3 പ്രധാന നിയമങ്ങൾ മാറുന്നു; പുതുവർഷത്തിൽ പ്രൊവിഡന്റ് ഫണ്ടിൽ മാറ്റങ്ങൾ വരുന്നു.....
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ മാറ്റങ്ങൾ സൃഷ്ടിച്ച വർഷമാണ് കടന്നു പോയത്. 2025ലേക്ക് ചുവടു വെക്കുമ്പോൾ പുതിയ മാറ്റങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. നിലവിൽ വിവിധ മേഖലകളിലാണ് പുതിയ നിയമങ്ങൾ വരുന്നത്. അതിൽ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) പുതുവർഷത്തിൽ പുതിയ നിയമങ്ങൾ വരുന്നുണ്ട്. പ്രധാനപ്പെട്ട 3 മാറ്റങ്ങളാണ് ഇ.പി.എഫ്.ഒ നിയമത്തിൽ വരാനിരിക്കുന്നത്. ഈ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ദശലക്ഷക്കണക്കിന് വരിക്കാരെയാണ് ബാധിക്കുന്നത്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി ഓർഗനൈസേഷനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). പി.എഫ് എപ്പോഴും മികച്ച നേട്ടം ഉറപ്പാക്കുന്നു. ഇതൊരു റിട്ടയർമെന്റ് കാലത്തേക്കുള്ള പെൻഷൻ സ്കീമായി കണക്കാക്കാം. ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു പി.എഫ് അക്കൗണ്ട് ആരംഭിക്കുന്നതാണ് കൂടുതൽ നല്ലത്. മികച്ച സമ്പാദ്യ മാർഗമായി ഇതിനെ കണക്കാക്കാം. എല്ലാ മാസവും നിങ്ങളുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പി.എഫിലേക്ക് പോകുന്നു. ഇത് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഫലപ്രദമായി ഉപകാരപ്പെടും.
മുകളിൽ സൂചിപ്പിച്ച പ്രധാന 3 മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം....

1) EPFO, ESIC വരിക്കാർക്ക് ഇ-വാലറ്റുകൾ വഴി തുക ക്ലെയിം ചെയ്യാം....
ഇ.പി.എഫ്.ഒ , ESIC (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ) എന്നീ സ്കീമുകളിൽ അംഗമായവർക്ക് ഇ-വാലറ്റുകൾ വഴി അവരുടെ ക്ലെയിം സെറ്റിൽമെൻ്റ് തുകകൾ നേരിട്ട് ആക്സസ് ചെയ്യാൻ കഴിഞ്ഞേക്കും. ഈ പ്ലാൻ ഉടൻ തന്നെ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് ആളുകൾക്ക് പണം ക്ലെയിം ചെയ്യാനുള്ള പ്രോസസ് കൂടുതൽ എളുപ്പമാക്കുന്നു.
2) ഇ.പി.എഫ്.ഒ തൊഴിലുടമകൾക്ക് പെൻഷൻ അപേക്ഷക്കുള്ള സമയപരിധി നീട്ടി
ഉയർന്ന വേതനവുമായി ബന്ധപ്പെട്ട പെൻഷൻ അപേക്ഷകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. തൊഴിലുടമകൾക്ക് 2025 ജനുവരി 31 വരെ അപ്‌ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. ഇ.പി.എഫ്.ഒ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിൽ ഏകദേശം 4.66 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് പൂർണമാവാത്ത വിവരങ്ങൾ നൽകിയതോ, മറ്റു വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ളതോ ആയതാണ് ഈ ലിസ്റ്റിലുള്ളത്. ഈ വിവരങ്ങൾ 2025 ജനുവരി 15നകം അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.
3) എ.ടി.എം വഴി നേരിട്ട് പി.എഫ് പിൻവലിക്കാനുള്ള പദ്ധതികൾ
ക്ലെയിം സെറ്റിൽമെൻ്റുകൾക്ക് ശേഷം ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് അവരുടെ പ്രൊവിഡൻ്റ് ഫണ്ട് പണം എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കും. ഇത് ഉടൻ നടപ്പിലാക്കും. 7-10 ദിവസത്തിനു ശേഷമാണ് ക്ലെയിം സെറ്റിൽമെൻ്റ് നടക്കുന്നത്. അതിനുശേഷം പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഇ.പി.എഫ്.ഒ വരിക്കാർക്ക് എ.ടി.എം വഴി ഈ പണം പിൻവലിക്കുന്നതിന് പ്രത്യേക കാർഡുകൾ നൽകും. ഈ സേവനം ബാങ്കിംഗ് സംവിധാനത്തിന് സമാനമായിരിക്കും.
ഈ സേവനം പ്രാബല്യത്തിൽ വരുന്നതോടെ പെട്ടെന്ന് തന്നെ പണം പിൻവലിക്കാനുള്ള സൗകര്യം ഒരുങ്ങും. അനാവശ്യമായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ട ആവശ്യവും വരുന്നില്ല.


Click it and Unblock the Notifications


