമാക്കുന്നു. എന്നാൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ എത്ര രൂപ നിക്ഷേപിക്കണമെന്ന് ജീവനക്കാർക്ക് തീരുമാനിക്കാം. അതിനുള്ള ഓപ്ഷൻ ലഭ്യമാകും.
ഇപിഎഫ് അംഗങ്ങൾക്ക് പുതിയ മാറ്റങ്ങൾ
റിട്ടയർമെൻ്റ് സേവിംഗ്സ് കൈകാര്യം ചെയ്യുന്നത് മുമ്പത്തേക്കാളും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ ഇ.പി.എഫ്.ഒ 3.0 എത്തുന്നു. ഇതോടെ ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ അവസാനിക്കുന്നു. ഒപ്പം സമയ ലാഭവും ഉണ്ടാവും. ജീവനക്കാർക്ക് എല്ലാ രീതിയിലും ഈ മാറ്റം ഗുണം ചെയ്യും.
ഇന്ത്യയുടെ റിട്ടയർമെൻ്റ് സേവിംഗ്സ് ഇക്കോസിസ്റ്റത്തിൽ ഈ മാറ്റം ഒരു നാഴികക്കല്ലായി മാറും. 2025ലേക്ക് എത്തുന്നതിനു മുന്നേ ആളുകളെല്ലാം ഈ വിപ്ലവകരമായ മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. നിലവിൽ ജൂണിൽ ഇത് പ്രവർത്തനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ.പി.എഫ് അംഗങ്ങളുടെ സമ്പാദ്യം സുരക്ഷിതമാവുന്നതോടൊപ്പം അപ്രതീക്ഷിത സാഹചര്യത്തിൽ പിൻവലിക്കാനും ഇനി പ്രതിസന്ധികളുണ്ടാവില്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
